Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻജിനീയറിങ് കോളജിന്റെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ; പ്രതിഷേധവുമായി പെൺകുട്ടികൾ കോളജ് വളഞ്ഞു; വൻ പൊലീസ് കാവലിൽ സംഘർഷത്തിന് അയവ്

എൻജിനീയറിങ് കോളജിന്റെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ; പ്രതിഷേധവുമായി പെൺകുട്ടികൾ കോളജ് വളഞ്ഞു; വൻ പൊലീസ് കാവലിൽ സംഘർഷത്തിന് അയവ്

അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മനുഷ്യന്റെ സഹജമായ വാസനയുടെ ആധുനിക നേത്രങ്ങളായി ഒളിക്യാമറകളെ കണക്കാക്കാം. പണ്ട് കാലത്ത് ആരാന്റെ കിടപ്പ് മുറിയിലേക്ക് ഒളിഞ്ഞു നോക്കിയിരുന്നത് ഇന്ന് ടെക്‌നോളജി ഏറ്റെടുത്തിരിക്കുകയാണ്. ഒളിക്യാമറകളെക്കുറിച്ച് പുറത്ത് വന്ന വാർത്തകൾ വളരെ ചുരുക്കമാണ്. അതിലുപരി റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളാണ് കൂടുതലായുള്ളത്. ഒളിക്യാമറാസംഭവങ്ങൾ പുറത്ത് വരുമ്പോൾ മാത്രം കുറച്ച് ദിവസം അതിനെ ചുറ്റിപ്പറ്റി ചർച്ചകളും വിവാദങ്ങളും പരിശോധനകളും ശക്തമാവാറുണ്ടെങ്കിലും പിന്നീടത് കെട്ടടങ്ങുകയാണ് പതിവ്. ഇപ്പോഴിതാ നോയിഡയിലെ ഒരു എൻജിനീയറിങ് കോളജിനെ ചുറ്റിപ്പറ്റി ഒളിക്യാമറാ വിവാദം സംഘർഷഭരിതമായി ചൂടുപിടിക്കുകയാണ്.

നോയിഡയിലെ ജെ.എസ്.എസ്. അക്കാദമി ഓഫ് ടെക്‌നിക്കൽ എഡ്യുക്കേഷനിലെ ഗേൾസ് ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ നിന്നാണ് ഇന്നലെ രാവിലെ മൂന്ന് ഒളിക്യാമറകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് സാധാരണ സംഭവം പോല എളുപ്പം കെട്ടടങ്ങിയില്ലെന്നാണ് പ്രത്യേകത. ഹോസ്റ്റലിന്റെ അധികൃതർക്കും ഇതിൽ പങ്കുണ്ടെന്നാരോപിച്ച് വിദ്യാർത്ഥിനികൾ തന്നെ ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങുകയായിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ കോളജ് വളയുകയായിരുന്നു.

ഐഎസ്എച്ച് ഗേൾസ് ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന മൂന്ന് ക്യാമറകൾ ഇന്നലെ രാവിലെ ഏഴരക്ക് കുറച്ച് ബിടെക്ക് വിദ്യാർത്ഥിനികൾ കണ്ടെത്തിയതിനെത്തുടർന്നാണ് സംഭവം വെളിച്ചത്ത് വന്നതെന്നാണ് ഒരു മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചത്. ക്യാമറ കണ്ടെത്തിയ പാടെ പെൺകുട്ടികൾ അത് നശിപ്പിക്കുകയും ഹോസ്‌ററൽ അധികൃതരെ വിവരമറിയിക്കുകയമുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്ന് ഹോസ്റ്റലിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു.

സംഘർഷാവസ്ഥ നിലനിന്നതോടെ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ഹോസ്റ്റൽ അടച്ച് പൂട്ടി സീൽ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിനായി ക്യാമറകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികളെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് ഒരു സീനിയർ പൊലീസ് ഓഫീസർ വെളിപ്പെടുത്തി. അതിന് പുറമെ ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്ടർ 58 പൊലീസ് ഇതു സംബന്ധിച്ച എഫ്‌ഐആർ തയ്യാറാക്കുകയും കോളജ് ഭരണസമിതി ഇതു സംബന്ധിച്ച അന്വേഷണം നടത്താൻ ഒരു കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവം അറിഞ്ഞ പാടെ തങ്ങൾ ഉന്നതാധികാരികളെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ടെന്നാണ് ഹോസ്റ്റലിന്റെ കെയർടേക്കറായ ജെസ്. ജഗദീഷ് പറയുന്നത്. പൊലീസിനെ ക്യാമ്പസിലുടനീളം വിന്യസിച്ചിട്ടുണ്ട്. അതിനു പുറമെ മാദ്ധ്യമങ്ങൾ ഇവിടേക്ക് കടക്കുന്നത് തടഞ്ഞിട്ടുമുണ്ട്.

പുറത്ത് നിന്ന് ഒരാൾക്കും ഇവിടേക്ക് കടന്നവരാൻ പറ്റാത്ത സാഹചര്യത്തിൽ പ്രസ്തുത സംഭത്തിന് പുറകിൽ ഹോസ്റ്റലിലെ ജീവനക്കാരാണെന്നും ഇതിനെ സംബന്ധിച്ച് സത്യസന്ധമായ ഒരു അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ഹോസ്റ്റലിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പെൺകുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP