Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിയെ പട്ടിക്കൂടിലടച്ച സംഭവം: സ്‌കൂൾ തുറന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു; ഡിപിഐ ശുപാർശ സർക്കാർ തള്ളിയത് തെറ്റെന്ന് കോടതി

കുട്ടിയെ പട്ടിക്കൂടിലടച്ച സംഭവം: സ്‌കൂൾ തുറന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു; ഡിപിഐ ശുപാർശ സർക്കാർ തള്ളിയത് തെറ്റെന്ന് കോടതി

കൊച്ചി: തിരുവനന്തപുരം കുടപ്പനക്കുന്നിൽ കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച സംഭവത്തെ തുടർന്ന് അടച്ചുപൂട്ടിയ ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌ക്ൂൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. ഡിപിഐയുടെ റിപ്പോർട്ടിനെയും മറികടന്ന് സ്‌കൂൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സ്‌കൂൾ തുറന്നതിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്‌കൂൾ തുറക്കരുതെന്ന് ഡി.പി.ഐ ശുപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ അത് തള്ളുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ സ്‌കൂൾ മാനേജ്‌മെന്റിന് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരിനോടും കോടതി നിർദ്ദേശിച്ചു. അതേസമയം സ്‌കൂളിൽ പട്ടിക്കൂട്ടിയെ അടച്ച സംഭവം ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിധി എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ലെന്നും സ്‌കൂൾ മാനേജർ പ്രതികരിച്ചു.

സഹപാഠിയോട് സംസാരിച്ചതിന് ശിക്ഷയായി കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡിഷണൽ ഡി.പി.ഐ.യാണ് സെപ്റ്റംബർ 30ന് ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അടച്ച് പൂട്ടിയത്. തുടർന്ന് സ്‌കൂളിലെ 125 കുട്ടികളുടെ പഠനം പ്രതിസന്ധിയിലാവുകയായിരുന്നു. സമീപത്തുള്ള മറ്റ് സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അദ്ധ്യയന വർഷത്തിന്റെ പകുതിയിൽ സ്‌കൂൾ മാറ്റുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ രംഗത്തെത്തി.

തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളിലും പ്രശ്‌ന പരിഹാരമായില്ല. സ്‌കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ അഡീഷണൽ ഡി.പി.ഐ യ്ക്ക് നിവേദനം നൽകി. എന്നാൽ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളും അംഗീകാരവുമില്ലെന്ന് കാണിച്ച് അഡീഷണൽ ഡി.പി.ഐ നിവേദനം തള്ളി. തുടർന്നാണ് സ്‌കൂൾ മാനേജ്‌മെന്റും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിന് അപ്പീൽ നൽകിയത്.വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ നിർദ്ദേശത്തെ തുടർന്ന് ഈ മാസം 15നാണ് സ്‌കൂൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP