Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രഹ്മാവിനും വിഷ്ണുവിനും ദേവേന്ദ്രനും നാരദനും എപ്പോഴും താഴേക്ക് നോക്കിയിരിക്കലാണോ പണി? ചാനൽ അവതാരകയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പുലഭ്യം വിളിയുമായി സംഘപരിവാർ

ബ്രഹ്മാവിനും വിഷ്ണുവിനും ദേവേന്ദ്രനും നാരദനും എപ്പോഴും താഴേക്ക് നോക്കിയിരിക്കലാണോ പണി? ചാനൽ അവതാരകയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പുലഭ്യം വിളിയുമായി സംഘപരിവാർ

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൈലാസനാഥൻ സീരിയലിലെ കഥാപാത്രങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ചാനൽ അവതാരകയ്ക്ക് സംഘപരിവാർ അനുകൂലികളുടെ വക തെറിയഭിഷേകം. ചാനൽ അവതാരകയായ തിരുവനന്തപുരം സ്വദേശി ശ്രീജ നായർക്കാണ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പുലഭ്യം കേൾക്കേണ്ടി വന്നത്.

''ഏഷ്യാനെറ്റിലെ 'കൈലാസ നാഥൻ ' സീരിയൽ കാണുമ്പോൾ എനിക്കുണ്ടാകാറുള്ള ചില സംശയങ്ങൾ:'' എന്ന മുഖവുരയോടെയാണ് ശ്രീജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

''1. കൈലാസത്തിൽ എന്നും പ്രശ്‌നങ്ങളാണോ?
2.ബ്രഹ്മാവിനും കുടുംബത്തിനും, മഹാ വിഷ്ണുവിനും കുടുംബത്തിനും, ദേവേന്ദ്രനും, നാരദനും മറ്റും പ്രത്യേക ജോലിയൊന്നും ഇല്ലേ?
എപ്പോ നോക്കിയാലും താഴേക്ക് നോക്കി ( കൈലാസത്തിലെക്കോ അല്ലെങ്കിൽ ശിവനും കുടുംബവും എവിടെയാണോ അവിടേക്ക്) നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കാഴ്ചയാണ് കാണാറ് പതിവ്.
(ഇവരെ കാണുമ്പോൾ സ്വന്തം ഫെയിസ്ബുക്ക് പ്രൊഫൈൽ/ഫെയിക് ഐഡി പ്രൊഫൈൽ തുറന്നു വച്ച് ഒരു അനക്കവും ഇല്ലാതെ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് മാത്രം 24 മണിക്കൂറും നോക്കിയിരിക്കുന്ന നമുക്കിടയിൽ ഉള്ള ഒരു വലിയ കൂട്ടം ഫെയിസ്ബുക്കികളെയാണ് എനിക്ക് ഓർമ വരിക)
3.എല്ലാം അറിയുന്ന ശിവന് ആദ്യമേ തന്നെ ഒരു Do's & Don'ts നോട്ടീസ് ഇറക്കിക്കൂടെ? എന്നാൽ ഈ പ്രശ്‌നങ്ങൾ ഒക്കെ ഒഴിവാക്കാമല്ലോ..
'Prevention is Better than Cure' എന്ന് എല്ലാം അറിയുന്ന ശിവൻ മറന്നുപോയോ?
പുരാണങ്ങളെ വാനിജ്യവൽക്കരിച്ച് നമുക്ക് പരിചയമുള്ള ദൈവബിംബങ്ങളെ വെറും കച്ചവട കഥാപാത്രങ്ങളാക്കുന്നത് കാണുംപോൾ സങ്കടമുണ്ട്.''

ഫേസ്‌ബുക്കിൽ മറ്റുള്ളവർ എന്തു ചെയ്താലും അതിൽ കുറ്റം കണ്ടെത്താൻ ചിലർ നോക്കിയിരിക്കുന്ന കാര്യത്തെയും ശ്രീജ വിമർശിച്ചതോടെ മറുപടിയുമായി പലരും രംഗത്തെത്തി. സീരിയലിനെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി സംഘപരിവാർ അനുകൂലികളും പിന്നാലെ കൂടി. ഇതോടെ സംഭവം വിവാദമായി.

'ശിവനെ തൊട്ടു കളിവേണ്ട ചേച്ചി. പണി കിട്ടും' എന്ന് പേരിനൊപ്പം ബിജെപി എന്നുകൂടി ചേർത്ത യുവാവ് ഭീഷണി മുഴക്കുന്നുണ്ട്. 'എടീ നിന്റെ അവസാനത്തെ കമന്റാണ്..' എന്നതിനൊപ്പം പുലഭ്യം കൂടി ചേർത്താണ് ദൈവനാമമുള്ള ഒരാളുടെ കമന്റ് വന്നിരിക്കുന്നത്.

ഈ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയണമെന്നാണ് ബജ്‌റംഗദൾ കേരള എന്ന പേരിലെ പ്രൊഫൈൽ ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെയോ നബിയെയോ ഇത്തരത്തിൽ പോസ്റ്റിട്ട് ആക്ഷേപിക്കാൻ ധൈര്യമുണ്ടോ എന്നും ബജ്‌റംഗദൾ കേരള ചോദിക്കുന്നു.

ഹിന്ദു ദൈവങ്ങളെപ്പറ്റി ആദ്യം മനസിലാക്കിയിട്ട് സംസാരിക്കാനും മറ്റൊരു കമന്റ് വന്നിട്ടുണ്ട്. 'നാരിമാരെ പറയിപ്പിക്കാൻ ഓരോരോ തെണ്ടിപ്പരിഷകൾ' എന്നും ഈ കമന്റർ തുടരുന്നു.

പുലഭ്യംവിളിയുമായി മറ്റൊരു പോസ്റ്റും രംഗത്തുണ്ട്. ഏഷ്യാനെറ്റിലെ സീരിയൽ കണ്ട് കുറ്റം പറയാൻ എടുക്കുന്ന സമയം മതിയല്ലോ മുസ്ലിം തീവ്രവാദികളെക്കുറിച്ച് എന്തെങ്കിലും എഴുതിയിടാൻ. അല്ലെങ്കിൽ ഇന്നത്തെ കേരളത്തിന്റെ നെറികെട്ട കമ്മി-കോൺഗി രാഷ്ട്രീയത്തെക്കുറിച്ച് എഴുതിവിടാൻ. കൈലാസനാഥനുപകരം പോയി ബ്ലൂ ഫിലിം കാണാനും സഭ്യമല്ലാത്ത ഭാഷയിൽ മറുപടി കമന്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ശ്രീജയുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്ത ആർഎസ്എസ് പ്രവർത്തകരെയും തെറിവിളിച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റിൽ.

പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കോടതി കയറ്റുമെന്ന് ബജ്‌റംഗദൾ വിഎച്ച്പി പയ്യന്നൂരിന്റെ ഭീഷണി പോസ്റ്റുമുണ്ട്. ഇതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ശ്രീജയുടെ പടത്തോടൊപ്പം മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിക്കാനും ഒരു ആർഎസ്എസ് പ്രവർത്തകൻ മടിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP