Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് മൂന്നര രൂപ കൂടി

പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് മൂന്നര രൂപ കൂടി

കോഴിക്കോട്: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർദ്ധന. സിലിണ്ടറിന് മൂന്നര രൂപയാണ് വർധിച്ചത്. എണ്ണക്കമ്പനികൾ വിതരണക്കാരുടെ കമ്മീഷൻ വർധിപ്പിച്ചതാണ് വിലവർധനയ്ക്ക് കാരണം.

നേരത്തെ വിതരണക്കാർക്ക് സിലിണ്ടർ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷൻ. ഇപ്പോൾ ഇത് 43.50 രൂപയായി വർധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സബ്‌സിഡി സിലിണ്ടറിന്റെ വില. കമ്മിഷൻ കൂട്ടിക്കൊണ്ടുള്ള അറിയിപ്പ് പാചകവാതക വിതരണക്കാർക്ക് ലഭിച്ചു.

സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകളെ വിലവർധനവ് ബാധിക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP