Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അദ്ധ്യക്ഷ പ്രസംഗം നീണ്ടതിനാൽ ക്ഷോഭിച്ച് വേദിവിട്ട കോലിയക്കോട് കൃഷ്ണൻ നായർ ഡ്രൈവറെ കാണാതെ കാറിൽ കയറി തുടർച്ചയായി ഹോൺ മുഴക്കി: എംഎൽഎയുടെ മാടമ്പിത്തരം മൂലം അലങ്കോലമായത് കുരുന്നുകളുടെ ആഘോഷം

അദ്ധ്യക്ഷ പ്രസംഗം നീണ്ടതിനാൽ ക്ഷോഭിച്ച് വേദിവിട്ട കോലിയക്കോട് കൃഷ്ണൻ നായർ ഡ്രൈവറെ കാണാതെ കാറിൽ കയറി തുടർച്ചയായി ഹോൺ മുഴക്കി: എംഎൽഎയുടെ മാടമ്പിത്തരം മൂലം അലങ്കോലമായത് കുരുന്നുകളുടെ ആഘോഷം

തിരുവനന്തപുരം: ചില രാഷ്ട്രീയ നേതാക്കളുടെ മാടമ്പിത്തരത്തിന് കാലം ഏറെ മാറിയിട്ടും മാറ്റം ഒന്നും ഉണ്ടാകാറില്ല എന്നു പല ഉദാഹരണങ്ങൾ വഴി സ്ഥാപിക്കാൻ പറ്റും. അതിലേറ്റവും പുതിയ ഉദാഹരണമായിരിക്കുന്നത് വാമനാപുരം എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരുടെ ക്ഷിപ്രകോപമാണ്. വളർന്ന് വരുന്ന കുട്ടികൾക്ക് മാതൃകയാകേണ്ട എംഎൽഎ സ്‌കൂൾ കുട്ടികൾക്ക് മുമ്പിൽ വച്ച് ക്ഷിപ്രകോപത്തിൽ കാട്ടിക്കൂട്ടിയ പെരുമാറ്റങ്ങൾ കുട്ടികളുടെ ആഘോഷം കലക്കുകയാണ് ചെയ്തത്. അദ്ധ്യക്ഷ പ്രസംഗം നീണ്ടു പോയപ്പോൾ സ്‌റ്റേജിൽ ഇരുന്ന് അലറിവിളിച്ച ശേഷം വേദിവിട്ട എംഎൽഎ ഡ്രൈവറെ കാണാതെ വന്നപ്പോൾ കാറിൽ ഇരുന്ന് തുടർച്ചയായി ഹോണടിച്ചും കുട്ടികൾക്ക് 'മാതൃക'കാട്ടി.

പനവൂർ പി.എച്ച്.എം.കെ.എം വൊക്കേഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് എംഎൽഎയുടെ മാടമ്പിത്തരത്തിന് സാക്ഷിയാകേണ്ടി വന്നത്. സ്‌കൂളിൽ പനവൂർ കൃഷി ഭവന്റെ സഹായത്തോടെ നടപ്പിലാക്കിയ ഹരിതോദ്യാനം ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടന സമ്മേളന വേദിയിലായിരുന്നു സംഭവം. രാവിലെ 10 നായിരുന്നു പരിപാടി. എംഎൽഎ കൃത്യസമയത്ത് എത്തുകയും ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണവും സംഘാടകരും കുട്ടികളും ചേർന്ന് എംഎൽഎയ്ക്ക് നൽകി. എംഎൽഎ നേരെ പോയത് പച്ചക്കറിത്തോട്ടത്തിലേക്കായിരുന്നു. തുടർന്ന് വിളവെടുപ്പ് കഴിഞ്ഞ് ഉദ്ഘാടന വേദിയിലുമെത്തി.

ചടങ്ങുകൾ പുരോഗമിക്കവേ അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് എംഎൽഎയ്ക്കു തിരക്കുള്ളതിനാൽ റിപ്പോർട്ട് അവതരണം ഉദ്ഘാടനത്തിനു ശേഷം നടത്തുമെന്ന് അറിയിച്ചശേഷം അധ്യക്ഷ പ്രസംഗത്തിലേക്കു കടന്നു. ഇതോടെയാണ് എംഎൽഎ കോപം കൊണ്ട് ജ്വലിച്ചത്. അധ്യക്ഷ പ്രസംഗം ഉദ്ഘാടനം കഴിഞ്ഞു മതിയെന്ന നിലപാടിലായിരുന്നു എംഎൽഎ. ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും പറഞ്ഞാണ് കേലിയക്കോട് ക്ഷോഭിച്ചത്.

സമയപരിമിതിയുണ്ടെന്ന് പറഞ്ഞെങ്കിലും അധ്യക്ഷനെന്ന നിലയിൽ രണ്ട് വാക്ക് പറയാൻ ഒരുങ്ങിയതോടെയാണ് എംഎൽഎ സീറ്റിൽ നിന്നും ചാടി എണീറ്റു. 'തന്റെ പ്രസംഗം കേൾക്കാനല്ല ഞാനിവിടെ വന്നത്' എന്ന് ആക്രോശിച്ചു. ഉദ്ഘാടനം നടത്തി...... തനിക്ക് പോകണം...... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രസിഡന്റിന് നേരെ ആക്രോശിച്ചുകൊണ്ട് വേദി വിട്ടിറങ്ങി. സംഭവത്തിന് സാക്ഷികളായ കുട്ടികൾ പോലും എംഎൽഎയുടെ ക്ഷോഭത്തിൽ ഞെട്ടിപ്പോയി. എന്നാൽ ഇവിടം കൊണ്ടും കോലിയക്കോടിന്റെ കോപം അടങ്ങിയില്ല. എംഎൽഎ വരാൻ അല്പം സമയമെടുക്കുമല്ലോ എന്ന് കണ്ട് കാർ നിർത്തി ചായ കുടിക്കാൻ പോയ ഡ്രൈവർ സ്ഥലത്തുണ്ടായിരുന്നില്ല.

ഇതോടെ ദേഷ്യം ഇരട്ടിച്ച അദ്ദേഹം കാറിൽ കയറിയിരുന്ന് അക്ഷമനായി ഹോൺ നിരന്തരം അടിക്കുകയായിരുന്നു. കാറിനുള്ളിലിരുന്ന് തുടർച്ചയായി ഹോൺ മുഴക്കിയതോടെ കുട്ടികളുടെയും ജനത്തിന്റെയും ശ്രദ്ധ കാറിലേക്കായി. വേദിയും ഇതോടെ അലങ്കോലമായി. കുട്ടികൾ കാറിന്റെ ചുറ്റും കൂടിയപ്പോൾ എംഎൽഎയ്ക്ക് കോപം കൂടുകയാണ് ഉണ്ടായത്. ഹോണിടി കേട്ട് ഓടിപ്പാഞ്ഞെത്തിയ ഡ്രൈവർക്കും കണക്കിന് ശകാരം കേൾക്കേണ്ടിയും വന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP