Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

+2 പരീക്ഷയിൽ സർക്കാറിന് സമ്പൂർണ്ണ തോൽവി! ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്ത സ്‌കൂളുകൾ മാത്രം തുറന്നാൽ മതിയെന്ന വിധിക്കെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സർക്കാർ ഉത്തരവിൽ ദുരൂഹതയെന്നും ഹൈക്കോടതി

+2 പരീക്ഷയിൽ സർക്കാറിന് സമ്പൂർണ്ണ തോൽവി! ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്ത സ്‌കൂളുകൾ മാത്രം തുറന്നാൽ മതിയെന്ന വിധിക്കെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സർക്കാർ ഉത്തരവിൽ ദുരൂഹതയെന്നും ഹൈക്കോടതി

കൊച്ചി: +2 കേസിൽ സർക്കാറിന് വീണ്ടും കനത്ത തിരിച്ചടി. സർക്കാറിന് തിരിച്ചടിയേറ്റ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. ഇതോടെ, ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശയില്ലാതെ അനുവദിച്ച സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും പ്രവേശനം നടത്താൻ സർക്കാരിന് കഴിയില്ല.

സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്‌കൂളുകൾക്ക് +2 ബാച്ചുകൾ അനുവദിക്കാനുള്ള ഉത്തരവ് ദുരൂഹമാണെന്നും കോടതി കുറ്റപ്പെടുത്തി. ഹയർ സെക്കറണ്ടറി ഡയറക്ടറുടെ ഉത്തരവ് അന്തിമല്ലെന്ന സർക്കാർ വാദവും ഹൈക്കോടതി തള്ളിക്കളഞ്ഞു. ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്ത സ്‌കൂളുകൾ മാത്രം തുറന്നാൽ മതിയെന്നും മന്ത്രി സഭാ ഉപസമിതി നിർദേശിച്ച സ്‌കൂളുകൾ വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

+2 സിംഗിൾ കേസിൽ ബെഞ്ചിൽ നിന്നുണ്ടായ തിരിച്ചടിക്കും നാണക്കേടിനും പരിഹാരം തേടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലെത്തിയത്. പ്രവേശന നപടികൾ തുടങ്ങിയ സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതികൂടി ശുപാർശ ചെയ്ത സ്‌കൂളുകൾക്ക് താൽക്കാലികമായെങ്കിലും പ്രവർത്തനാനുമതി നൽകണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഇനി സർക്കാറിന് മുന്നിലുള്ള മാർഗ്ഗം.

കേസിന്റെ വാദത്തിന്റെ ഘട്ടത്തിൽ ഡിവിഷൻ ബെഞ്ചുന്നയിച്ച സംശയങ്ങൾക്കുമുന്നിൽ സർക്കാരിന് പലപ്പോഴും ഉത്തരം മുട്ടിയിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശകളിൽ സർക്കാർ വെള്ളം ചേള്ളം ചേർത്തെന്നും +2 വിഷയത്തിലെ സകല പ്രശ്‌നങ്ങൾക്കും കാരണം സർക്കാർതന്നെയാണെന്നും കോടതി പരിഹസിച്ചു. പക്ഷേ ജനപ്രതിനിധികളുടെ ശുപാർശയും പ്രാദേശിക പരിഗണനയും കണക്കിലെടുത്താണ് വിദഗ്ധ സമിതിയുടെ ശുപാർശ മറികടന്ന് കൂടുതൽ സ്‌കൂളുകളും ബാച്ചുകളും തുടങ്ങിയതെന്ന് പറഞ്ഞ് തലയൂരാനായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ ശ്രമമെങ്കിലും അത് വിജയിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP