Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം വർദ്ധിച്ചു; സീവേജ് വാട്ടറിന്റെ അളവ് വർദ്ധിച്ചു; മിനിട്ടിൽ ഒഴുകിയെത്തുന്നത് 90.39 ലിറ്റർ വെള്ളം; കേരളത്തിന് വീണ്ടും ആശങ്ക

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം വർദ്ധിച്ചു; സീവേജ് വാട്ടറിന്റെ അളവ് വർദ്ധിച്ചു; മിനിട്ടിൽ ഒഴുകിയെത്തുന്നത് 90.39 ലിറ്റർ വെള്ളം; കേരളത്തിന് വീണ്ടും ആശങ്ക

ഇടുക്കി: കേരളത്തെ വീണ്ടും ആശങ്കപ്പെടുത്തി മുല്ലപ്പെരിയാറിന്റെ ബലക്ഷയം വീണ്ടും വർദ്ധിച്ചു. അണക്കെട്ടിന്റെ ചോർച്ച വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ഉപസമിതി കഴിഞ്ഞദിനസം ചോർച്ച കണ്ടെത്തിയ സ്ഥാനങ്ങളിൽ ചോർച്ച വർദ്ധിച്ചതാണ് സംസ്ഥാനത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് കേന്ദ്ര ജലകമ്മീഷൻ അംഗം എൽ.എ.വി നാഥൻ അധ്യക്ഷനായ മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ചു.

ഉപസമിതി കഴിഞ്ഞ ദിവസം ചോർച്ച കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച മേൽനോട്ട സമിതി സീപ്പേജ് വാട്ടറിന്റെ അളവ് വർധിച്ചതായി സ്ഥിരീകരിച്ചു. മിനിട്ടിൽ 90.39 ലിറ്റർ വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. കഴിഞ്ഞയാഴ്ച ഇത് മിനിട്ടിന് 80.16 ലിറ്ററായിരുന്നു. അണക്കെട്ടിൽ പരിശോധന നടത്തിയ സംഘത്തിന്റൈ യോഗം തേക്കടിയിൽ പുരോഗമിക്കുകയാണ്. സീപ്പേജ് വാട്ടറിന്റെ അളവ് വർധിച്ചത് അണക്കെട്ടിന്റെ ബലക്ഷയത്തെയാണ് കാണിക്കുന്നതെന്ന് യോഗത്തിൽ കേരളം ചൂണ്ടിക്കാട്ടും.

കഴിഞ്ഞ മൂന്ന് വർഷത്തെ സീപ്പേജ് വാട്ടറിന്റെ കണക്ക് ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിന്റെ ആവശ്യത്തോട് അനുകൂല നിലപാടല്ല തമിഴ്‌നാട് സ്വീകരിച്ചത്. അണക്കെട്ടിലെ 17, 18 ബ്‌ളോക്കുകളിൽ ചോർച്ചയുള്ള വിവരം മിനിട്ട്‌സിൽ രേഖപ്പെടുത്തണമെന്ന കേരളത്തിന്റൈ ആവശ്യത്തെതുടർന്ന് കഴിഞ്ഞ ദിവസം നടന്ന ഉപസമിതി യോഗത്തിൽ നിന്ന് തമിഴ്‌നാട് പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു.

ഡാമിന്റെ ചോർച്ച വർദ്ധിച്ച വിവരം കോടതിയുടെ മുമ്പാകെ എത്തിക്കാനാകും കേരളം ശ്രമിക്കുക. ഇത് കേസിൽ സംസ്ഥാനത്തിന് കൂടുതൽ കരുത്തായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP