Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായുധവിപ്ലവത്തിന് ആഹ്വാനം നൽകി മാവോയിസ്റ്റ് രൂപേഷ്; കേരളത്തിലും സാൽവാ ജുദൂം എന്നാരോപണം; ആദിവാസികളെ എല്ലാവരും വഞ്ചിച്ചുവെന്നും രൂപേഷ്

സായുധവിപ്ലവത്തിന് ആഹ്വാനം നൽകി മാവോയിസ്റ്റ് രൂപേഷ്; കേരളത്തിലും സാൽവാ ജുദൂം എന്നാരോപണം; ആദിവാസികളെ എല്ലാവരും വഞ്ചിച്ചുവെന്നും രൂപേഷ്

കോഴിക്കോട്: മലയാളിയായ മാവോയിസ്റ്റ് നേതാവ് രൂപേഷ് വിട്ടുവീഴ്ചയില്ലാത്ത സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് ചാനൽ പുറത്തുവിട്ടു. ചാണകപ്പച്ച നിറത്തിലുള്ള സൈനിക യൂണിഫോമണിഞ്ഞ് കയ്യിൽ യന്ത്രത്തോക്കും പിടിച്ചാണ് രൂപേഷ് സംസാരിക്കുന്നത്. ചുവന്ന നക്ഷത്രം വച്ച തൊപ്പിയും ധരിച്ചിട്ടുണ്ട്. ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടപ്പാക്കും എന്ന് രൂപേഷ് പറയുന്നു.

കേരള സർക്കാർ സമൂഹത്തെ സൈനികവൽക്കരിക്കുകയാണ്. ജനമൈത്രി പൊലീസ് ജനങ്ങളെ നിരീക്ഷിക്കാനാണ്. കേരളത്തിലെ എല്ലാ പാർട്ടികളും ആദിവാസികളെയും അടിസ്ഥാന ജനവിഭാഗത്തെയും വഞ്ചിച്ചുവെന്നും രൂപേഷ് കുറ്റപ്പെടുത്തുന്നു. മാവോയിസ്റ്റുകൾക്കെതിരെ സാൽവാ ജുദൂം നടപ്പിലാക്കാനാണ് കേരളത്തിൽ ഹോംഗാർഡുകളെ നിയമിച്ചതെന്നും രൂപേഷ് ആരോപിക്കുന്നു. എല്ലാ തരത്തിലുള്ള ജനാധിപത്യ സമരങ്ങളും നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് സായുധ വിപ്ലവത്തിന് ഒരുങ്ങുന്നത് എന്നാണ് രൂപേഷിന്റെ പക്ഷം.

രൂപേഷിന്റെ വിഡീയോ അടങ്ങുന്ന സിഡി മാദ്ധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു. പശ്ചിമഘട്ട സോണൽ കമ്മിറ്റി നേതാവിന്റെ പേരിലാണ് സിഡി എത്തിച്ചത്. സിപിഐ (മാവോയിസ്റ്റ്)യുടെ പത്താം വാർഷികത്തോടനനുബന്ധിച്ചാണ് സിഡി തയ്യാറാക്കിയത്. സിപിഐ (മാവോയിസ്റ്റ്) തന്നെയാണ് സിഡി മാദ്ധ്യമങ്ങൾക്ക് എത്തിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP