Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദൃശ്യങ്ങൾ പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിയുടെ മകനെ കെട്ടിച്ചുതരാൻ യുവതി 10 ലക്ഷം തട്ടി: തെറ്റയിൽ കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്

ദൃശ്യങ്ങൾ പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിയുടെ മകനെ കെട്ടിച്ചുതരാൻ യുവതി 10 ലക്ഷം തട്ടി: തെറ്റയിൽ കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്

കൊച്ചി: സോളാർ തട്ടിപ്പുകേസിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ദൃശ്യങ്ങൾ ചാനലുകൾക്കു നൽകിയതെന്ന് എംഎൽഎമാരായ ബെന്നി ബഹനാനും സി പി മുഹമ്മദും തന്നോടു പറഞ്ഞതായും യുവതി കൊച്ചി സിറ്റി പൊലീസ് കമീണർക്കു നൽകിയ പരാതിയിൽ പറയുന്നു.

തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങൾ ചാനലുകൾക്കു നൽകിയത് രാഷ്ട്രീയ ഗൂഢാലോനയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. തെറ്റയിലിനെതിരെയുള്ള കേസിൽ യുവതിക്ക് സർക്കാർ ജോലിയും സാമ്പത്തികവും വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിലുണ്ട്.

തെറ്റയിലിന്റെ മകനുമായി വിവാഹം ഉറപ്പിക്കാമെന്നു വിശ്വസിപ്പിച്ച് സൃഹൃത്തായ തൃശൂർ കയ്പമംഗലം ചമ്മിനിയിൽ റസീന, ഭർത്താവ് അബ്ദുൾ മാലിക് എന്നിവർ തന്നിൽനിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും ഇതിൽ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. കേസ് വാദിക്കാനായി വക്കീലിനെ കാണിക്കാനായി ദൃശ്യങ്ങൾ ഇവർ പെൻഡ്രൈവിലാക്കി കൊണ്ടുപോയി. ആലുവ റൂറൽ എസ്‌പിക്ക് പരാതികൊടുത്തതിനു പിന്നാലെ ദൃശ്യങ്ങൾ ചാനലുകളിൽ വരികയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

റസീനയ്ക്കും മാലിക്കിനുമൊപ്പം ബെന്നി ബഹ്നാന്റെ തൃക്കാക്കരയിലെ വീട്ടിൽ പോയതായും കേസിനെക്കുറിച്ചു സംസാരിച്ചായും പരാതിയിൽ പറയുന്നു. സിഎമ്മിനെ ഈ അവസരത്തിൽ സഹായിക്കേണ്ടത് ആവശ്യമാണെന്ന് ബെന്നി ബഹനാൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതു കാരണമാണ് ഞങ്ങൾ ഇക്കാര്യത്തിൽ ഇടപെട്ടു പ്രവർത്തിച്ചത്. ഇത് പുറത്തുപറയരുത്, പ്രത്യേകിച്ച് എന്റെയോ സിഎമ്മിന്റെയോ പേര് ഒരുകാരണവശാലും വലിച്ചിഴക്കരുത്. അത് തങ്ങളുടെ പൊളിറ്റിക്കൽ കരിയറിനെ ബാധിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞതായി യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ തിരുവന്തപുരത്തെ വസതിയിൽ കേസുമായി ബന്ധപ്പെട്ട് പോയിരുന്നെന്നും സംഭവത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP