Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയത്തിൽ ശിവഗിരി-വെള്ളാപ്പള്ളി പോര്; വേണ്ടത് സമ്പൂർണ്ണ മദ്യനിരോധനമെന്നും വെള്ളാപ്പള്ളിയുടെ എതിർപ്പ് വ്യക്തിപരമെന്നും മഠം ജനറൽസെക്രട്ടറി ; ശിവഗിരി ഉണ്ടായത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടെന്ന് വെള്ളാപ്പള്ളിയുടെ മറുപടി

മദ്യനയത്തിൽ ശിവഗിരി-വെള്ളാപ്പള്ളി പോര്; വേണ്ടത് സമ്പൂർണ്ണ മദ്യനിരോധനമെന്നും വെള്ളാപ്പള്ളിയുടെ എതിർപ്പ് വ്യക്തിപരമെന്നും മഠം ജനറൽസെക്രട്ടറി ; ശിവഗിരി ഉണ്ടായത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടെന്ന് വെള്ളാപ്പള്ളിയുടെ മറുപടി

തിരുവനന്തപുരം: മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെ തള്ളിപ്പറഞ്ഞ പ്രധാനികളിലൊരാൾ വെള്ളാപ്പള്ളി നടേശനായിരുന്നു. ശ്രീനാരായണിയരുടെ ജീവിത മാർഗ്ഗത്തെ ഇല്ലായ്മ ചെയ്യുന്ന ബാറുപൂട്ടൽ മദ്യനയം അംഗീകരിക്കാനാകില്ലെന്നാണ് എസ്.എൻ.ഡി.പി
യൂണിയൻ ജനറൽ സെക്രട്ടറിയുടെ നിലപാട്. കെപിസിസി. അധ്യക്ഷനെ പരസ്യമായി തന്നെ കുറ്റപ്പെടുത്തി. എന്നാൽ ശ്രീ നാരായണ ഗുരുവിന്റെ ആദർശ പ്രചരണം നടത്തുന്ന ശിവഗിരി മഠത്തിന് വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് യോജിക്കാനേ കഴിയുന്നില്ല.

ശ്രീനാരയണ ഗുരുവിന്റെ 87 മഹാസമാധി ദിനാചരണ ചടങ്ങിൽ സുധീരനെ തന്നെ ഉദ്ഘാടകനാക്കി. സുധീരനെ എതിർക്കുന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിനേയും ക്ഷണിച്ചു. ബാബുവിനെ സാക്ഷിയാക്കി മദ്യനയം നടപ്പാക്കാൻ ശ്രീ നാരായണീയരുടെ പിന്തുണ വേണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യർത്ഥിച്ചു. പിന്തുണ നൽകുന്നതിനൊപ്പം വെള്ളാപ്പള്ളിയെ തള്ളിപറയുക കൂടി ചെയ്താണ് ശിവഗിരിയിലെ സന്ന്യാസി കൂട്ടായ്മ മദ്യനയത്തെ സ്വാഗതം ചെയ്തത്.

പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും സർക്കാർ പ്രഖ്യാപിത നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ചടങ്ങിൽ സംസാരിച്ച എക്‌സൈസ് മന്ത്രി കെ.ബാബുവും വ്യക്തമാക്കി. പലർക്കും ശ്രീനാരായണ ഗുരുവിനോട് ആദരവ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ദർശനങ്ങൾ നടപ്പാക്കുന്നതിൽ ഇത് പ്രകടമാവുന്നില്ലെന്നും ബാബു കൂട്ടിച്ചേർത്തു.

ശ്രീനാരായണഗുരു വർഷങ്ങൾക്കുമുമ്പ് പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു സുധീരന്റെ നിലപാട്. പരിഷ്‌കൃത സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. മദ്യനയം ഏതെങ്കിലും ഒരു പാർട്ടിയുടെമാത്രം നയമല്ല. സമൂഹം മുഴുവൻ ആഗ്രഹിക്കുന്നകാര്യമാണ്. മദ്യനയത്തെ പ്രതിപക്ഷ പാർട്ടികൾപോലും പിന്തുണച്ചത് സ്വാഗതാർഹമാണെന്നും ശ്രീ നാരായണ ഗുരുവിന്റെ അനുസ്മരണ ചടങ്ങിൽ സുധീരൻ പറഞ്ഞു.

തുടർന്നാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാന്ദയുടെ അഭിന്ദനമെത്തുന്നത്. മദ്യനയത്തിൽ രാഷ്ട്രീയ ഇച്ഛാശക്തികാട്ടിയ സുധീരന് ന്ദി പറയുന്നതായി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ഋതംഭരാന്ദ വ്യക്തമാക്കി. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള തീരുമാനത്തിന് ഗുരുവിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഉണ്ടാവും. ഗുരുവിന്റെ നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ ആരും ആഗ്രഹിക്കില്ലെന്നും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാന്ദ വിശദീകരിച്ചു.

സമ്പൂർണ മദ്യനിരോധനം വേണമെന്നും ശ്രീനാരയണ ധർമ്മസംഘം ജനറൽ സെക്രട്ടറി പറഞ്ഞു. മദ്യപിക്കുന്നവരെയും മദ്യവിൽക്കുന്നവരെയും ഒറ്റപ്പെടുത്തണം. എസ്എൻഡിപിയുടെ നിലപാടുകളോട് യോജിക്കാനാവില്ല. എസ്.എൻ ഡി പി യോഗമല്ല, ആരുപറഞ്ഞാലും മദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനെ അനുകൂലിക്കില്ല. ശ്രീനാരായണ ധർമ്മത്തിന്റെ നട്ടെല്ലാണ് മദ്യവിരുദ്ധ സന്ദേശം. ജാതി മത ചിന്തകൾക്ക് അതീതമായി മദ്യത്തിനെതിരായ നിലപാട് സ്വീകരിക്കണമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിർപ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരി മഠം ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പരസ്യമായി തന്നെ വെള്ളാപ്പള്ളിയും വിമർശിച്ചു. ശിവഗിരി മഠം ഉണ്ടായത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടാണെന്നും ആര് എന്ത് പറഞ്ഞാലും എസ്.എൻ.ഡി.പിക്ക് ഒരു ചുക്കും ഇല്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മദ്യംനയം അപ്രായോഗികമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. തന്നെ മദ്യലോബിയുടെ ആളാക്കാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP