Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്തും കോഴിക്കോടും 2021ൽ ലൈറ്റ് മെട്രോ എത്തും; ഡിഎംആർസിയുടെ പഠന റിപ്പോർട്ടിന് കമ്പനി ഡയറക്ടർ ബോർഡിന്റെ അംഗീകാരം; നാല് മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങാനാകുമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരത്തും കോഴിക്കോടും 2021ൽ ലൈറ്റ് മെട്രോ എത്തും; ഡിഎംആർസിയുടെ പഠന റിപ്പോർട്ടിന് കമ്പനി ഡയറക്ടർ ബോർഡിന്റെ അംഗീകാരം; നാല് മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങാനാകുമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: ഗതാഗത പ്രശ്‌നം പരിഹരിക്കാൻ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള മോണോ റെയിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.

ഇതു സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയാറാക്കിയ പഠന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ലൈറ്റ് മെട്രോയുടെ രൂപ രേഖ അംഗീകരിച്ചതിനാൽ കോർപ്പറേഷന്റെ പേര് മാറ്റാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2021 ഓടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് രൂപയിൽ രേഖയിൽ ഡിഎംആർസി പറയുന്നു. മോണോ റെയിൽ കോർപ്പറേഷന്റെ പേര് കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷൻ എന്നാകും.

അടുത്ത മന്ത്രിസഭാ യോഗം ഈ നിർദ്ദേശങ്ങൾ പരിഗണിക്കും. അനുമതി നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുമുണ്ട്. ഇരുപത് ശതമാനം കേന്ദ്ര സർക്കാരും അത്രയും തന്നെ സംസ്ഥാനവും മുതൽമുടക്കുന്നതാണ് രൂപരേഖ. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം ചെലവഴിക്കുന്ന തുകയുടെ ബാക്കിയാകും വായ്പയിലൂടെയും മറ്റും സ്വരൂപിക്കുക. പദ്ധതിയുടെ പൂർണ ചെലവ് 6728കോടിയാകും. അഞ്ചുവർഷം കഴിയുമ്പോൾ സാധനങ്ങൾക്കും കൂലിയിലുണ്ടാകുന്ന വർദ്ധന കൂടി കണക്കിലെടുത്താണ് ചെവല് കണക്കാക്കയിരിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരിന്റെ പങ്കാളിത്വവും വിദേശ വായ്പയും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.

തലസ്ഥാനത്ത് 22.5 കിലോമീറ്റർ ലൈറ്റ് മെട്രോ നിർമ്മാണത്തിന് 3,453 കോടിയും കോഴിക്കോട് 13.3 കിലോമീറ്റർ നിർമ്മാണത്തിന് 2,057 കോടിയുമാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. ഇതിനായി 361 കോടി രൂപ വകയിരുത്തും. നിലവിൽ മോണോ റെയിൽ പദ്ധതിക്കായി തയാറാക്കിയ അതേ റൂട്ടിലൂടെയായിരിക്കും ലൈറ്റ് മെട്രോ ഓടുകയെന്നും ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു.

മന്ത്രിസഭായോഗം അനുമതി നൽകിയാൽ നാലു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. നിരവധി കമ്പനികൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചു ഭൂമിമാത്രമേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുകയുള്ളുവെന്ന് ശ്രീധരൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പദ്ധതിയോട് ധനകാര്യവകുപ്പിന് അനുകൂലസമീപമാണുള്ളതെന്ന് മന്ത്രി ഇബ്രാഹം കുഞ്ഞ് പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കുമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. ചെലവ് താങ്ങാൻ കഴിയാത്തുകൊണ്ടാണ് മോണോ റെയിൽ പദ്ധതിക്കു പകരം രണ്ടു നഗരങ്ങളിലും ലൈറ്റ് മെട്രോ നടപ്പാക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP