Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സരിത നായർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം കോടതിയിലെത്തി

സരിത നായർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം കോടതിയിലെത്തി

പെരിന്തൽമണ്ണ: സരിത എസ് നായർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരിന്തൽമണ്ണയ്ക്കടുത്ത ആനമങ്ങാട്ട് വച്ചാണ് അപകടമുണ്ടായത്. സോളാർ തട്ടിപ്പു കേസിൽ ഹാജരാകാൻ വേണ്ടി പെരിന്തൽമണ്ണ കോടതിയിലേക്ക് പോവുന്നതിന് ഇടെയായിരുന്നു സരിതാ നായർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

മണ്ണാർക്കാട് കല്ലിങ്ങൽ അനൂപിനാണ്(25) പരുക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരിത തന്നെയാണ് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത ശേഷമാണ് സരിത കോടതിയിലേക്ക് യാത്ര തുടർന്ന്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP