Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ മോഹം നൽകി ബംഗാളി യുവതികളെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ച് അനാശാസ്യം; ഒരാൾ പിടിയിൽ

സിനിമാ മോഹം നൽകി ബംഗാളി യുവതികളെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ച് അനാശാസ്യം; ഒരാൾ പിടിയിൽ



കോഴിക്കോട്: സിനിമയെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങി കുരുക്കിൽ ചാടിയ പെൺകുട്ടികളുടെ കഥകൾ പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുള്ളത് ആദ്യമായല്ല. നിരവധി മലയാളി പെൺകുട്ടികൾ ഇങ്ങനെ ചതിക്കുഴിയിൽ വീണിട്ടുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ലൈംഗികദാഹം അടക്കാൻ ബംഗാളി പെൺകുട്ടികളെയും ചതിക്കുഴിയിൽ വീഴ്‌ത്തുന്നു. സിനിമയിൽ അഭിനയിപ്പിക്കാൻ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് രണ്ട് ബംഗാളി യുവതികളെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ച് അനാശാസ്യം നടത്തി. സംഭവവുമായ ബന്ധപ്പെട്ട സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കുടക് സ്വദേശി കുടക് സ്വദേശി അനീഷ് ജോസഫ് (29) ആണ് നടക്കാവ് പൊലീസ് പിടിയിലായത്. 18, 19 വയസ്സുള്ള യുവതികളെ വനിതാ സ്‌റ്റേഷനിലേക്കു മാറ്റി.

സ്വകാര്യ ലോഡ്ജിൽ മുറിയെടുക്കാനായി കോഴിക്കോട്ട് എത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിന് വിവരം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടികളെയും അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ പിടിയിലായതുകണ്ട് സംഘത്തിലെ മലയാളികളായ രണ്ട് പേർ കൂടി ഓടി രക്ഷപെട്ടു. മലപ്പുറം ഉരകം പാറങ്ങോടത്ത് ജിഷ കോട്ടേജിൽ മുഹമ്മദ് ഫാറൂഖ്, അലി എന്നിവരാണ് ഓടിരക്ഷപ്പെട്ടത്.

ഇതിൽ അലിയുടെ മേൽവിലാസം ലഭ്യമായിട്ടില്ല. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ മുഹമ്മദ് ഫാറൂഖ് സിനിമാ നിർമ്മാതാവാണെന്നു പറഞ്ഞാണ് പെൺകുട്ടികളെ വലവീശിപ്പിടിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട.് തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ എന്നിവ കാറിൽനിന്നു കണ്ടെത്തി. നടക്കാവ് എസ്‌ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP