Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിനെ വിറ്റ അമ്മയ്‌ക്കെതിരെ പരാതി നൽകി മുത്തശ്ശി; കുട്ടിയെ വാങ്ങിയ ദമ്പതികൾ രണ്ടരവയസുകാരനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; തൽക്കാലം അമ്മയ്‌ക്കൊപ്പം വിടാൻ തീരുമാനം

കുഞ്ഞിനെ വിറ്റ അമ്മയ്‌ക്കെതിരെ പരാതി നൽകി മുത്തശ്ശി; കുട്ടിയെ വാങ്ങിയ ദമ്പതികൾ രണ്ടരവയസുകാരനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; തൽക്കാലം അമ്മയ്‌ക്കൊപ്പം വിടാൻ തീരുമാനം

വൈക്കം: വളർത്താൻ നിർവാഹമില്ലെന്ന് പേരിൽ കുഞ്ഞിനെ വിറ്റ അമ്മയ്‌ക്കെതിരെ മുത്തശ്ശി പരാതി നൽകി. പരാതിയെത്തുടർന്ന് കോട്ടപ്പുറം സ്വദേശികളായ ദമ്പതികൾ രണ്ടരവയസുകാരനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശിശുക്ഷേമ സമിതിക്കു മുമ്പിൽ ഹാജരാക്കിയ കുട്ടിയെ തൽക്കാലം അമ്മയ്‌ക്കൊപ്പം വിട്ടയച്ചു.

വൈക്കം പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടിയുടെ മുത്തശ്ശി കാട്ടിക്കുന്ന് ലക്ഷംവീട്ടിൽ ഖുറൈശി ബീവിയാണ് പൊലീസിൽ പരാതി നൽകിയത്. ഇതെ തുടർന്ന് കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ കുട്ടിയെ വൈക്കം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. കുഞ്ഞിന്റെ അമ്മ ആലിഫാത്തിമയും സ്‌റ്റേഷനിൽ എത്തി.

വിവരമറിഞ്ഞ് ചൈൽഡ്‌ലൈൻ പ്രവർത്തകൻ സ്‌റ്റേഷനിലെത്തി എല്ലാവരുടെയും വാദങ്ങൾ രേഖപ്പെടുത്തി. തുടർന്നു വൈക്കത്തു നിന്നു വനിതാ പൊലീസിനൊപ്പം ഖുറൈശി ബീവിയും കോട്ടപ്പുറം സ്വദേശികളായ ദമ്പതികളും കുഞ്ഞിന്റെ അമ്മയും കോട്ടയത്ത് ശിശുക്ഷേമ സമിതിയിൽ എത്തുകയായിരുന്നു. കുട്ടിയെ തൽക്കാലം അമ്മയ്‌ക്കൊപ്പം വിട്ടയയ്ക്കാനും തിങ്കളാഴ്ച നടക്കുന്ന സിറ്റിങ്ങിൽ ഹാജരാക്കാനും ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടു.

താനാണ് കുഞ്ഞിനെ വളർത്തിയതെന്നും കുട്ടിയെ തനിക്കുവേണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞിനെ നല്ലനിലയിൽ വളർത്തുന്നതിനാണ് ആലി ഫാത്തിമയിൽനിന്ന് ഏറ്റെടുത്തതെന്ന് കോട്ടപ്പുറം സ്വദേശികളായ ദമ്പതികൾ പറഞ്ഞു. കുട്ടിയെ വാങ്ങാൻ പണം നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. കുഞ്ഞിനെ വളർത്താൻ നിർവാഹമില്ലെന്നും ഖുറൈശിക്ക് കുട്ടിയെ കൈമാറാൻ നൽകാൻ തയാറല്ലെന്നും ആലി ഫാത്തിമ ചെൽഡ്‌ലൈൻ പ്രവർത്തകരോട് പറഞ്ഞു. നിയമപരമായല്ലാതെ കുഞ്ഞിനെ വളർത്താനോ ദത്തെടുക്കാനോ കഴിയില്ലെന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP