Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുപണി; മഴ വകവയ്ക്കാതെ പണിപൂർത്തിയാക്കി കരാറുകാർ പോയി; ആലുവയിൽ റോഡ് വീണ്ടും ദുരിതക്കളമായി

കനത്ത മഴയത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുപണി; മഴ വകവയ്ക്കാതെ പണിപൂർത്തിയാക്കി കരാറുകാർ പോയി; ആലുവയിൽ റോഡ് വീണ്ടും ദുരിതക്കളമായി

കൊച്ചി: കാത്തിരുന്ന് കാത്തിരുന്ന് പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്നതാണ് ഇപ്പോൾ നമ്മുടെ സർക്കാരിന്റെ അവസ്ഥ. പൊളിഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്ത് പൊതുജനത്തിന്റെ നടുവൊടിഞ്ഞിട്ടും അതൊന്ന് ശരിയാക്കാൻ അധികൃതർ മുതിർന്നിരുന്നില്ല. ഒടുവിൽ കുഴി അടയ്ക്കാൻ തുടങ്ങിയപ്പോഴോ ഒടുക്കത്തെ മഴയും.

ദേശീയപാതാ അഥോറിറ്റിയും, പൊതുമരാമത്ത് വകുപ്പും ഒടുവിൽ കുഴി അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് മഴ കനത്തത്. എന്നാൽ ആത്മാർത്ഥത മൂത്ത കരാറുകാർ മഴ വകവയ്ക്കാതെ തങ്ങളുടെ ജോലി തീർത്തുപോയി. പണിക്കാർ പോയതിന് പിന്നാലെ ടാറും ഒലിച്ചുപോയിത്തുടങ്ങി.

പ്രസിദ്ധമായ ആലുവ ബൈപ്പാസിലാണ് ദേശീയപാതാ അഥോറിറ്റിയുടെ ഈ കൊടുംചതി. രാവിലെ മുതൽ തെളിഞ്ഞ ആകാശവും വെയിലുമുള്ളപ്പോൾ റോഡ് പണിയെടുക്കാതെയാണ് ഉച്ചയോടെ പെയ്ത കനത്തമഴയിൽ കരാറുകാർ കുഴിയടച്ചത്. ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന റോഡ് ഇത്തവണത്തെ കനത്ത മഴയിലാണ് തീർത്തും സഞ്ചാരയോഗ്യമല്ലാതായിത്തീർന്നത്.

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ രൂക്ഷമായതോടെ മാദ്ധ്യമങ്ങളും വിഷയം എറ്റെടുത്തു. പ്രശ്‌നത്തിൽ ഹൈക്കോടതി റോഡ് നന്നാക്കാൻ സർക്കാരിന് ഒരാഴചത്തെ സമയം അനുവദിക്കുകയായിരുന്നു. കാലാവധി തീരാറായതോടെയാണ് പെട്ടെന്ന് ദേശീയ പാതാ അഥോറിറ്റി റോഡ് പണി തീർക്കാൻ തുനിഞ്ഞത്. എന്നാൽ റോഡ് പണിക്കാർ പോയതിന് പിന്നാലെ ടാറും ഒലിച്ചുപോവുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മഴത്തുള്ള ടാറിങ്.

സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ആലുവ മേഖലയിൽ ഉയരുന്നത്. സർക്കാരിന്റെ അനാസ്ഥയാണ് പെരുമഴയത്തുള്ള ടാറിംഗിന് പിന്നിലെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ആലുവ എംഎൽഎ അൻവർ സാദത്ത് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP