Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് സംഘർഷം; കാഞ്ഞിരകുളം എസ് ഐക്ക് സസ്‌പെൻഷൻ

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് സംഘർഷം; കാഞ്ഞിരകുളം എസ് ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഓട്ടോ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരകുളം എസ്.ഐ സിജു കെ.എൽ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്നലെ സംഘർഷമുണ്ടായി. കാഞ്ഞിരംകുളത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവർ പൊട്ടൻകുളം രാജീവാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. കൈകാണിച്ച് നിർത്താതെ പോയ ഓട്ടോറിക്ഷ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വാഹനപരിശോധനക്കിടെ എസ്.ഐ ഓട്ടോയിൽ ചാടിക്കയറിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ ഇന്ന് സസ്‌പെന്റ് ചെയ്തത്. ഡ്രൈവർ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം നടപടികളെ ആഭ്യന്തര വകുപ്പ് പിന്തുണക്കില്ലെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.

അതേസമയം, രാജീവിന്റെ മൃതദേഹവുമായി വന്ന നാട്ടുകാർ കാഞ്ഞിരകുളത്ത് റോഡ് ഉപരോധിച്ചു. എക്‌സൈസ് വകുപ്പിന്റെ ജീപ്പ് തല്ലിതകർത്ത പ്രതിഷേധക്കാർ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. വൈകിട്ട് ആറരയോടെയാണ് സംഘർഷമുണ്ടയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP