Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റിപ്പുറത്ത് ആത്മഹത്യ ചെയ്തത് തീവണ്ടിയിൽ തീകൊളുത്തി സ്ത്രീയെ കൊന്ന പ്രതിയല്ലെന്ന് സ്ഥിരീകരണം; കൊലക്കേസ് പ്രതിക്കായി തെരച്ചിൽ തുടരാൻ തീരുമാനം

കുറ്റിപ്പുറത്ത് ആത്മഹത്യ ചെയ്തത് തീവണ്ടിയിൽ തീകൊളുത്തി സ്ത്രീയെ കൊന്ന പ്രതിയല്ലെന്ന് സ്ഥിരീകരണം; കൊലക്കേസ് പ്രതിക്കായി തെരച്ചിൽ തുടരാൻ തീരുമാനം

കണ്ണൂർ: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ മരിച്ചത് ബംഗാൾ സ്വദേശിയാണെന്ന് തെളിഞ്ഞു. ഇതോടെ തീവണ്ടിക്കുള്ളിൽ യുവതിയെ തീകൊളുത്തി കൊന്ന പ്രതിയുമായി ആത്മഹത്യ ചെയ്ത വ്യക്തിക്ക് ബന്ധമില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഈ സാഹചര്യത്തിൽ കൊലപാതക്കേസിലെ പ്രതിക്കായുള്ള അന്വേഷണം തുടരാനും തീരുമാനിച്ചു.

കുറ്റിപ്പുറത്ത് രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ടായിരുന്നു. ഇതോടെയാണ് പ്രതി മരിച്ചതെന്ന അഭ്യൂഹം സജീവമായത്. എന്നാൽ ഇയാൾക്ക് കണ്ണൂർ കൊലയുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം സജീവമാക്കുന്നത്. 

സംഭവം നടക്കുന്നതിനുമുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്‌ളാറ്റ്‌ഫോമിൽ് ഫാത്തിമയും ഒരു യുവാവും തമ്മിൽ തർക്കംനടക്കുന്നതു കണ്ടവരുണ്ട്. ഫാത്തിമയെ അസഭ്യം പറയുന്നതായാണു കേട്ടത്. ഇക്കാര്യം സ്റ്റേഷനിലെ തൊഴിലാളികൾ റെയിൽവേ എസ്‌പി.യോടു പറഞ്ഞിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനും ഈ യുവാവിനെ കണ്ടിട്ടുണ്ട്. അതിനാൽ പ്രതി മലയാളിയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റിപ്പുറത്ത് മരിച്ച യുവാവിന് കേസുമായി ബന്ധമില്ലെന്ന നിഗമനവും.

കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിക്കുള്ളിൽ സ്ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം ഇന്നലെയാണ് പൊലീസ് പുറത്ത് വിട്ടത്. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശി പാത്തു എന്ന ഫാത്തിമ (45) ആണ് തീകൊളുത്തിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കൊളെജ് ആശുപത്രിയിൽ വച്ച് മരിച്ചത്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള 25 നും 30 നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവം നടക്കുന്ന ദിവസം ഈ യുവാവും ഫാത്തിമയും തമ്മിൽ പഌറ്റ്‌ഫോമിൽ വച്ച് വാക്ക് തർക്കമുണ്ടായി.

ഇത് കണ്ട റെയിൽവേ ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. കണ്ണൂർആലപ്പുഴ എക്സ്‌പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പുറകിൽ നിന്ന് അഞ്ചാമതുള്ള 69620 നമ്പർ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് തീ കൊളുത്തുകയായിരുന്നു. പുലർച്ചെ 4.40 ദേഹമാസകലം തീയും നീലവിളിയുമായി സ്ത്രീ കമ്പാർട്ട്‌മെന്റിൻ നിന്ന് പുറത്തിറങ്ങിയോടുകയായിരുന്നു. തുടർന്ന് നാട്ടുകാരും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് സ്ത്രീയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവ സമയം സ്ത്രീയോടൊപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരിൽ നിന്ന് ലഭിച്ച സൂചനകളും രേഖാചിത്രം തയ്യാറാക്കാൻ സഹായിച്ചു. റെയിൽവേ സിഐ എ.കെ.ബാബുവാണ് അന്വേഷണോദ്യോഗസ്ഥൻ. എസ്‌പി.ക്കു പുറമെ റെയിൽവേ ഡിവൈ.എസ്‌പി. ഒ.കെ.ശ്രീരാമനും മേൽനോട്ടം വഹിക്കുന്നുണ്ട്. കണ്ണൂർ ഡിവൈ.എസ്‌പി. ജെ.സന്തോഷ് കുമാർ, കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ അഞ്ച് അംഗങ്ങൾ, ആറ് ഷാഡോ ടീം അംഗങ്ങൾ എന്നിവർ ലോക്കൽ പൊലീസിന്റെ ഭാഗമായുള്ള അന്വേഷണസംഘത്തിലുണ്ട്.

ഫാത്തിമയുടെ മൊഴിയെടുക്കാനാവാത്തത് കേസന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പൊലീസ് നേരിട്ടും ഡോക്ടർമാർ മുഖേനയും കുന്ദമംഗലം മജിസ്‌ട്രേറ്റ് വഴിയും ഫാത്തിമയുടെ മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, 60 ശതമാനത്തോളം പൊള്ളലേറ്റ ഫാത്തിമ അർധബോധാവസ്ഥയിലായതിനാൽ ഇതു നടന്നില്ല. തിങ്കളാഴ്ച പുലർച്ചെ 4.45നാണ് സംഭവം നടന്നത്. രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ മരിക്കുകയുംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP