Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശുംഭൻ ജയരാജനെ തുറുങ്കിൽ അടച്ച കോടതിക്ക് എന്തുകൊണ്ട് ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കനെ തൊടാൻ പേടി? ദണ്ഡപാണിയെ തൊട്ടപ്പോൾ മനോരമയ്ക്കും മുഖ്യമന്ത്രിക്കും പൊള്ളുന്നത് എന്തുകൊണ്ട്? മാദ്ധ്യമവേശ്യകൾക്കുമുമ്പിൽ ആത്മാഭിമാനം നഷ്ടപ്പെട്ട മലയാളിക്ക് ആര് ശാപമോക്ഷം നൽകും?

ശുംഭൻ ജയരാജനെ തുറുങ്കിൽ അടച്ച കോടതിക്ക് എന്തുകൊണ്ട് ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കനെ തൊടാൻ പേടി? ദണ്ഡപാണിയെ തൊട്ടപ്പോൾ മനോരമയ്ക്കും മുഖ്യമന്ത്രിക്കും പൊള്ളുന്നത് എന്തുകൊണ്ട്? മാദ്ധ്യമവേശ്യകൾക്കുമുമ്പിൽ ആത്മാഭിമാനം നഷ്ടപ്പെട്ട മലയാളിക്ക് ആര് ശാപമോക്ഷം നൽകും?

എഡിറ്റോറിയൽ

ന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ കോടതികൾക്കു അതുല്യമായ സ്ഥാനമാണുള്ളത്. പ്രത്യേകിച്ചു ഹൈക്കോടതിക്കും സുപ്രീം കോടതിക്കും. അതുകൊണ്ടാണ് എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്ററിനും ഒപ്പം തുല്യമായ സ്ഥാനം ജുഡീഷ്യറിക്കും നൽകിയത്. കോടതികൾ അനാവശ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിയമപരിപാലനത്തിനു തടസം ആകുമെന്നതിനാൽ ആണ് കോടതി അലക്ഷ്യം എന്ന കുറ്റകൃത്യം നടപ്പിലാക്കിയത്. ഇതിനർത്ഥം കോടതികളോ ജഡ്ജിമാരോ വിമർശിക്കപ്പെടരുത് എന്നല്ല. അവരുടെ വിധികൾ ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വിധേയമായി ആണ് എന്നു ആരോപിക്കരുത് എന്നാണ് ചട്ടം. തെളിവുകൾ ഉണ്ടെങ്കിൽ അതിനും അനുമതിയുണ്ട്. പൊതു വിചാരണ നടത്തി കോടതികളുടെ ആത്മവിശ്വാസം കെടുത്തരുത് എന്നത് മാത്രമാണ് കോടതി അലക്ഷ്യം വഴി ഭരണഘടന വിധാതാക്കൾ കണക്കുകൂട്ടിയത്.

കോടതിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പൊതു ജനങ്ങളും ഒരു പരിധിക്കപ്പുറം താല്പര്യം കാട്ടാത്തത് ഭരണഘടനയോടുള്ള മതിപ്പുകൊണ്ടാണ്. ഒരു പ്രസംഗമദ്ധ്യേ ആവേശം അതിരുകടന്നപ്പോൾ ചില്ലു കൊട്ടാരത്തിൽ ഇരുന്നു വിധി പറയുന്ന ശുംഭന്മാർ എന്ന പ്രയോഗം സിപിഐ(എം) നേതാവ് എം വി ജയരാജൻ നടത്തിയപ്പോൾ ജനവികാരം ജയരാജന് എതിരായതിനു കാരണവും മറ്റൊന്നുമായിരുന്നില്ല. ആ നിലപാടിന്റെ പുറത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും വിചാരണ നടത്തി ശ്രീ ജയരാജനെ തുറുങ്കിൽ അടച്ചത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായങ്ങളിൽ ഒന്നായിരുന്നു. കോടതിയെ ആക്ഷേപിക്കുക എന്ന ഉദ്ദേശ്യം ജയരാജന് ഇല്ലായിരുന്നെങ്കിലും ജഡ്ജിക്കെതിരെ പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ട് ആ ശിക്ഷ അംഗീകരിക്കപ്പെടുകയായിരുന്നു.

ഇതിന്റെ തുടർച്ചയായി വേണം കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി പരാമർശവും അതിനെതിരെ മുഖ്യമന്ത്രിയും സംഘവും നടത്തിയ ആക്രമണവും കാണാൻ. ഹൃദയ ശസ്ത്രക്രിയ വാർത്തയും ശ്രീശാന്തിന്റെ കുറ്റ വിമുക്തിയും ഉണ്ടാക്കിയ തരംഗത്തിൽ ആ വാർത്ത അപ്രസക്തമായി പോയെങ്കിലും ഈ വാർത്തയോടുള്ള കേരളീയ സമൂഹത്തിന്റെ നിസ്സംഗമായ സമീപനം അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലാത്തത്ര പ്രാധാന്യം ഉള്ളതുകൊണ്ടാണ് രണ്ട് ദിവസം വൈകി ഇങ്ങനെ ഒരു എഡിറ്റോറിയൽ എഴുതുന്നത്. ശുംഭൻ എന്ന പ്രയോഗത്തിലൂടെ ജയരാജൻ വലിയ തെമ്മാടിയാണെന്നു പറഞ്ഞുനടന്ന നവബുദ്ധിജീവികളും മുഖ്യധാരാ മാദ്ധ്യമങ്ങളും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ആ മന്ത്രിസഭയിലെ മന്ത്രിമാരും നേതൃത്വം നല്കിയ കോടതി അലക്ഷ്യം കണ്ടില്ലെന്നു നടിക്കുന്നത്? കോടതിക്കെതിരെ വളരെ മോശമായ ഭാഷയിലാണ് മന്ത്രിമാർ സംസാരിച്ചത്.ഉമ്മൻ ചാണ്ടി നടത്തിയ വന്ന വഴി മറക്കരുത് എന്ന പരാമർശം വഴി എന്താണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. ജഡ്ജിയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന മുനവച്ചുള്ള ഒരു പരാമർശമായി ഇതിനെ കണക്കാക്കേണ്ടി വരും. ഒരു പക്ഷേ ജസ്റ്റിസ് അലക്‌സാണ്ടർ മുഖ്യമന്ത്രി അടക്കമുള്ളവരുടെ കൈകളിൽ പിടിച്ചാണ് ആ പദവിയിൽ എത്തിയത് എന്നായിരിക്കുമോ ഉദ്ദേശിച്ചത്. മുഖ്യമന്ത്രിതന്നെയാണ് ഈ കോടതി അലക്ഷ്യ പ്രസ്താവന തുടങ്ങിവച്ചത്. വന്ന വഴി മറക്കരുത് എന്നു ഞാൻ പറയുന്നില്ലെങ്കിലും ഇരിക്കുന്ന കസേരയുടെ വില മറക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തുടർന്നാണ് കോടതിയെയും ജഡ്ജിമാരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചില പ്രയോഗങ്ങൾ വന്നത്. ഉമ്മൻ ചാണ്ടി നടത്തിയ വന്ന വഴി മറക്കരുത് എന്ന പരാമർശം വഴി എന്താണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. ജഡ്ജിയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന മുനവച്ചുള്ള ഒരു പരാമർശമായി ഇതിനെ കണക്കാക്കേണ്ടി വരും. ഒരു പക്ഷേ ജസ്റ്റിസ് അലക്‌സാണ്ടർ മുഖ്യമന്ത്രി അടക്കമുള്ളവരുടെ കാലുപിടിച്ചാണ് ആ പദവിയിൽ എത്തിയത് എന്നായിരിക്കുമോ ഉദ്ദേശിച്ചത്. അതെന്താണെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയോ ജസ്റ്റിസ് അലക്‌സാണ്ടറോ ആണ്.

മുഖ്യന്ത്രിയുടെ പരാമർശം ആവേശം നൽകിയതോടെ വത്സല ശിഷ്യന്മാരായ കെ സി ജോസഫും കെ ബാബുവും ഒക്കെ ആവേശത്തോടെ രംഗത്തെത്തി. കെ സി ജോസഫ് പറഞ്ഞത് ചായത്തൊട്ടിയിൽ വീണു രാജാവായെന്നു കരുതി കുറുക്കൻ ഓരി ഇടുന്നതുപോലെയാണ് ജസ്റ്റിസ് അലക്‌സാണ്ടറുടെ പരാമർശം എന്നാണ്. ഇതിലും വലിയൊരു ആക്ഷേപം കോടതിക്കെതിരെ നടത്താൻ ഉണ്ടോ? ശുംഭൻ എന്ന നിരുദ്ദേശപരമായ പ്രയോഗത്തെ മഹാ സംഭവം ആക്കി മാറ്റിയ മാദ്ധ്യമങ്ങൾ ഇതിനു ഒട്ടും പ്രാധാന്യം നൽകാത്തതും കോടതി പോലും അതേക്കുറിച്ച് മിണ്ടാതെ പകരം വസ്തുനിഷ്ഠമായ അഭിപ്രായം പറഞ്ഞ് ജഡ്ജിയെ ശാസിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് നമ്മൾ പിന്നീട് കണ്ടത്.

കോടതി വിധികളെ അംഗീകരിക്കണം. ഇതിനൊപ്പം ന്യായാധിപന്മാരെ വിമർശിക്കരുത്. കോടതിക്ക് പരസ്യമായ അഭിപ്രായ പ്രകടനങ്ങൾക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് ജഡ്ജിമാരെ പൊതുവേദിയിൽ കുറ്റപ്പെടുത്തുന്നതിനും കളിയാക്കുന്നതിനും വിലക്കുകൾ കൽപ്പിക്കുന്നത്. ഇതാണ് ശുഭൻ പരാമർശത്തിലൂടെ ജയരാജൻ തെറ്റിച്ചതെന്നായിരുന്നു വാദം. പൊതു നിരത്തിലെ പ്രകടന നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിനിടെ പ്രസംഗിക്കുമ്പോൾ ജയരാജൻ ജഡ്ജിയെ ശുംഭനെന്ന് വിളിച്ചു. അതിലെ ശരിതെറ്റുകൾ സമൂഹം ചർച്ച ചെയ്തു. കോടതി ഇടപെടൽ കാരണം ശിക്ഷയും കിട്ടി. മാപ്പു പറയാൻ ജയരാജൻ തയ്യാറായില്ലെന്നതായിരുന്നു ഇതിന് കാരണം. അപ്പോഴും കോടതിയിലെ വിചാരണയിൽ ജഡ്ജിയെ മോശക്കാനാക്കാനല്ല ശുംഭനെന്ന വാദമയുർത്തിയതെന്ന് ജയരാജൻ വിശദീകരിച്ചിരുന്നു. ശബ്ദതാരാവലി ഉയർത്തി ശുംഭനെന്ന പദത്തിന് പുതിയ അർത്ഥതലങ്ങൾ നൽകി. വേണമെങ്കിൽ ജഡ്ജിയെ അപമാനിക്കാൻ ജയരാജൻ മനഃപൂർവ്വം ശ്രമിച്ചില്ലെന്ന നിഗമനത്തിൽ ഈ വാദത്തിൽ നിന്ന് എത്താമായിരുന്നു.

എന്നാൽ ഹൈക്കോടതിയും സുപ്രീംകോടതിയും അതിന് തയ്യാറായില്ല. വാദമുഖങ്ങൾ തള്ളി ശിക്ഷ നൽകി. ഈ സാഹചര്യത്തിലാണ് കെ സി ജോസഫിന്റെ പോസ്റ്റ് ചർച്ച ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ പ്രസംഗത്തിനിടെ തിളച്ചു മറിയുമ്പോഴല്ല ജോസഫ്, ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടു പോയാൽ കുറ്റപ്പെടുത്താൻ കഴിയുമോ എന്ന് ഹൈക്കോടതി ജഡ്ജിയെ കുറിച്ച് പറഞ്ഞത്. അറ്റോർണി ജനറലിനെ വിമർശിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എന്ത് അവകാശമാണുള്ളതെന്ന ജഡ്ജിയുടെ പരാമർശം നിയമങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണെന്നും മന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാൻ അലക്‌സാണ്ടർ തോമസിന് എന്താണ് അവകാശം? കമന്റ് പറഞ്ഞവരുടെ പൂർവകാല ചരിത്രം നോക്കിയാൽ അവർ പറയുന്നതിൽ അത്ഭുതമില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടു പോയാൽ കുറ്റപ്പെടുത്താൻ കഴിയുമോ എന്നും ജോസഫ് ചോദിക്കുന്നു.ജയരാജന്റെ ശുംഭൻ പ്രയോഗം പോലെ അല്ലിത്. ബോധപൂർവ്വം ജഡ്ജിയ്‌ക്കെതിരെ ജോസഫ് ഇവ കുറിക്കുകയായിരുന്നു. തുടർന്ന് വിവാദം ഉണ്ടായപ്പോൾ ഫേസ്‌ബുക്കിൽ തിരുത്തുവരുത്തി. അതുകൊണ്ട് മാത്രം ന്യായാധിപന് നേരെയുണ്ടായ അധിക്ഷേപം അവസാനിക്കുമോ? മന്ത്രി പരസ്യമായി മാപ്പു പറയുകയായിരുന്നില്ലേ വേണ്ടത്.ജയരാജന്റെ ശുംഭൻ പ്രയോഗം പോലെ അല്ലിത്. ബോധപൂർവ്വം ജഡ്ജിയ്‌ക്കെതിരെ ജോസഫ് ഇവ കുറിക്കുകയായിരുന്നു. തുടർന്ന് വിവാദം ഉണ്ടായപ്പോൾ ഫേസ്‌ബുക്കിൽ തിരുത്തുവരുത്തി. അതുകൊണ്ട് മാത്രം ന്യായാധിപന് നേരെയുണ്ടായ അധിക്ഷേപം അവസാനിക്കുമോ? മന്ത്രി പരസ്യമായി മാപ്പു പറയുകയായിരുന്നില്ലേ വേണ്ടത്. ഈ പരാമർശത്തിന് അപ്പുറം നീതിന്യായ വ്യവസ്ഥയെ കളിയാക്കുന്നത് പലതും ജോസഫിന്റെ പോസ്റ്റിലുണ്ട്. ജഡ്ജിയുടെ വാദമുഖങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ ഇതല്ല മന്ത്രി ചെയ്യേണ്ടത്. മറിച്ച് മേൽകോടതിയിൽ അപ്പീൽ നൽകുകയാണ് ചെയ്യേണ്ടത്. അതിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിക്കും അറിയാം. അതുകൊണ്ട് തന്നെ അപ്പീൽ ഇല്ല. മറിച്ച് കളിയാക്കൽ തന്ത്രം. ഇത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളി തന്നെയാണ്. ജയരാജന്റെ ശുംഭനേക്കാൾ വലിയ അധിക്ഷേപം. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നവർ പാലിക്കേണ്ട എല്ലാ ധാർമികതയും തകർത്തെറിഞ്ഞുള്ള നീക്കം.

അഡ്വക്കേറ്റ് ജനറലിന്റേയും സർക്കാർ അഭിഭാഷകരുടേയും പ്രവർത്തനം ശരിയല്ലെന്ന് ഏതുകൊച്ചു കുട്ടിക്കും അറിയാം. ഏതെല്ലാം കേസുകളോടാണ് താൽപ്പര്യമെന്നും എന്തുകൊണ്ടാണ് കേസുകൾ തോൽക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ കോടതി പരാമർശങ്ങൾക്കു മേൽ കോടതിയിൽ ചോദ്യം ചെയ്യുന്നത് പന്തിയല്ല. അപ്പോൾ പിന്നെ ജഡ്ജിയെ കളിയാക്കാം. നിയമസഭയുടെ പ്രത്യേക അധികാരം ദുരുപയോഗം ചെയ്യാം. ഫേസ്‌ബുക്കിൽ തോന്നുന്നത് കുറിക്കാം. ഇതൊക്കെ മാത്രമേ പോംവഴിയുള്ളൂ. ഇതാണ് സമർത്ഥമായി മുഖ്യമന്ത്രിയും കെ സി ജോസഫും ചെയ്തത്. യഥാർത്ഥത്തിൽ ജോസഫിന്റെ ഫെയ്‌സ് ബുക്ക് പരമാർശത്തേക്കാൾ വലിയ തെറ്റാണ് മുഖ്യമന്ത്രി ചെയ്തത്. ജഡ്ജിയുടെ പേരു പറയാതെ വന്ന വഴി മറക്കരുതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിവാദത്തോട് പ്രതികരിച്ചത്. വലിയ ദുഃസൂചനയാണ് ഇതിൽ ഒളിച്ചിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിന് നേരെ മുഖ്യമന്ത്രി തന്നെ ചോദ്യമുയർത്തുന്നു. നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണിത്.

തങ്ങൾക്ക് അനുകൂലമല്ലാത്ത വിധികൾ വരുമ്പോൾ കോടതിയെ വിമർശിക്കുന്നത് കോൺഗ്രസിന്റെ രീതിയല്ല, അത് സിപിഐ(എം) ശീലമാണ് എന്ന് നാഴികയ്ക്ക് നാൽപതു വട്ടം ആവർത്തിച്ചുകൊണ്ടിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഇത്രയും ഗുരുതരമായി കോടതി അലക്ഷ്യം കാട്ടിയിരിക്കുന്നത് എന്നതണ് ഏറെ ശ്രദ്ധേയമാണ്. കോടതികൾ വിമർശനത്തിന് അതീതമയാരിക്കണം എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞങ്ങൾ. എന്നാൽ ജയരാജൻ പറയുമ്പോൾ അത് വലിയ അപക്വമായി കോടതിയും നാട്ടുകാരും വരെ കാണുകയും മന്ത്രിമാരും മുഖ്യമന്ത്രിയും പറയുമ്പോൾ അതിന് പ്രാധാന്യം ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല. പ്രത്യേകിച്ചു ജസ്റ്റിസ് അലക്‌സാണ്ടർ ഉയർത്തി കാട്ടിയ വിഷയങ്ങൾ വളരെ പ്രസക്തമായി തുടരുമ്പോൾ. അഡ്വ. ജനറൽ ദണ്ഡപാണി കേരളത്തിന്റെ താല്പര്യങ്ങളേക്കാൾ കൂടുതൽ വില കൊടുക്കുന്നത് വ്യവസായ താല്പര്യങ്ങൾക്ക് ആണെന്ന് മറുനാടൻ മലയാളി തന്നെ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കേസുകളിൽ ഭാര്യയും മക്കളും വാിച്ചാൽ തോറ്റുകൊടുക്കുന്ന ഉദാഹരണങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാൽ വിഷയം അടക്കമുള്ള സംഭവങ്ങളിൽ ദണ്ഡപാണിയുടെ നിലപാട് ഒട്ടും ആവശ്യമായിരുന്നില്ല. തന്റെ മുമ്പിൽ എത്തിയ ഒരു കേസിൽ സർക്കാർ അഭിഭാഷകർ കാട്ടിയ താല്പര്യമില്ലായ്മയിൽ സഹികെട്ടാണ് ജഡ്ജി ഇങ്ങനെ ഒരു പരാമർശം നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും അപകടമായിരിക്കുന്നത് ജയരാജൻ സംഭവത്തിനോടും കെ സി ജോസഫിന്റെ വിമർശനത്തോടും ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ എടുത്ത ഇരട്ടത്താപ്പാണ്. ജയരാജന്റെ സംഭവം വഴി ഇന്ത്യൻ ജനാധിപത്യം ഇടിഞ്ഞു വീണെന്നു വിശ്വസിച്ചിരുന്ന മാദ്ധ്യമങ്ങൾ മന്ത്രി ജോസഫിന്റെ പരാമർശം കേട്ടില്ലെന്നു നടിക്കുന്നു. മനോരമയാവട്ടെ തങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഒരുതരത്തിലും ന്യായീകരിക്കാൻ വയ്യാത്ത റിപ്പോർട്ടിങ് രീതിയും തെരഞ്ഞെടുത്തിരിക്കുന്നു.ഇവിടെ ഏറ്റവും അപകടമായിരിക്കുന്നത് ജയരാജൻ സംഭവത്തിനോടും കെ സി ജോസഫിന്റെ വിമർശനത്തോടും ഇിവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ എടുത്ത ഇരട്ടത്താപ്പാണ്. ജയരാജന്റെ സംഭവം വഴി ഇന്ത്യൻ ജനാധിപത്യം ഇടിഞ്ഞു വീണെന്നു വിശ്വസിച്ചിരുന്ന മാദ്ധ്യമങ്ങൾ മന്ത്രി ജോസഫിന്റെ പരാമർശം കേട്ടില്ലെന്നു നടിക്കുന്നു. മനോരമയാവട്ടെ തങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഒരുതരത്തിലും ന്യായീകരിക്കാൻ വയ്യാത്ത റിപ്പോർട്ടിങ് രീതിയും തെരഞ്ഞെടുത്തിരിക്കുന്നു. വ്യവസ്ഥാപിതമായ ഒരു സ്ഥാപനത്തോടും കലഹിക്കുന്ന സ്ഥാപനമല്ല മനോരമയുടേത്. അത് മതമാവട്ടെ രാഷ്രീയമാവട്ടെ. ആകെ അവർ അത് ലംഘിക്കുന്നത് സിപിഎമ്മിനെ ഇല്ലാതാക്കുന്ന കാര്യത്തിൽ മാത്രമാണ്. മുതുമുത്തശ്ശന്മാർ ഏറ്റെടുത്ത പ്രതിജ്ഞയുടെ ഭാഗമായാണ് ഈ അന്ധമായ കമ്യുണിസ്റ്റ് വിരോധം. എന്നിട്ടും മനോരമ ജസ്റ്റിസ് അലക്സാണ്ടറെ പൊതു ജനങ്ങൾക്കിടയിൽ മോശക്കാരനാക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.

വരികൾക്കിടയിലൂടെ ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ മനോരമയ്ക്കു അറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ല എന്നതാണ് സത്യം. മറ്റുള്ള മാദ്ധ്യമങ്ങൾ അവരുടെ ശത്രുത മുഴുവൻ വാക്കുകളിലൂടെ തീർക്കുമ്പോൾ മനോരമ ഒന്നോ രണ്ടോ വാക്കുകളിലൂടെയാണ് വാക്കുകൾ വാർത്തയ്ക്കടിയിൽ ഒളിപ്പിച്ചുകയറ്റി ആ ധർമം നിറവേറ്റുന്നത്. മുമ്പൊരിക്കൽ ടോണി ചെമ്മണിയുടെ പരാതിയെ തുടർന്ന് മറുനാടൻ മലയാളി എഡിറ്റർക്കെതിരെ കേസ് ഉണ്ടായപ്പോൾ ആ വാർത്തയ്ക്കടിയിൽ മനോരമ ഒളിപ്പിച്ച വാചകം ഇങ്ങനെ ആയിരുന്നു. സത്യമല്ലാതെ വാർത്തകൾ എഴുതി മാന്യന്മാരെ അപകീർത്തിപ്പെടുത്തുന്നു എന്ന ആക്ഷേപം ഈ ഓൺലൈൻ പത്രത്തിനെതിരെ വ്യാപകമായി ഉണ്ട് എന്നായിരുന്നു ഈ വാചകം. ഇതുവഴി മനോരമ ഉദ്ദേശിച്ചത് മറുനാടന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തന്ത്രം ജസ്റ്റിസ് അലക്‌സാണ്ടറുടെ പരാമർശത്തെ കുറിച്ചുള്ള റിപ്പോർട്ടുകളിലും മനോരമ പാലിച്ചു.

രണ്ടു വർഷം മുമ്പ് മാത്രം അധികാരമേറ്റ ജഡ്ജി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് പതിവാണ് എന്നായിരുന്നു ആ വാക്ക്. ഈ വാക്ക് വഴി ദണ്ഡപാണിക്കെതിരെയുള്ള വിമർശനം ജഡ്ജിയുടെ വ്യക്തിപരമായ അജൻഡയുടെ ഭാഗമായാണ് എന്നാക്കി മാറ്റാൻ ആയിരുന്നു ശ്രമം.

ഈ വിഷയത്തിൽ മനോരമ ഈയൊരു നിലപാട് എടുക്കുന്നിതിനു പിന്നിൽ ഒരു കാരണം ഉണ്ട്. മനോരമയുടെ കുടുംബ വക്കീലാണ് ദണ്ഡപാണി അസോസിയേറ്റ്‌സ് എന്നതുതന്നെ. ദണ്ഡപാണി എജിയായതും മനോരമയുടെ താല്പര്യപ്രകാരം ആയിരുന്നു. ദണ്ഡപാണി എജി ആയതോടെ മനോരമയുടെ കേസുകൾ നടത്തുന്നത് ദണ്ഡപാണിയുടെ ഭാര്യും മകനുമാണ്. മനോരമയും സർക്കാരും തമ്മിൽ ഒരു കേസ് ഉണ്ടായാൽ എന്തു സംഭവിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു. വ്യവസ്ഥാപിത സ്ഥാപനങ്ങൾ നിയമവിശ്വാസ്യതയെ എങ്ങനെയാണ് വിലയ്‌ക്കെടുക്കേണ്ടത് എന്നതിനുള്ള ഉദാഹരണമാണ് ഇത്. അതുകൊണ്ടാണ് ദണ്ഡപാണിക്ക് വേണ്ടി ജസ്റ്റിസ് അലക്‌സാണ്ടർക്കെതിരെ മനോരമ ഹാലിളക്കുന്നത്. ഇതൊന്നും തിരിച്ചറിയാൻ നമ്മുടെ പ്രതിപക്ഷത്തിനു പോലും സാധിക്കുന്നില്ല എന്നതാണ് ദയനീയം. ഇത്തരം കാപഠ്യങ്ങളും ജനാധിപത്യവിരുദ്ധ സമീപനങ്ങളും ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തിനു സാധിക്കുന്നുണ്ടോ?ഇതൊന്നും തിരിച്ചറിയാൻ നമ്മുടെ പ്രതിപക്ഷത്തിനു പോലും സാധിക്കുന്നില്ല എന്നതാണ് ദയനീയം. ഇത്തരം കാപട്യങ്ങളും ജനാധിപത്യവിരുദ്ധ സമീപനങ്ങളും ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തിനു സാധിക്കുന്നുണ്ടോ? അവരിപ്പോഴും സരിതയുടെ സാരിയുടെ കണക്കുപറഞ്ഞു നേരം കളയുകയാണ്. ആ ഗ്യാപിൽ ഉമ്മൻ ചാണ്ടിയുടെ കുശാഗ്രബുദ്ധി കേരളത്തെ ഇങ്ങനെയൊക്കെ ആക്കി തീർക്കുന്നു. കഷ്ടം എന്നല്ലാതെ ഈ അവസ്ഥയെക്കുറിച്ച് പറയാൻ വേറൊരു വാക്കുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP