Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ അദ്ധ്യാപക ദിന പ്രസംഗം നിർബന്ധമായി കാണിക്കേണ്ടതില്ല; സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി

മോദിയുടെ അദ്ധ്യാപക ദിന പ്രസംഗം നിർബന്ധമായി കാണിക്കേണ്ടതില്ല; സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി

തിരുവനന്തപുരം: അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ നിർബന്ധമായി കേൾപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ വിദ്യാർത്ഥികൾക്ക് മോദിയുടെ പ്രസംഗം കാണാൻ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. അദ്ധ്യാപക ദിനത്തിൽ ഉച്ചക്ക് മുന്നൂ മണി മുതൽ 4.45 വരെയാണ് മോദി തൽസമയ പ്രസംഗം നടത്തുന്നത്. സപ്തംബർ അഞ്ചിന് സ്‌കൂളുകൾക്ക് അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം പ്രസംഗം കാണാനുള്ള സൗകര്യം ഒരുക്കാനും നിർദ്ദേശമുണ്ടായിരുന്നു.

വീഡിയോ കോൺഫറൻസിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരവും നൽകും. ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം കാണാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര മാനവശേഷി വകുപ്പ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP