Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടി കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, നാലാഴ്ചയ്ക്കകം വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സർക്കാരിനോട് കോടതി

കുട്ടി കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, നാലാഴ്ചയ്ക്കകം വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സർക്കാരിനോട് കോടതി

കൊച്ചി: അനാഥാലയങ്ങളിലെ കുട്ടി കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. സാമൂഹിക പ്രസ്‌കതിയുള്ള വിഷയമെന്ന നിലയിലാണ് ഇത്. ഈ കേസിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

അനാഥാലയങ്ങളിൽ കഴിയുന്നവരുടെ പൂർണവിവരങ്ങൾ സമർപ്പിക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളിലേയും കണക്കുകൾ കഴിയണം. ഏത് നാട്ടുകാരാണ് കുട്ടികളെന്നും ഇവരങ്ങനെ ഇവിടെ എത്തിയെന്ന് വിശദീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചത്തെ സാവകാശം കോടതിയോട് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന രണ്ട് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP