Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

6000 കോടിയുടെ ഹെലികോപ്റ്റർ വാങ്ങാനുള്ള കരാർ പ്രതിരോധ മന്ത്രാലയം റദ്ദാക്കി; നടപടി ക്രമവിരുദ്ധമായ ഇടപെടലുകൾ നടന്നുവെന്ന ആരോപണത്തെതുടർന്ന്

6000 കോടിയുടെ ഹെലികോപ്റ്റർ വാങ്ങാനുള്ള കരാർ പ്രതിരോധ മന്ത്രാലയം റദ്ദാക്കി; നടപടി ക്രമവിരുദ്ധമായ ഇടപെടലുകൾ നടന്നുവെന്ന ആരോപണത്തെതുടർന്ന്

ന്യൂഡൽഹി: 6000 കോടിരൂപക്ക് 197 ലഘു ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ പ്രതിരോധമന്ത്രാലയം റദ്ദാക്കി. ക്രമവിരുദ്ധമായ ഇടപെടലുകൾ നടന്നു എന്ന ആരോപണത്തെതുടർന്നാണ് തീരുമാനം. പ്രതിരോധമന്ത്രി അരുൺജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയാണ് തീരുമാനമെടുത്തത്.

വിവിഐപി ഹെലികോപ്റ്റർ വിവാദത്തിലുൾപ്പെട്ട അഗസ്റ്റവെസ്റ്റ്‌ലാൻഡ് അടക്കം മൂന്ന് കമ്പനികളായിരുന്നു ലഘു ഹെലികോപ്റ്റർ ഇടപാടിലും രംഗത്തുണ്ടായിരുന്നത്. അഗസ്റ്റവെസ്റ്റാലാൻഡ് ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും ടെൻഡർ നടപടികളുമായി ഇനി മുന്നോട്ട് പോകേണ്ടെന്ന് എൽഡിഎ സർക്കർ തീരുമാനിക്കുകയായിരുന്നു.

17,800കോടി രൂപയുടെ പ്രതിരോധ ഇടപാടിനും മന്ത്രാലയം അംഗീകാരം നൽകി. പോർമുഖത്തുപയോഗിക്കുന്ന അപ്പാഷെ ഹെലികോപ്റ്ററുകളും, വിവിധോദേശ്യ ചിനൂക് ഹോലികോപ്റ്ററുകളും അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങാനാണ് തീരുമാനം. ആകെ 20,000 ത്തളം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. എൻഡിഎ സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ പദ്ധതി അനുവദിക്കുന്നത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP