Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ ക്രൈംബ്രാഞ്ച് സിഐയുടെ അതിക്രമം; സിഗരറ്റു കൊണ്ട് പതിനാലുകാരനെ പൊള്ളിച്ചു; പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

മദ്യലഹരിയിൽ ക്രൈംബ്രാഞ്ച് സിഐയുടെ അതിക്രമം; സിഗരറ്റു കൊണ്ട് പതിനാലുകാരനെ പൊള്ളിച്ചു; പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

കൊല്ലം: വിദ്യാർത്ഥിയായ പതിന്നാലുകാരനോട് മദ്യലഹരിയിൽ ക്രൈംബ്രാഞ്ച് സിഐ  കൊടും ക്രൂരത. കുണ്ടറ പടപ്പക്കര സുശീല വിലാസത്തിൽ മത്സ്യതൊഴിലാളിയായ സാൾട്ടന്റെ മകൻ സനൂപി (14)നെ സാരമായ പരിക്കുകളോടെ കുണ്ടറ കാഞ്ഞിരകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിയാണ് സനൂപ്. സംഭവത്തിൽ അന്വേഷണം നടത്തി എസ് ഐ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. കോട്ടയം ക്രൈംബ്രാഞ്ചിലെ സിഐ അനിൽകുമാറാണ് മദ്യലഹരിയിൽ സനൂപിനെ ക്രൂരമായി മർദ്ദിച്ചത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു സനൂപ്. പടപ്പക്കര കുതിരമുനമ്പിലെ രാജുവിന്റെ കടയിലെത്തിയപ്പോഴാണ് യാതൊരു പ്രകോപനവും കൂടാതെ സിഐ സിഗരറ്റുകൊണ്ട് സനൂപിന്റെ ദേഹത്ത് കുത്തി പൊള്ളലേല്പിച്ചത്.

പൊള്ളലേറ്റ സനൂപ് കരഞ്ഞുകൊണ്ട് പിന്നോട്ടു മാറി രൂക്ഷമായി നോക്കി. ഇതോടെ കലിമൂത്ത എസ്‌ഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സനൂപിനെ കാലുപൊക്കി വയറ്റത്ത് ചവിട്ടി പരിക്കേല്പിക്കുകയാണ് അനിൽകുമാർ ചെയ്തത്. നെഞ്ചത്ത് ഇടിച്ചതോടെ അനിലിന്റെ കൂടെയുണ്ടായിരുന്ന മാത്യൂസ്, കുമാരൻ, ജിൻസ് എന്നിവരും നാട്ടുകാരും ഇടപെട്ടാണ് സനൂപിനെ രക്ഷപ്പെടുത്തിയത്.

നാട്ടുകാർ വിവരം കുണ്ടറ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്‌ പൊലീസ് എത്തിയപ്പോഴെക്കും സിഐ സ്ഥലംവിട്ടു, പിന്നീട് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് സനൂപിനെ ആശുപത്രിയിലെത്തിച്ചത്. സിഐയും സംഘവും കെ.എൽ 2 എ.കെ 5226 വാഗൺ ആർ കാറിൽ രക്ഷപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. സനൂപിന്റെ മൊഴിയിൽ സിഐയ്‌ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ പിടികൂടിയിട്ടില്ല.

സംഭവത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും സ്റ്റേറ്റ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. ഏതാനും വർഷം മുമ്പ് ശാസ്താംകോട്ട സിഐയായിരുന്ന അനിൽകുമാറിനെതിരെ അന്ന് കേന്ദ്രമന്ത്രിയായിരുന്ന കൊടിക്കുന്നിൽ സുരേഷിന് നേരെയുണ്ടായ ചീമുട്ടയേറുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇന്തോടിബറ്റൻ ബോർഡർ ഫോഴ്‌സിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഇന്തോടിബറ്റൻ ഫോഴ്‌സിൽ ജോലിയിൽ പ്രവേശിക്കാതിരുന്നതിന് നടപടിക്ക് വിധേയനായ ഇയാൾ അടുത്തിടെയാണ് കോട്ടയം ക്രൈംബ്രാഞ്ചിൽ സി.ഐയായി പ്രവേശിച്ചത്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണമെന്ന കോടതി വിധി ശക്തമായി നടപ്പാക്കുകയാണ് വേണ്ടെതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP