Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റാം റാം പറയുന്നതിനു പകരം ജയ്ഹിന്ദ് മുഴക്കി സല്യൂട്ട്; കരസേനയിലെ മുസ്ലിം പുരോഹിതന് പീഡനമെന്ന് പരാതി

റാം റാം പറയുന്നതിനു പകരം ജയ്ഹിന്ദ് മുഴക്കി സല്യൂട്ട്; കരസേനയിലെ മുസ്ലിം പുരോഹിതന് പീഡനമെന്ന് പരാതി

ചണ്ഡിഗഢ്: ഔദ്യോഗിക ബറ്റാലിയൻ മുദ്രാവാക്യത്തിനു പകരം 'ജയ് ഹിന്ദ്' മുഴക്കിയ സുബൈദാറിന് ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം. സേനയിലെ മൗലവിയായ സുബേദാർ ഇഷ്‌റത് അലിയാണ് രാഷ്ട്രപതിക്കും ദേശീയ മനുഷ്യാവകാശ കമീഷനും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും പരാതി നൽകിയത്.

മതപരമായ കാരണങ്ങളാലാണ് ഔദ്യോഗിക ബറ്റാലിയൻ മുദ്രാവാക്യത്തിനുപകരം 'ജയ്ഹിന്ദ്' മുഴക്കിയതെന്ന് ഇഷ്‌റത് അലി പരാതിയിൽ പറയുന്നു. അലിക്കുവേണ്ടി ഭാര്യ ഷഹ്നാസ് ബാനുവാണ് രാഷ്ട്രപതിക്കും ദേശീയ മനുഷ്യാവകാശ കമീഷനും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും പരാതി നൽകിയത്. ഭർത്താവിനെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയാണെന്നും നീതി കിട്ടണമെന്നും പരാതിയിൽ പറയുന്നു.

ഔദ്യോഗിക ബറ്റാലിയൻ മുദ്രാവാക്യമായ 'റാം, റാം' എന്നും 'ജയ് മാതാ കീ' എന്നും ഉപയോഗിക്കാതെ 'ജയ്ഹിന്ദ്' എന്ന് ചൊല്ലുന്നത് മതവിദ്വേഷത്തിന്റെ സന്ദേശം നൽകുന്നതും തീവ്രവാദവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നത ഉദ്യോഗസ്ഥർ ഇഷ്‌റത് അലിക്ക് ശാസന നോട്ടീസ് നൽകിയത്. ഇടുങ്ങിയ ചിന്താഗതിക്ക് അതീതമായി പ്രവർത്തിക്കണമെന്നും നോട്ടീസിൽ പറയുന്നു.

എന്നാൽ ഇസ്ലാമിക പുരോഹിതൻ എന്ന നിലയിൽ തനിക്ക് ഹിന്ദുമതത്തിലെ മന്ത്രങ്ങൾ ഉരുവിടാൻ സാധ്യമല്ലെന്ന് ഇഷ്‌റത് അലി മറുപടി കത്തിൽ ഉന്നതരെ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അലിയുടെ കമാൻഡിങ് ഓഫിസറായ കേണൽ ചിത്ര സെൻ തയാറായില്ല. എല്ലാ വിവരങ്ങളും കരസേന ആസ്ഥാനത്തേക്ക് കൈമാറിയതായി കേണൽ പറഞ്ഞു.

തന്റെ 22 വർഷത്തെ സേവനത്തിനിടെ കരസേന മേധാവികളെയടക്കം ജയ്ഹിന്ദ് വിളിച്ചാണ് അഭിവാദ്യം ചെയ്തിരുന്നതെന്ന് ഇഷ്‌റത് അലി പറഞ്ഞു. കഴിഞ്ഞ ജൂലൈ മുതലാണ് ആരോപണം തുടങ്ങിയത്. സുഡാനിൽ ഏഴുമാസത്തെ സേവനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പീഡനം തുടങ്ങിയത്.

ഉദ്യോഗസ്ഥരുടെ നടപടിയുടെ ഭാഗമായി ഇഷ്‌റത്തിനെ രാജസ്ഥാനിലെ ബിക്കാനീറിൽ രജപുത്താന റൈഫിൾസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഇഷ്‌റത് അലി കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂനിയറായ മൗലവിയെ സുഡാനിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സല്യൂട്ട് വിവാദത്തിന് പിന്നിലെന്നാണ് ഇഷ്‌റത് അലി പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP