Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

64ാം പിറന്നാൾ ദിനത്തിൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി; കാശമീർ പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി ഹീരാ ബെൻ

64ാം പിറന്നാൾ ദിനത്തിൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി; കാശമീർ പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി ഹീരാ ബെൻ

അഹമ്മദാബാദ്: ലോക മാദ്ധ്യമങ്ങള്ളിൽ ഇപ്പോഴും നരേന്ദ്ര മോദിക്ക് 'മമ്മി ബോയ്' പരിവേഷമാണ് ഉള്ളത്. തന്റെ ഓരോ വിശിഷ്ട ദിനത്തിലും അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം തേടി മോദി എത്തുന്നതു കൊണ്ടാണ് മോദിക്ക് അന്തർദേശീയ മാദ്ധ്യമങ്ങൾ ഈ പരിവേഷം ചാർത്തി നൽകിയത്. തന്റെ 64ാം പിറന്നാളിലും മോദി പതിവു തെറ്റിച്ചില്ല, അമ്മയുടെ അനുഗ്രഹം തേടി മോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി. ചൈനീസ് പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന ദിവസം ആയിട്ടും തിരിക്കുകൾ മാറ്റിവച്ച് മോദി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.

പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ പിറന്നാളായിരുന്നു ഇത്. സുരക്ഷയൊന്നുമില്ലാതെ സാധാരണ വാഹനത്തിലായിരുന്നു മോദി, അഹമ്മദാബാദിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മ ഹീരാബെന്നിനെ കണ്ടത്. ജമ്മുകാശ്മീരിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹീരാബെൻ 5000 രൂപ സംഭാവന നൽകി.

രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവരും മോദിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP