Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വച്ചു വിളമ്പുന്നത് പഴകിയ ഭക്ഷണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ക്യാന്റീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു

പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വച്ചു വിളമ്പുന്നത് പഴകിയ ഭക്ഷണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ക്യാന്റീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു

നെടുമ്പാശേരി: പ്രവാസി മലയാളികൾ അടക്കം ആയിരക്കണക്കിന് പേർ ദിവസവും യാത്ര ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാന്റിൻ അടച്ചുപൂട്ടി. പഴകിയ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയില്‌പെട്ടതിനെ തുടർന്നാണ് നടപടി. രാജ്യാന്തര വിമാനത്താവളത്തിലെ പൊതു കാന്റീനിൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ജില്ലാ ആരോഗ്യ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. മോശമായ ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ നിന്നും പിടിച്ചെടുത്തു.

തലേ ദിവസത്തെ ഭക്ഷണം ചൂടാക്കി ഇവിടെ വീണ്ടും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിത്യേന പതിനായിരക്കണക്കിനുപേർ ആശ്രയിക്കുന്ന ക്യാന്റീനാണിത്. വിദേശികളും മറ്റും ഉപയോഗിക്കുന്ന ക്യാന്റീൻ എന്ന നിലയിൽ ഇവിടെ ഇടയ്ക്കിടെ പരിശോധനകൾ നടത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇതിനൊന്നും അധികൃതർ തയ്യാറായിരുന്നില്ല.

പുറമേയുള്ളതിനേക്കാൾ കൂടുതൽ നിരക്കുകളാണ് ഇവിട ഈടാക്കുകയും ചെയ്യുന്നത്. നെടുമ്പാശേരി മേഖലയിലെ നിരവധി ഹോട്ടലുകളിൽ രാവിലെ പരിശോധന നടത്തിയിരുന്നു. വേറെയും ചില ഹോട്ടലുകൾ അടയ്ക്കുവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഇന്ന് ഹോട്ടലുകളിൽ റെയ്ഡ് നടന്നു.

കണ്ണൂരിൽ കാൽടെക്‌സിലെ ഇന്ത്യൻ കോഫി ഹൗസിൽ ഡിഎംഒ കെ.ജി.റീനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്ത് വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന രണ്ടു ഹോട്ടലുകൾ പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ റെയ്ഡ് നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP