Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി; അഹമ്മദാബാദിലെത്തിയ ജിൻപിങിനെ മോദി നേരിട്ടെത്തി സ്വീകരിച്ചു; ആദ്യദിനം ഒപ്പിട്ടത് നഗരവികസന കരാറുകൾ

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി; അഹമ്മദാബാദിലെത്തിയ ജിൻപിങിനെ മോദി നേരിട്ടെത്തി സ്വീകരിച്ചു; ആദ്യദിനം ഒപ്പിട്ടത് നഗരവികസന കരാറുകൾ

അഹമ്മദാബാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് അദ്ദേഹ ഭാര്യാസമേതം വന്നിറങ്ങിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചു. സന്ദർശനത്തിന്റെ ആദ്യദിവസമായ ഇന്ന് വിവാദ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ല. അതേസമയം ഗുജറാത്ത് സർക്കാറുമായി മൂന്ന് കരാറുകളിൽ ഒപ്പുവച്ചു. നഗരവികസന കരാറുകളിലാണ് ഒപ്പുവച്ചത്. ഗുജറാത്തിന്റെ വ്യാവസായിക രംഗത്ത് ചൈനീസ് നിക്ഷഏപം ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് ഒപ്പുവച്ചത്.

ബീജിങ്ങിൽ നിന്നും നേരെ അഹമ്മദാബാദിലെത്തിയ ജിൻപിങ് മറ്റൊരു കീഴ്‌വഴക്കവും സൃഷ്ടിച്ചു. ന്യൂഡൽഹിക്ക് പുറത്ത് മറ്റൊരു നഗരത്തിൽ നിന്നും ഇന്ത്യാ സന്ദർശനം തുടങ്ങുന്ന ആദ്യ ചൈനീസ് തലവൻ എന്ന പ്രത്യേകതയുമായാണ് ഷീ ജിൻപിങിന്റെ സന്ദർശനത്തിനുണ്ടായത്. ഉച്ചക്ക് രണ്ടേ മുക്കാലിന് എസ്വിപി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിനെയും ഭാര്യയെയും ഗുജറാത്ത് ഗവർണ്ണർ ഒ.പി കോഹ്ലിയും, മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലും ചേർന്ന് സ്വീകരിച്ചു.

വിമാനത്താവളത്തിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷം ഹോട്ടലിൽ എത്തിയപ്പോഴാണ് മോദി ചൈനീസ് തലവനും ഭാര്യയ്ക്കും സ്വീകരണം ഒരുക്കിയത്. ഹയാത്ത് ഹോട്ടലിൽ ഹയാത്ത് ഹോട്ടലിൽ അര മണിക്കൂർ നീണ്ട് നിന്ന ഉഭയ കക്ഷി ചർച്ചകൾക്കു ശേഷം ഗുജറാത്ത് സർക്കാരുമായി മൂന്ന് കരാറുകളിൽ ചൈന ഒപ്പുവച്ചു. രണ്ട് ഇരട്ട നഗര പദ്ധതികളും, ചൈനീസ് ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടു കൂടി ഗുജറാത്തിൽ വ്യവസായ പാർക്ക് തുടങ്ങുന്നതുമാണ് കരാറുകൾ.

തുടർന്ന് സബർമതിയിലെ ഗാന്ധി ആശ്രമത്തിൽ പ്രധാനമന്ത്രിക്കൊപ്പം എത്തിയ സീജിങ്ങ് പിങ്ങ് അരമണിക്കൂർ ഗാന്ധിജിയുടെ ആശ്രമം നടന്നുകണ്ടു. സബർമതി നദി തീരത്ത് ചൈനീസ് സംഘത്തിനായി പ്രത്യേക സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയിരിക്കുന്ന പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുത്തിന് ശേഷം രാത്രി ഷീജിൻപിങും സംഘവും ഇന്ന് ഡൽഹിക്ക് പോകും.

ചൈനയിലെ കോർപ്പറേറ്റ് സ്ഥാനങ്ങളുടെ 135 സിഇഒകളും ചൈനീസ് പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്. 100 ബില്യൻ ഡോളറിന്റെ നിക്ഷേപമെങ്കിലും ചൈന ഇന്ത്യയിൽ ഇറക്കാനിടയുണ്ട്. ചൈനീസ് പട്ടാളം ലഡാക്കിലെ ഇന്ത്യൻ അതിർത്തി ലംഘിച്ചെന്ന് വാർത്ത പുറത്തുവരുന്നതിന് ഇടെ തന്നെയാണ് ചൈനീസ് പ്രധാനമന്ത്രിയുടം സന്ദർശനവും നടക്കുന്നത്. ചൈനീക്കാർക്ക് വിസ നൽകുന്ന കാര്യത്തിൽ കാര്യങ്ങൾ കൂടുതൽ ലളിതമാക്കാൻ കരാർ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഹൈസ്പീഡ് ട്രെയിൻ നെറ്റ്‌വർക്ക് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്നതിനുള്‌ല കരാറും ഷി ജിൻപിങിന്റെ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനും ധാരണയുണ്ടായേക്കും. നാളെ ഷീ ജിൻപിങ്ങ് രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 19 നാണ് ചൈനീസ് പ്രസിഡന്റിന്റെ മടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP