1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

എരുമേലി സംഭവത്തിൽ വെള്ളയടിക്കലും കെട്ടിപ്പിടുത്തവും കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമോ? ആ അദ്ധ്യാപകന്റെ ജീവൽഭയം ആരുമാറ്റും? സിപിഐ(എം) നേതൃത്വം എങ്കിലും പാപക്കറ മായ്ക്കട്ടെ

July 31, 2014 | 11:24 AM IST | Permalinkഎരുമേലി സംഭവത്തിൽ വെള്ളയടിക്കലും കെട്ടിപ്പിടുത്തവും കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമോ? ആ അദ്ധ്യാപകന്റെ ജീവൽഭയം ആരുമാറ്റും? സിപിഐ(എം) നേതൃത്വം എങ്കിലും പാപക്കറ മായ്ക്കട്ടെ

എഡിറ്റോറിയൽ

എരുമേലി എന്ന പേരിനോളം മതസൗഹാർദ്ദം തുളുമ്പുന്ന ഒരു സ്ഥലം കേരളത്തിൽ ഉണ്ടാവില്ല. എരുമേലി ടൗണിന്റെ ഒരു വശത്ത് പ്രശസ്തമായ കൊച്ചമ്പലമാണ്. മറുവശത്ത് വാവരു പള്ളിയും. കൊച്ചമ്പലത്തിൽ നിന്നും അയ്യപ്പ ഭഗവാനെ തൊഴുതിറങ്ങുന്നവർ വാവരുപള്ളിയിൽ കയറി വലംവച്ച ശേഷമാണ് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോകുന്നത്. എരുമേലി പേട്ട തുള്ളലിന്റെ സമയത്ത് മുസ്ലിം പള്ളിയും കൊച്ചമ്പലവും തമ്മിലുള്ള വ്യത്യാസം മകുടങ്ങളുടെയും കമാനങ്ങളുടെയും ഭാഗത്ത് മാത്രമാണ്. ഏക മനസ്സോടെ ഇസ്ലാമും ഹിന്ദുവും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കാഴ്ച ഒരിക്കൽ എങ്കിലും കാണാൻ സാധിച്ചാൽ പോലും ഇന്ത്യക്കാരൻ എന്ന അഭിമാനബോധം ആർക്കും ഇരട്ടിക്കും. ബാബറി മസ്ജിദ് തകർന്നുവീണിട്ടു പോലും ഈ മതേതര കൂട്ടായ്മയ്ക്ക് യാതൊരു വിള്ളലും വീണില്ല. ഈ മതേതരത്വത്തിന് മാറ്റുകൂട്ടാൻ തൊട്ടടുത്തു തന്നെ കുരിശുപള്ളിയും സ്ഥാപിക്കപ്പെട്ടു. അമ്പലത്തിലും വാവരു പള്ളിയിലും മാത്രമല്ല, കത്തോലിക്കരുടെ കുരിശുപള്ളിയിലും അയ്യപ്പഭക്തന്മാർ കാണിക്ക ഇടുന്നതു പതിവാക്കി. ഒരുപക്ഷെ അളവില്ലാതെ ലഭിച്ച ഈ കാണിക്കയാകും ഈ മതേതരത്വത്തിന്റെ ആണിക്കല്ലായി പ്രവർത്തിച്ചത്.

അതെന്തുമാവട്ടെ, എന്നിട്ടും കഴിഞ്ഞ ദിവസം വലിയ നിരാശാജനകമായ ഒരു സംഭവം അവിടെ അരങ്ങേറി. എരുമേലിയിലെ കത്തോലിക്കാ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻസിസി ക്യാമ്പിൽ പന്നി ഇറച്ചി വിളമ്പി എന്നതായിരുന്നു ഈ ആരോപണം. വാർത്ത വെളിയിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് മുസ്ലീമുകൾ സ്‌കൂളിലും പരിസരത്തുമായി തടിച്ചുകൂടി. പന്നി ഇറച്ചി വിളമ്പി എന്നാരോപിക്കപ്പെട്ട അദ്ധ്യാപകനെ ഒരുകൂട്ടം ആളുകൾ നാട്ടുകാരുടെ മുമ്പിൽ വച്ചു മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.

വർഗീയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെ എന്ന് ഇപ്പോഴും കേരളത്തിലെ പത്രങ്ങൾക്ക് ധാരണ ഇല്ലാത്തതിനാൽ പലരും പല രീതിയിലാണ് അതു റിപ്പോർട്ട് ചെയ്തത്. മിതത്വം എന്ന അംഗീകൃത വാദത്തിന്റെ പുറത്ത് മാദ്ധ്യമങ്ങൾ സത്യത്തിന്റെ ഒരു വശം മാത്രം റിപ്പോർട്ട് ചെയ്ത് പത്തിമടക്കുകയായിരുന്നു. മനോരമയടക്കമുള്ള പത്രങ്ങൾ പ്രാദേശിക പേജിൽ ചെറിയ വാർത്ത ആണ് നൽകിയതെങ്കിലും പന്നിയിറച്ചി വിളമ്പി എന്നും എന്നാൽ മുസ്ലിം കുട്ടികൾ കഴിക്കരുത് എന്നു പറഞ്ഞു എന്നുമാണ് റിപ്പോർട്ട് ചെയ്തത്. ചന്ദ്രികയും തേജസും അടക്കമുള്ള പത്രങ്ങൾ എൻസിസി ക്യാമ്പിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പന്നിയിറച്ചി വിളമ്പി എന്ന വിഷം വമിക്കുന്ന വാദമാണ് ഉയർത്തിയത്. യഥാർത്ഥത്തിൽ എരുമേലിയിൽ എന്തുസംഭവിച്ചു എന്ന് എരുമേലിക്കാർക്കു പോലും അറിയാൻ വയ്യാത്ത സാഹചര്യം ആയിരുന്നു, അവിടെ. അതേ സമയം നോമ്പുകാലത്ത് മുസ്ലിം കുട്ടികൾ അടങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ പന്നിയിറച്ചി വിളമ്പി എന്നൊരു ധാരണ പൊതുവെ രൂപപ്പെട്ടു.

മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത് സംഭവം അങ്ങനയേ അല്ല നടന്നത് എന്നായിരുന്നു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിന് ശേഷം അദ്ധ്യാപകർ കഴിച്ച ഭക്ഷണം മിച്ചം വന്നപ്പോൾ എൻസിസി വിദ്യാർത്ഥികളിൽ ആർക്കെങ്കിലും താത്പര്യം ഉണ്ടെങ്കിൽ വന്നു കഴിക്കാൻ അദ്ധ്യാപകൻ ഉപദേശിച്ചിടത്തുനിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മുസ്ലിം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ കഴിക്കരുത് എന്ന അദ്ധ്യാപകന്റെ ഉപദേശം ആയിരുന്നു കലാപത്തിന് വഴിമരുന്നിട്ടത്. ഇതൊന്നും മനസ്സിലാക്കാതെയായിരുന്നു, ഒരു മാതൃകാ അദ്ധ്യാപകന്റെ നേരെ ചിലർ വാളും പരിചയുമായി പാഞ്ഞടുത്തത്. മിതത്വത്തിന്റെ പേരുപറഞ്ഞ് നിശബ്ദത പാലിച്ചാൽ അതു തെറ്റിദ്ധാരണയായി പടർന്നു കൈവെട്ടു സംഭവം പോലെ ആയി മാറാം എന്ന ഭയമായിരുന്നു ഈ അന്വേഷണത്തിലേക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്.

ചന്ദ്രികയും തേജസ്സും മുസ്ലിം വികാരം മാത്രം ഉണർത്തുന്ന വിധത്തിൽ എൻസിസി ക്യാമ്പിൽ പന്നിയിറച്ചി വിളമ്പി എന്ന നിലപാടെടുത്ത് റിപ്പോർട്ട് ചെയ്യുകയും മനോരമയെ പോലെ മുഖ്യധാരാ പത്രങ്ങൾ ആദ്യ റിപ്പോർട്ടിനു ശേഷം കളംവിടുകയും ചെയ്തപ്പോൾ ഉണ്ടായ ആശയക്കുഴപ്പം തീർക്കാൻ മറുനാടൻ മലയാളിയുടെ ഇടപെടൽ ഗുണകരമായി എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂടെ നിൽക്കാതെ സത്യസന്ധമായ നിലപാട് എടുത്തു സംഘർഷം ലഘൂകരിക്കുന്ന സാഹചര്യം ഒരുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്‌കൂൾ മാനേജ്‌മെന്റ്, ജീവനക്കാർ, വിദ്യാർത്ഥികൾ, പഞ്ചായത്ത് അധികൃതർ, ജമാഅത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവരോടെല്ലാം ചോദിച്ചായിരുന്നു ഞങ്ങൾ നിലപാട് ഉറപ്പിച്ചത്.

എന്തായാലും എരുമേലിയുടെ മഹിമയ്ക്കും കേരളത്തിന്റെ അന്തസിനും കോട്ടം തട്ടാതെ ആ പ്രശ്‌നം അവിടെത്തന്നെ രമ്യമായി പരിഹരിക്കപ്പെട്ടു. ഇതനുസരിച്ച് സ്‌കൂളിനെതിരെയുള്ള പ്രതിഷേധവും സമരങ്ങളും ഉപേക്ഷിക്കാനും സഹകരിച്ചു പ്രവർത്തിക്കാനും മുസ്ലിം സംഘടനകളും സ്‌കൂളിൽ അതിക്രമം കാട്ടിയതിനും അദ്ധ്യാപകനെ മർദ്ദിച്ചതിനും ചാർജ്ജ് ചെയ്ത കേസുകൾ പിൻവലിക്കാൻ സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ ധാരണയായിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്ന കൂട്ടത്തിൽ അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനും എതിരെ ചാർജ്ജ് ചെയ്ത കേസുകളും പിൻവലിക്കപ്പെടും. ഈ കേസുകൾ പിൻവലിക്കപ്പെടുമ്പോൾ മാനേജ്‌മെന്റ് നടത്തിയ സസ്‌പെൻഷൻ നടപടിയും പിൻവലിക്കപ്പെടുമെന്നു തന്നെ വേണം കരുതാൻ.

എന്നാൽ ഒരുപാട് സംശയങ്ങളും ആശങ്കകളും വേദനകളും ഈ സംഭവം ബാക്കിയാക്കുകയാണ്. മുസ്ലിം വിദ്യാർത്ഥികൾക്ക് പന്നിയിറച്ചി വിളമ്പിയില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും നോമ്പുകാലത്ത് ധാരാളം മുസ്ലിം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പന്നിയിറച്ചി പ്രവേശിപ്പിച്ചത് മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം തന്നെയാണ്. വ്യാജ ആരോപണത്തിന്റെ പേരിൽ ഇത്രയും കടുത്ത നിയമലംഘനം ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി കേസില്ലാതാക്കുന്നത് ആരോഗ്യകരമായ സാമൂഹ്യക്രമത്തിന് ഒട്ടും അനുയോജ്യമല്ല. മതത്തിന്റെ പേരിൽ നടക്കുന്ന ലഹളകൾ ആർക്കും നിയന്ത്രിക്കാനാവാത്ത വിധം വ്യാപിക്കുന്നത് ഇത്തരം കേസുകൾ ഒത്തുതീർപ്പിന്റെ ഭാഗമായി പിൻവലിക്കപ്പെടും എന്ന വിശ്വാസം മൂലമാണ്. കൂടുതൽ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി ശിക്ഷിക്കേണ്ട ഗുരുതരമായ ക്രിമനൽ നടപടിയെ ഇങ്ങനെ ലഘൂകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ദോഷമേ വരുത്തുകയുള്ളൂ. അഥവാ അദ്ധ്യാപകൻ പന്നിയിറച്ചി വിളമ്പി എന്നു കരുതുക, എങ്കില്പോലും നിയമം കയ്യിലെടുക്കാൻ ആൾക്കൂട്ടത്തിന് ആരാണ് അവകാശം നൽകിയത്?

ഒത്തുതീർപ്പ് വ്യവസ്ഥ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടും വിവാദത്തിൽ പെട്ടുപോയ അദ്ധ്യാപകൻ എവിടെ എന്നു വീട്ടുകാർക്കു പോലും അറിയില്ല എന്ന സാഹചര്യം ഏറെ വേദനാജനകമാണ്. ഈ അദ്ധ്യാപകന്റെ സസ്‌പെൻഷൻ പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി എടുക്കണം എന്നു മുസ്ലിം സംഘടനകളാണ് ആദ്യം ആവശ്യപ്പെടേണ്ടത്. ഇങ്ങനെ ജോലിയിൽ തിരിച്ചുകയറുന്ന അദ്ധ്യാപകന് ജീവൽഭയമില്ലാതെ കഴിയാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള ഉറപ്പു നൽകേണ്ടത് ജമാഅത്ത് കൗൺസിലും മറ്റ് മുസ്ലിം സംഘടനകളുമാണ്. നിരോധിത സംഘടനയായ സിമിയും മൗലികവാദികളായ പോപ്പുലർ ഫ്രണ്ടും അടക്കമുള്ള സംഘടനകളിലെ പ്രവർത്തകരാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഒക്കെ എരുമേലിയിലേക്ക് ഓടിയെത്തിയത് എന്ന് അവിടുത്തെ നേതാക്കൾ തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ അദ്ധ്യാപകന് സുരക്ഷ ഉറപ്പുവരുത്താൻ എരുമേലിയിലെ മുസ്ലിം സംഘടനകൾക്ക് കഴിയുമോ? ഈ ചോദ്യത്തിനാണ് അടിയന്തിരമായി ഉത്തരം കണ്ടെത്തേണ്ടത്.

നിരപരാധിയായ രാജീവ് ജോസഫ് എന്ന അദ്ധ്യാപകൻ ഇപ്പോൾ എവിടെ ഉണ്ടെന്നു പൊലീസിനോ വീട്ടുകാർക്കോ പോലും അറിയില്ല. 30 വയസ്സുപോലും തികയാത്ത ചെറുപ്പക്കാരനായ രാജീവിന്റെ ജീവിതത്തെ ഓർത്തു സങ്കടപ്പെടാത്ത ആരുമില്ല പരിചയക്കാരായി. തൊടുപുഴയിലെ ടി എ ജോസഫ് എന്ന അദ്ധ്യാപകനുമായി പലതവണ നേരിട്ടു സംസാരിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ ഈ ലേഖകൻ രാജീവിന്റെ കാര്യത്തിൽ ഏറെ ആശങ്കാകുലനാണ്. രാജീവിനെതിരെ ഉയർന്ന ആരോപണത്തെക്കാൾ നിസാരവും ഗൗരവം കുറഞ്ഞതുമായ വിഷയമായിരുന്നു ജോസഫ് മാസ്റ്റർക്കെതിരെ ഉയർന്നത്. ചോദ്യപ്പേപ്പർ വിവാദം അവസാനിച്ച് നാളുകൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ കൈ വെട്ടി എടുത്തത്. എന്നാൽ ഒട്ടേറെത്തവണ ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നതായി ജോസഫ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേവലം ഒത്തുതീർപ്പിനപ്പുറം രാജീവ് നിരപരാധിയാണെന്നും അത്തരമൊരു ദുരന്തത്തിനു കാരണമാകുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നും ഉറപ്പു വരുത്തേണ്ട ചുമതല ഇവിടുത്തെ മുസ്ലിംസംഘടനകൾക്കുണ്ട്. ആ ചുമതല നിറവേറ്റാൻ ആദ്യം അവർ ചെയ്യേണ്ടത് രാജീവിന്റെ സസ്‌പെൻഷൻ പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ മാനേജ്‌മെന്റിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യം കൂടി ബാക്കിയുണ്ട്. വർഗ്ഗീയ ലഹളകൾ ഉണ്ടാകാനുള്ള ലക്ഷണങ്ങൾ ഒക്കെ കാട്ടുമ്പോൾ തന്നെ തന്റേടത്തോടെ മുണ്ടും മുറുക്കി രംഗത്ത് ഇറങ്ങുന്ന സിപിഎമ്മുകാർ എവിടെയായിരുന്നു എന്ന ചോദ്യം. ലോകത്തെവിടെ പ്രശ്‌നങ്ങൾ ഉണ്ടായാലും ഓടിയെത്തി അഭിപ്രായം പറയുന്ന ഗവൺമെന്റ് ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ മണ്ഡലം ആയിട്ടുകൂടി ജോർജ്ജ് അങ്ങോട്ട് തിരിഞ്ഞ് നോക്കുകയോ അഭിപ്രായം പറയുകയോ ചെയ്തതായി ആരും കണ്ടില്ല. അതുപോലെ തന്നെയാണ് സ്ഥലം എംപി ആന്റോ ആന്റണിയുടെ മൗനവും. ഇതിൽ ഏറ്റവും നിരാശാജനകമായത് സിപിഎമ്മിന്റെ റോൾ ആയിരുന്നു. സിപിഎമ്മിനെ അല്പമെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നത് മതനിരപേക്ഷതയോടുള്ള അവരുടെ സന്ധിയില്ലാ സമീപനം മൂലമാണ്. എന്നാൽ എരുമേലി പ്രശ്‌നങ്ങളിൽ സിപിഐ(എം) കുറ്റകരമായ അനാസ്ഥ കാട്ടി എന്നുമാത്രമല്ല ജമാഅത്ത് കൗൺസിലിന്റെ നേതാവായി ഇസ്ലാമിക വികാരം വ്രണപ്പെട്ടു എന്ന ആരോപണം ഉയർത്തി രംഗത്ത് വന്നത് സിപിഎമ്മിന്റെ എരുമേലിയിലെ ഏറ്റവും വലിയ നേതാവായിരുന്നു.

സിപിഐ(എം) പാർട്ടി അംഗവും സിപിഎമ്മിന്റെ പ്രതിനിധിയായി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ആളുമായ പിഎ ഇർഷാദ് ആയിരുന്നു ജമാഅത്ത് കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ കടുത്ത നിലപാടെടുത്ത് രംഗത്ത് വന്നത്. ഇർഷാദിന്റെ സഹോദരനും കെപിസിസി സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പിഎ സലീം സംഭവസ്ഥലത്തെത്തിയത് വൈകിയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ സഹോദരനും സിപിഐ(എം) നേതാവുമായ ഇർഷാദിന്റെ ഇടപെടൽ ഏറെ ഖേദകരമായിരുന്നു. നേതാവ് ഒരു വിഭാഗത്തിന്റെ വക്താവായി മാറിയപ്പോൾ സംഭവത്തിൽ മധ്യസ്ഥത വഹിക്കേണ്ട ഏക പാർട്ടിയായ സിപിഐ(എം) നിശബ്ദത പാലിക്കുകയായിരുന്നു. സഹോദരന്മാരുടെ വിരുദ്ധ രാഷ്ട്രീയവും എന്നാൽ പരസ്പരം അക്രമിക്കാത്ത സഹകരണവും മുമ്പ് തന്നെ ആരോപണ വിധേയമാണ്. കേരളത്തിലെ പലയിടങ്ങളിലും പല ക്രമസമാധാന പ്രശ്‌നങ്ങളുടെയും മൂലകാരണമായി മാറുന്നവരൊക്കെ ഇത്തരം ഇടത് വലത് രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണത്തിന് ഉത്തമ ഉദാഹണമായി മാറുകയാണ് ഈ സംഭവം.ഈ വിഷയത്തിൽ ഇർഷാദ് എടുത്ത നിലപാട് സിപിഐ(എം) കണ്ടില്ലെന്ന് നടിച്ചാൽ ഈ പ്രദേശത്ത് ഈ പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണ് ചെയ്യുന്നത്. എരുമേലി ടൗണിലും മറ്റും മുസ്ലിം സമുദായത്തിന് വലിയ സ്വാധീനമാണെങ്കിലും എരുമേലി പഞ്ചായത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. ഇവിടുത്തെ മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്നതിൽ രാഷ്ട്രീയവും മതപരവുമായ ഈ ബാലൻസിങ് ഒരു വലിയ ഘടകമായിരുന്നു. ആ ബാലൻസിങ് തെറ്റിക്കാനുള്ള തീവ്രമായ ശ്രമം ആണ് ഇപ്പോൾ അരങ്ങേറുന്നത്. ഇതൊരു ഗൂഢാലോചന തന്നെ ആണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം വർഗ്ഗീയ കോമരങ്ങളെ ഈ നാട്ടിൽ നിന്നും ഓടിച്ച് വിടാൻ മതനിരപേക്ഷരായ മുസ്ലീമുകൾ തന്നെ രംഗത്ത് വരണം. എരുമേലിയുടെ മതസഹിഷ്ണുതാ സ്വഭാവം നിലനിർത്തേണ്ടത് കേരളീയ സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. ഇത് മുതലെടുത്ത് വർഗ്ഗീയ പാർട്ടികളെ ഇവിടെ വേര് പിടിക്കാൻ ആരും അനുവദിക്കരുത്. ഇതിന് മുൻകൈ എടുക്കേണ്ടത് സിപിഎമ്മും കോൺഗ്രസ്സും ഈ പ്രദേശത്ത് നല്ല സ്വാധീനമുള്ള കേരളാ കോൺഗ്രസും ഒരുമിച്ച് ചേർന്നാണ്.

ഒരു ചോദ്യം കൂടി അവശേഷിക്കുന്നുണ്ട്. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നു തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അധികാരമില്ലേ എന്ന ചോദ്യം? മുസ്ലിം വിദ്യാർത്ഥികൾ പന്നി മാംസം കഴിക്കാറില്ല എന്നതുകൊണ്ട് സ്‌കൂളിൽ പന്നി മാംസം കയറ്റരുതെന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്? ഇതിന് മറ്റൊരു വശം കൂടിയുണ്ട്. മണ്ഡലമകരവിളക്ക് കാലത്ത് എരുമേലിയിൽ ഗോമാംസം പ്രവേശിപ്പിക്കാൻ പാടില്ല എന്നു ഹൈന്ദവസംഘടനകൾ വാശിപിടിച്ചാൽ എന്തായിരിക്കും പ്രതികരണം? ഇന്ന് പന്നിയിറച്ചിയെക്കുറിച്ച് തർക്കം ഉണ്ടായെങ്കിൽ നാളെ ഗോമാംസത്തെക്കുറിച്ചാകും തർക്കമുണ്ടാകുക. രണ്ടായാലും ആരോഗ്യകരമായ ഒരു സാമൂഹ്യക്രമത്തിന് നല്ലതല്ല. ഇത് മുളയിലേ നുള്ളാൻ സർക്കാരും പൊലീസും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. അല്ലാതെയുള്ള ഒത്തുതീർപ്പ് വ്യവസ്ഥകളും കെട്ടിപ്പിടുത്തങ്ങളും വെറും ഉപരിതല ചികിത്സ മാത്രമായി മാറും.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കിൽ വീട്ടിൽ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്; വീട്ടുകാർക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കൽ! പട്ടാളക്കാരന്റെ ജോലി എന്നാൽ മറ്റേതൊരാളുടെയും ജോലി പോലെ എന്ന് പറയുന്ന ഫേസ്‌ബുക്ക് ബുദ്ധിജീവികളോട് ഒരു ലോഡ് പുച്ഛം; തീവ്രവാദികളെ ഉണ്ടാക്കുന്നത് അറിവിന്റെ അഭാവവും; ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
സംഘർഷമുണ്ടാക്കി നേതാവാകുന്ന തന്ത്രം പയറ്റുന്ന സമർത്ഥൻ; വ്യക്തിപരമായ പ്രശ്നങ്ങളെ പാർട്ടി പ്രശ്നമാക്കി വലുതാക്കി ചിത്രീകരിക്കുന്ന വിരുതൻ; തീരുമാനിക്കുന്നത് എന്തും നടപ്പാക്കാൻ എന്തിനും തയ്യാറായി നിൽക്കുന്ന വിശ്വസ്തരുടെ നേതാവും; എതിരഭിപ്രായമുണ്ടെങ്കിലും ആരും പുറത്തു പറയാൻ മടിക്കുന്നതിന് കാരണം പാർട്ടിയിലെ ഉന്നത ബന്ധങ്ങളും; ലോക്കൽ കമ്മറ്റി അംഗമെങ്കിലും സ്ഥാനം സെക്രട്ടറിക്ക് മുകളിലും! പെരിയയിൽ കാട്ടു നീതി നടപ്പാക്കിയ പീതാംബരൻ കല്യോട്ടെ രാഷ്ട്രീയക്കാരിൽ കുപ്രസിദ്ധൻ
ദുബൈയിൽ ടാക്‌സി ഓടിച്ച് തുടക്കം; കിട്ടുന്ന കാശിൽ മിച്ചം പിടിച്ച് മൂന്ന് ലോറിസ്വന്തമാക്കിയെങ്കിലും ഒരു ലോറി മറിഞ്ഞതോടെ പ്രവാസ ജീവിതത്തിൽ കാത്തിരുന്നത് പട്ടിണിയും സാമ്പത്തിക ബാധ്യതയും; ഇളയകുഞ്ഞിന് പാല് വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോൾ എത്തി നില്ക്കുന്നത് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവായി; 30 കോടി മുടക്കി മധുരരാജ നിർമ്മിക്കുന്ന കുന്നംകുളം കാരനായ നെൽസൺ ഐപ്പിന്റെ കഥ
തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും
പാക്കിസ്ഥാനെതിരെ പറയാൻ എംബിഎസിനെ കിട്ടില്ല; പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും പ്രശ്‌നമല്ല; ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന സ്ഥിരം പല്ലവിയിൽ ഒതുക്കി സംയുക്ത പ്രസ്താവന; സൽമാൻ രാജകുമാരന്റെ സന്ദർശനം ഇന്ത്യക്ക് നൽകുന്നത് നിരാശ മാത്രം; റിയാദിനെ കൂടെ കൂട്ടാൻ ആവുന്നതെല്ലാം ചെയ്ത മോദി തന്ത്രങ്ങൾക്ക് തിരിച്ചടി; പാക്കിസ്ഥാന്റെ 'തീവ്രവാദ വിരുദ്ധ' ഉദ്യമങ്ങളെ പ്രകീർത്തിച്ചയാൾക്ക് പ്രോട്ടോക്കോൾ ലംഘിച്ച് വൻ വരവേൽപ്പ് നൽകിയതിനെ വിർശിച്ച് കോൺഗ്രസും
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
ജയ്‌ഷെ ഭീകരവേട്ട തുടങ്ങാൻ ലിസ്റ്റ് തയ്യാറാക്കി സൈന്യം; കമ്രാന്റെ അനുയായികളായ നാല്പതോളം പേർ കാശ്മീരിൽ ഒളിച്ചു താമസിക്കുന്നതായി സൂചന; ഓരോരുത്തരെയായി കണ്ടെത്തി ഇല്ലാതാക്കാൻ പഴുതടച്ച സെർച്ചുകൾ തുടങ്ങി; സ്ഥിരമായി നുഴഞ്ഞുകയറുന്ന മേഖലകളിൽ പ്രത്യേക നിരീക്ഷണം; കരസേനയ്ക്ക് എതിരെ തിരിച്ചടി ഉണ്ടായാൽ ഉടൻ ഇടപെടാൻ ഫൈറ്റർ ജെറ്റുകൾ റെഡിയാക്കി എയർഫോഴ്‌സും; പ്രഖ്യാപിച്ചതു പ്രകാരം 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' ആദ്യഘട്ടം തുടങ്ങി ഇന്ത്യൻ സേന
'ടിക്ക് ടോക്കിൽ' തലവെച്ച് മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കടലുണ്ടിക്കടവ് പാലത്തിന് മുകളിൽ നിന്നും ചാടി ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിച്ച പത്തു വിദ്യാർത്ഥികളുടെ പ്രാണൻ രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ; സംഭവം ഹർത്താൽ ദിനത്തിൽ; പേടി തൊട്ടുതീണ്ടാത്ത ഇവർ പാലത്തിൽ നിന്നും ചാടുന്ന ദൃശ്യങ്ങളും മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്നതും സമൂഹ മാധ്യമത്തിൽ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി