Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

312 ബാറുകൾ പൂട്ടുമ്പോൾ നോട്ടീസ് നൽകില്ല; മദ്യം സർക്കാർ ഏറ്റെടുക്കും; ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും ലേലംചെയ്തുനൽകും; അടച്ചുപൂട്ടൽ നടപടി ഉടനെന്നും എക്‌സൈസ് മന്ത്രി

312 ബാറുകൾ പൂട്ടുമ്പോൾ നോട്ടീസ് നൽകില്ല; മദ്യം സർക്കാർ ഏറ്റെടുക്കും; ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും ലേലംചെയ്തുനൽകും; അടച്ചുപൂട്ടൽ നടപടി ഉടനെന്നും എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി അടക്കുന്ന 312 ബാറുകളിലെ മദ്യം ബിവറേജ് കോർപ്പറേഷൻ ഏറ്റെടുക്കും. എക്‌സൈസ് വകുപ്പിന്റെ ശുപാർശ അടുത്ത മന്ത്രിസഭ ചർച്ച ചെയ്യും. ഉടൻ അടച്ചുപൂട്ടുന്ന 312 ബാറുകളിൽ സ്റ്റോക്കുള്ള മദ്യം ഏറ്റെടുക്കുന്നതിനൊപ്പം നേരത്തെ അടച്ചുപൂട്ടിയ ബാറുകളിലെ മദ്യവും സർക്കാർ ഏറ്റെടുക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ഇത്തരത്തിൽ 730 ബാറുകളിലെ മദ്യമാകും സർക്കാർ ഏറ്റെടുക്കുക. അടയ്ക്കുന്ന ബാറുകളുടെ ലൈസൻസ് ഫീസ് തിരിച്ചുകൊടുക്കുമ്പോൾ ഇവിടെ സൂക്ഷച്ചിരിക്കുന്ന മദ്യം ബിവറേജ് കോർപ്പറേഷൻ ഏറ്റെടുത്ത് വില്പന നടത്തും. മദ്യത്തിനും സർക്കാർ പണം നൽകേണ്ടിവരും. 

ഇതിന്റെ സ്റ്റോക്ക് എങ്ങനെ എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ വൈകാതെ തീരുമാനിക്കും. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങിയ അതേ വിലയാകും ഏറ്റെടുക്കുന്ന മദ്യത്തിന് സർക്കാർ നൽകുക. ഇതിനായി കോടികൾ വേണ്ടിവരുമെന്നാണ് അറിയുന്നത്. എന്നാൽ സ്റ്റോക്ക് എത്രവരുമെന്ന് തിട്ടമില്ല. എക്‌സൈസ് സംഘത്തെക്കൊണ്ട് ഇതിന്റെ കണക്കെടുപ്പ് നടത്താനാണ് സാധ്യത. ഇപ്പോൾ പ്രവർത്തിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടാനാണ് സർക്കാർ തീരുമാനം. ഏറ്റെടുക്കുന്ന മദ്യം ബിവറേജസ് ഔട്ടലെറ്റ് വഴി വിതരണം ചെയ്യും. അല്ലെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലേലം ചെയ്ത് നൽകും.

നിലവിൽ പൂട്ടിക്കിടക്കുന്ന 418 ബാറുകളിൽ ഒരുകോടിയോളം രൂപയുടെ മദ്യം സ്റ്റോക്കുള്ള ബാറുകൾ പോലും ഉണ്ടത്രേ. ഇവ തുറക്കുന്നത് സംബന്ധിച്ച തീരുമാനം നീണ്ടുപോയതിനാൽ മദ്യം ബാറുകളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ മദ്യനയത്തിൽ ഇവ ഇനി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഈ മദ്യവും സർക്കാർ ഏറ്റെടുക്കും. 

ഒക്ടബോർ ആദ്യവാരം മുതൽ ബാറുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിക്കും. സംസ്ഥാന പുതിയ മദ്യനയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് തുറന്നു പ്രവർത്തിക്കുന്ന 312 ബാറുകൾ പുതിയ മദ്യനയത്തിന്റെ ഭാഗമായി അടക്കാനാണ് തീരുമാനം. പുതിയ മദ്യനയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാറുകൾ അടക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ ഇന്ന് മുതൽ എക്‌സൈസ് കമ്മീഷണർ സ്വീകരിക്കും. 

അതേ സമയം പുതുക്കിയ മദ്യനയം അനുസരിച്ച് ബാറുകൾ പൂട്ടുമ്പോൾ ബാറുടമകൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. പുതിയ മദ്യനയം അംഗീകരിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പ് അനന്തര നടപടികളിലേക്ക് കടന്നത്. പൂട്ടുന്നതിന് മുൻപ് ബാറുടമകൾക്ക് നോട്ടീസ് നൽകണോ വേണ്ടയൊ എന്നതായിരുന്നു എക്‌സൈസ് വകുപ്പിന് മുന്നിലുളള ചോദ്യം. എന്നാൽ അടച്ചുപൂട്ടലിന് മുമ്പ് നോട്ടീസ് നൽകേണ്ടെന്നാണ് തീരുമാനം. കാരണം ലൈസൻസ് പുതുക്കി നൽകുമ്പോൾ തന്നെ ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസൻസ് പുതുക്കൽ താൽക്കാലികമായിരിക്കും, കാലകാലങ്ങളിൽ സർക്കാർ അംഗീകരിക്കുന്ന മദ്യനയത്തിന് വിധേയമായിട്ടായിരിക്കും ബാറുകളുടെ പ്രവർത്തനം, റദ്ദാക്കാനാണ് തീരുമാനമെങ്കിൽ പ്രവർത്തിക്കുന്ന ദിവസം കണക്കാക്കി ലൈസൻസ് ഫീസ് മടക്കിനൽകും എന്നിവയായിരുന്നു വ്യവസ്ഥകൾ. അത് അംഗീകരിച്ച് പ്രവർത്തിച്ച വന്നതിനാൽ നോട്ടീസ് നൽകാത്തതിനെ കോടതിയിൽ ചോദ്യം ചെയ്യാനുമാവില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP