Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ പൊലീസുകാർക്ക് ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കാം; രണ്ട് ദിവസങ്ങളിലും അവധി നൽകുമെന്ന് ആഭ്യന്തര വകുപ്പ്

മുംബൈ പൊലീസുകാർക്ക് ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കാം; രണ്ട് ദിവസങ്ങളിലും അവധി നൽകുമെന്ന് ആഭ്യന്തര വകുപ്പ്

മുംബൈ: മുംബൈ പൊലീസുകാർക്ക് ഇനി ജീവിതം അടിപൊളിയാക്കാം. വിവാഹ വാർഷികവും ജന്മദിനവും ആഘോഷിക്കാൻ രണ്ട് ദിവസങ്ങളിലും പ്രത്യേകം അവധി നൽകാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ആഭ്യന്തര മന്ത്രി ആർ ആർ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലി ചെയ്യുന്നവരാണ് മൂംബൈയിലെ പൊലീസുകാർ. ഈ സാഹചര്യം കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഒന്നാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.

അധിക ജോലിഭാരത്താലുള്ള പൊലീസുകാരുടെ സമ്മർദം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവകാശപ്പെട്ട അവധികൾ നൽകാൻ തീരുമാനിച്ചത്. ജന്മദിനവും വിവാഹ വാർഷികവും ഒക്കെ അവർക്കും ഉള്ളതല്ലേ. അവർ അതാഘോഷിക്കട്ടെ. പാട്ടീൽ പറഞ്ഞു.

സർവീസിലുള്ള പൊലീസുകാരുടെ മക്കൾക്ക് പൊലീസ് റിക്രൂട്ട്‌മെന്റിൽ അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്താനും മഹാരാഷ്ട്ര സർക്കാർ തീരുമാനം കൈക്കൊണ്ടു. 55,000 പേരെ പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്തു. ഇനിയും 64,000 പേരെ കൂടെ എടുക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വനിതാ പൊലീസുള്ളത്. വിരമിച്ച പൊലീസുകാർക്കുള്ള ഹൗസിങ് സൊസൈറ്റി നവി മുംബൈയിൽ പണിയാൻ തീരുമാനിച്ചിട്ടുണ്ട്.

കുറഞ്ഞ വിലയിൽ 8,000 ഫ്‌ളാറ്റുകളാണ് ഇവിടെ പണിയുന്നത്. പൊലീസ് ഹൗസിങ് സൊസൈറ്റികളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി എല്ലാ വർഷവും ബജറ്റിൽ നൂറു കോടി രൂപ വകയിരുത്താനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP