Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് അഴിഞ്ഞാടിയ പൊലീസുകാരനും സുഹൃത്തും കസ്റ്റഡിയിൽ; വീട്ടിലും കെഎസ്ആർടിസി ബസിലും അക്രമം നടത്തിയത് സസ്‌പെൻഷനിലായ പൊലീസുകാരൻ

മദ്യപിച്ച് അഴിഞ്ഞാടിയ പൊലീസുകാരനും സുഹൃത്തും കസ്റ്റഡിയിൽ; വീട്ടിലും കെഎസ്ആർടിസി ബസിലും അക്രമം നടത്തിയത് സസ്‌പെൻഷനിലായ പൊലീസുകാരൻ

ഇടുക്കി: മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരനും സുഹൃത്തും കസ്റ്റഡിയിൽ. മദ്യപിച്ച് വീട്ടിൽ കയറി അക്രമം നടത്തുകയും കെഎസ്ആർടിസി ബസിൽ ബഹളമുണ്ടാക്കുകയും ചെയ്ത പൊലീസുകാരനെയും സുഹൃത്തിനെയുമാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിപ്പള്ളി പൊട്ടൻപ്ലാക്കൽ പി എൻ വിജയനാണ് അറസ്റ്റിലായ പൊലീസുകാരൻ. ഇയാളുടെ സുഹൃത്ത് മൈലാടി ഓലാനിക്കൽ മണിയും പിടിയിലായി.

മാക്കത്തടത്തിൽ ഓമനയുടെ വീട്ടിലെത്തിയാണ് ഇവർ അക്രമം നടത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരും പ്രകോപനമില്ലാതെ എത്തി ആക്രമണം നടത്തിയത്. വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത ഇവർ വീടിന്റെ ഓടും എറിഞ്ഞ് തകർത്തു. പതിപ്പള്ളിയിൽ നിന്നും മൂലമറ്റത്തെത്തി വീണ്ടും മദ്യപിച്ചശേഷം കെഎസ്ആർടിസി ബസിൽ കയറി ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു.

ഇത്തരത്തിൽ നിരവധി കേസുകളിൽ പ്രതിയാണ് പൊലീസുകാരനായ വിജയൻ. നിരവധി തവണ സസ്‌പെൻഷനും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഇയാൾ സസ്‌പെൻഷനിലാണ്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

രണ്ടു വർഷം മുൻപു ദേവികുളം പൊലീസ് സ്‌റ്റേഷനിൽവച്ച് സഹ പ്രവർത്തകരായ വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നു വിജയനെ സസ്‌പെൻഡു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP