Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവർണറാകും

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവർണറാകും

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പഴനിചാമി സദാശിവം എന്ന പി സദാശിവം കേരളത്തിന്റെ പുതിയ ഗവർണർ ആയേക്കും. സുപ്രീംകോടതിയിലെ 40-ാമത്തെ ചീഫ് ജസ്റ്റിസായി 2013 ജൂലായ് 19 മുതൽ 2014 ഏപ്രിൽ 27 വരെ സേവനമനുഷ്ടിച്ച ഇദ്ദേഹം തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ പവാനി കടപ്പാനല്ലൂർ സ്വദേശിയാണ്. സരസ്വദി സദാശിവം ആണ് ഭാര്യ.

മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഗവർണർ സ്ഥാനം രാജിവച്ച ഒഴിവിലാണ് നിയമനം. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയെ അറിയിക്കും. രാഷ്ട്രപതി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രമേ, പി സദാശിവം ചാർജ് എടുക്കൂ. എൻഡിഎ ഭരണം വന്ന ശേഷം രാജിവച്ചൊഴിയുന്ന ഏഴാമത്തെ ഗവർണറായിരുന്നു ഷീല ദീക്ഷിത്.

1949 ഏപ്രിൽ 27നു ജനിച്ച പി. സദാശിവം 1977 ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ദീർഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ൽ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിൽ മുതൽ പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ചു. 2007 ഓഗസ്റ്റ് 21 ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സ്വകാര്യ ഹർജി പരിഗണിച്ച് ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപിള്ള അടക്കമുള്ളവർക്ക് ശിക്ഷ വിധിച്ചത് പി സദാശിവത്തിന്റെ ബഞ്ച് ആയിരുന്നു. 1993ലെ മുംബൈ സ്ഫോടനക്കേസിലെ വിധി പ്രസ്താവിച്ചതും ഇദ്ദേഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP