Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ഹിന്ദു പെൺകുട്ടിക്ക് പകരവും നൂറ് മുസ്ലിം പെൺകുട്ടികളെ മതം മാറ്റണം; 'ലവ് ജിഹാദ്' വിവാദം ആളിക്കത്തിക്കാൻ വിഷം തുപ്പി ബിജെപി എംപിയുടെ വിവാദ പ്രസ്താവന

ഓരോ ഹിന്ദു പെൺകുട്ടിക്ക് പകരവും നൂറ് മുസ്ലിം പെൺകുട്ടികളെ മതം മാറ്റണം; 'ലവ് ജിഹാദ്' വിവാദം ആളിക്കത്തിക്കാൻ വിഷം തുപ്പി ബിജെപി എംപിയുടെ വിവാദ പ്രസ്താവന

ലക്‌നൗ: 'ലവ് ജിഹാദ്' ചർച്ചകൾ തുടങ്ങിവച്ചത് കേരളത്തിൽ നിന്നായിരുന്നു. ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം യുവാക്കൾ പ്രണയം നടിച്ച് വിവാഹം ചെയ്ത് മതം മാറ്റാൻ ശ്രമിക്കുന്നു എന്നതായിരുന്നു അന്നത്തെ വിവാദം. കേരളം തിരികൊളുത്തിവിട്ട ലവ് ജിഹാദ് വിവാദം ഇപ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കത്തിപ്പടരുകയാണ്. ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന വിവാദം ദേശീയ തലത്തിൽ വിവാദമായി മാറിയതോടെ അവസരം മുതലെടുക്കാൻ സംഘപരിവാർ സംഘടനകളും രംഗത്തെത്തി. മതവികാരം ഇളക്കി വിടുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കിയാണ് ലവ് ജിഹാദ് വിവാദം ഇക്കൂട്ടർ കത്തിക്കുന്നത്.

മതംമാറ്റത്തിന് വിധേയയാകുന്ന ഓരോ ഹിന്ദു പെൺകുട്ടിക്ക് പകരവും നൂറ് മുസ്ലിം പെൺകുട്ടികളെ മതം മാറ്റണമെന്ന് ആഹ്വാനം ചെയ്താണ് ബിജെപി നേതാവ് ഞെട്ടിച്ചത്. സാമുദായിക സൗഹൃദത്തെ തകർക്കും വിധം മുമ്പും വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ യോഗി ആദിത്യനാഥാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. മറ്റ് മതങ്ങളിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്ത് പകരത്തിന് പകരം വീട്ടാനാണ് എം പി ഇപ്പോൾ പറയുന്നത്. രാജ്യത്തെ ഹിന്ദുക്കൾ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കണമെന്നും പാർലമെന്റിൽ പ്രസംഗിച്ച് യോഗി ആദിത്യനാഥ് നേരത്തെയും വിവാദത്തിൽ ചാടിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർ പ്രദേശിൽ ലവ് ജിഹാദ് വിഷയമാക്കി ക്യാംപെയ്ൻ നടത്താനാണ് ബിജെപിയുടെ തീരുമാനമെന്ന് വ്യക്തമാക്കുന്നതാണണ് യോഗിയുടെ പ്രകോപന പരമായ പ്രസംഗം. ഗൊരഖ്പൂരിൽ നിന്നുള്ള ബിജെപി എം പിയാണ് 42 കാരനായ ആദിത്യനാഥ്. ' അവർ ഒരു പെൺകുട്ടിയെ മതംമാറ്റിയാൽ നമ്മൾ 100 മുസ്ലിങ്ങളെ മതംമാറ്റും.' - യോഗിയുടെ പ്രകോപന പ്രസംഗത്തിന്റെ വീഡിയോ ഇംഗ്ലീഷ് വാർത്താചാനൽ പുറത്തുവിട്ടു.

രാജ്യത്തെ സാമുദായിക അന്തരീക്ഷം തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതേസമയം വീഡിയോ പുതിയതല്ലെന്നാണ് ബിജെപിയുടെ പക്ഷം. ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടക്കുന്നതെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് വർഗീയ കലാപങ്ങൾക്ക് കാരണം ബിജെപിയാണെന്ന് കുറ്റപ്പെടുത്തി പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP