Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലിൽ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെത്തി; സിബിഐ പിടിച്ചെടുത്തത് സ്വകാര്യ ടൂർ ഓപ്പറേർമാരിൽ നിന്ന് വാങ്ങിയ കൈക്കൂലി

റെയിൽവെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലിൽ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെത്തി; സിബിഐ പിടിച്ചെടുത്തത് സ്വകാര്യ ടൂർ ഓപ്പറേർമാരിൽ നിന്ന് വാങ്ങിയ കൈക്കൂലി

ന്യൂഡൽഹി: മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലിൽ നിന്ന് പത്ത് ലക്ഷം രൂപ സിബിഐ പിടിച്ചെടുത്തു. റെയിൽവെ ബോർഡ് ഉദ്യോഗസ്ഥനായ മോഹൻ ശർമയുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് പ്രത്യേക ട്രെയിനുകളിൽ അനധികൃതമായി കോച്ച് അനുവദിക്കാൻ വാങ്ങിയ കൈക്കൂലിയാണ് പൈപ്പ് പൊട്ടിച്ച് സിബിഐ കണ്ടെടുത്തത്. സൂറത്തിൽ നിന്നും ഹരിദ്വാറിലേക്കുള്ള പ്രത്യേക ട്രെയിനുകളിൽ അനധികൃത കോച്ചുകൾ സ്ഥാപിക്കാൻ അനുമതി നൽകാമെന്ന് കാട്ടിയാണ് മോഹൻ ശർമ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയത്.

കേസിൽ രണ്ടുദിവസം മുമ്പാണ് സിബിഐ ഇയാളെ അറസ്റ്റുചെയ്തത്. നിരവധി ലാപ്‌ടോപ്പുകളും ഐ ഫോണുകളുൾപ്പടെയുള്ള വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കുലീൻ കുമാർ ഹോളിഡെയ്‌സ് എന്ന ടൂർ ഓപ്പറേറ്റർ കമ്പനി ഉടമകളായ രാജേഷ് ചമ്പക്‌ലാൽ ജൊധാനി, കുലീൻ കുമാർപൽ ഷാ എന്നിവരിൽ നിന്ന് ഹവാല ഇടപാടുകളിലൂടെ അഞ്ച് ലക്ഷം രൂപയാണ് ശർമ കൈക്കൂലിയായി വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP