Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഗ്രില്ലുപൊളിച്ച് മോഷണ ശ്രമം; ഒന്നും കള്ളന്മാർ കൊണ്ടുപോയില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ; കള്ളനെ കുടുക്കാൻ അന്വേഷണം തുടങ്ങി

സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഗ്രില്ലുപൊളിച്ച് മോഷണ ശ്രമം; ഒന്നും കള്ളന്മാർ കൊണ്ടുപോയില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ; കള്ളനെ കുടുക്കാൻ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തെ സെക്രട്ടറിയേറ്റിന്റെ അനക്‌സിൽ മോഷണ ശ്രമം. ഓഫീസിനകത്ത് കയറാനായി അനക്‌സിലെ ഗ്രിൽ കള്ളന്മാർ തകർത്തു. ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവൽ ശക്തമായ കെട്ടിടത്തിലെ ഗ്രില്ലാണ് തകർത്തിരിക്കുന്നത്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ രണ്ടു ലോക്കറുകളിലായി വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ഈ ഗ്രില്ലിലൂടെ കടന്നുചെല്ലുന്ന ഭാഗത്താണ്. ഈ ഗ്രില്ലുകളാണ് മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമമെന്ന് കരുതുന്നു. ഇന്നു രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിയുന്നത്. ലോക്കറിലെ വസ്തുവകകളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.

മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുള്ള അനക്‌സിൽ നടന്ന മോഷണശ്രമം വൻസുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മന്ത്രിമാരായ വി എസ്.ശിവകുമാർ, ഡോ.എം.കെ.മുനീർ, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ.അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് കടന്നുകയറ്റം. തകർത്ത ഗ്രില്ലിലൂടെ മന്ത്രിമാരുടെ ഓഫീസിലേക്ക് സുരക്ഷാ ഭടന്മാരെ വെട്ടിച്ച് കടന്നു കളയാം. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

ചുമരിൽ ഘടിപ്പിചിരിക്കുന്ന ഭാഗത്തെ കോൺക്രീറ്റ് കുത്തിയിളക്കിയ ശേഷം ഗ്രില്ല് അപ്പാടെ ഇളക്കി മാറ്റിയിരിക്കുകയാണ്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സങ്കേതങ്ങൾ കടന്നുമാത്രം ഒരാൾക്ക് എത്താൻ കഴിയുന്ന കവാടത്തിലെ ഗ്രില്ലാണ് തകർത്തത്. പൂട്ട് പൊളിച്ചിട്ടില്ല. എന്നാൽ ഗ്രില്ല് തകർക്കപ്പെട്ട സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർ നൽകിയ വിശദീകരണം.

അനക്‌സിന്റെ മുന്നിലെ പ്രധാന കവാടത്തിൽ കാവലുണ്ട്. ഇതു കടന്ന് റിസപ്ഷനരികിലൂടെ പാർക്കിങ് സ്ഥലം കടന്നാണ് പിൻഭാഗത്തെത്തുക. അവിടെ മെറ്റൽ ഡിറ്റക്ടർ കടന്ന ശേഷം ഗ്രില്ലിലൂടെ കെട്ടിടത്തിനകത്ത് എവിടെ വേണമെങ്കിലും എത്താം. സഹകരണ സംഘത്തിന്റെ ലോക്കറിന്റെ അടുത്താണ് അനക്‌സിന്റെ ഇലക്ട്രിക്കൽ കൺട്രോൾ റൂമും. അതിനാൽ മോഷണമാണോ അട്ടിമറിയാണോ കടന്നുകയറിയയാളുടെ ലക്ഷ്യമെന്നു മനസ്സിലാക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്.

ഏതെങ്കിലും ഫയലുകൾ കെട്ടിടത്തിൽ നിന്ന് നഷ്ടമായതിന്റെ സൂചനകളുമില്ല. വരും ദിനങ്ങളിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP