Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവം: സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടാൻ ഡിപിഐ ഉത്തരവിട്ടു; അദ്ധ്യാപികയെ കേസിൽ രണ്ടാം പ്രതിയാക്കി; കുട്ടികൾക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ

കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവം: സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടാൻ ഡിപിഐ ഉത്തരവിട്ടു; അദ്ധ്യാപികയെ കേസിൽ രണ്ടാം പ്രതിയാക്കി; കുട്ടികൾക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ

തിരുവനന്തപുരം: യുകെജി വിദ്യാർത്ഥിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവത്തിൽ കുടപ്പനകുന്നിലെ ജവഹർ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. മതിയായ രേഖകൾ കൂടാതെയാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് പ്രകാരം ഡിപിഐയാണ് ഇപ്പോൾ സ്‌കൂൾ അടച്ചൂപൂട്ടാൻ ഉത്തരവിട്ടത്. കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവം കടുത്ത നിയമലംഘനമാണെന്ന് ഡിഡിഇ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കുട്ടികളോട് ഒരിക്കലും കാണാക്കാൻ പാടില്ലാല്ല കാര്യമാണ് സ്‌കൂൾ അധികൃതർ ചെയ്തതെന്നു ഡിഡിഇ റിപ്പോർട്ട് നൽകി. സ്‌കൂളിന് അംഗീകാരമുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സ്‌കൂൾ ഇന്ന് രാവിലെ വി ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള സിപിഐ(എം) നേതാക്കളുടെ സംഘവും സന്ദർശിച്ചു. സ്‌കൂളിൽ പ്രവർത്തിക്കാനുള്ള സൗകര്യങ്ങളില്ലെന്ന് ശിവൻകുട്ടി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപികയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രിൻസിപ്പൽ എസ് ശശികലയാണ് കേസിലെ ഒന്നാം പ്രതി.

യുകെജി വിദ്യാർത്ഥിയെ സ്‌കൂൾ അധികൃതർ നാലു മണിക്കൂർ പട്ടിക്കൂട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിന്മേലാണ് ഇപ്പോഴത്തെ നടപടികൾ. അതേസമയം സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ തുറക്കാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയതോടെ നാട്ടുകാർ രണ്ട് ചേരിയായി തിരിഞ്ഞു. സ്‌കൂൾ അടച്ചുപൂട്ടിയാൽ തങ്ങളുടെ കുട്ടികൾക്ക് മറ്റ് സിബിഎസ്ഇ സ്‌കൂളുകളിൽ പഠിക്കാൻ അവസരം നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

സി.ബി.എസ്.ഇ സ്‌ക്കൂൾ ആണെങ്കിലും സ്‌കൂളിന് പ്രവർത്തിക്കാൻ വേണ്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സ്‌ക്കൂൾ രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പലും ഭർത്താവും ട്യൂഷൻ സെന്ററായി സ്വന്തം വീട്ടിൽ തുടങ്ങിയ സ്ഥപനം പിന്നീട് സ്‌ക്കൂളാക്കി മാറ്റുകയായിരുന്നു. ഒരു സ്‌ക്കൂളിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല.

എന്നാൽ കുട്ടിയെ പട്ടിക്കൂട്ടിൽ പൂട്ടിയെന്നത് അടിസ്ഥാനരഹിതമാെണന്നാണ് സ്‌കൂൾ അധികൃതരുടെ ആവർത്തിക്കുന്നത്. 25 വർഷമായി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ടെന്നും കുട്ടികളെ അനാവശ്യമായി പീഡിപ്പിക്കാറില്ലെന്നും പ്രിൻസിപ്പൽ ശശികല പറഞ്ഞു. സ്‌കൂളിനെതിരെ വിവാദം ഉയർന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.

അതേസമയം, ക്ലാസിനിടെ സഹപാഠിയോടു സംസാരിച്ചതിനു കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തിൽ ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തെറ്റുപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. സ്‌കൂളിൽ പട്ടിക്കൂടിന്റെ ആവശ്യമില്ല. സർക്കാർ അനുമതിയോടെയല്ല സ്‌കൂൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP