Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

200 പേർക്ക് വീട്, 525 പേർക്ക് വജ്രാഭരണങ്ങൾ, 491 പേർക്ക് പുതിയ കാറുകളും; ജീവനക്കാരെ ഞെട്ടിച്ച് സൂററ്റിലെ വജ്ര വ്യാപാരിയുടെ ദീപാവലി ബോണസ് ഇങ്ങനെ

200 പേർക്ക് വീട്, 525 പേർക്ക് വജ്രാഭരണങ്ങൾ, 491 പേർക്ക് പുതിയ കാറുകളും; ജീവനക്കാരെ ഞെട്ടിച്ച് സൂററ്റിലെ വജ്ര വ്യാപാരിയുടെ ദീപാവലി ബോണസ് ഇങ്ങനെ

സൂറത്ത്: കമ്പനി ഉടമയുടെ പ്രഖ്യാപനം കേട്ട് ജീവനക്കാർക്ക് ഇനിയും വിശ്വാസം വന്നിട്ടില്ല, ഇത് സത്യമാണോ എന്ന്. കാരണം മറ്റൊന്നുമല്ല ഗുജറാത്തിലെ ഒരു കമ്പനി ഉടമ ജീവനക്കാർക്ക് ദീപാവലി ബോണസായി വാരിക്കോരി നൽകിയ കാര്യങ്ങൾ ചെറുതൊന്നുമല്ല. ഈ സമ്മാനങ്ങൾ എന്തൊക്കെയാണെന്ന് കേട്ടാൽ ആരായാലും ഞെട്ടും. 200 ജീവനക്കാർക്ക് വീടുകളും 525 പേർക്ക് വിലയേറിയ വജ്രാഭരണങ്ങളും ബാക്കിയുള്ള 491 പേർക്ക് പുതുപുത്തൻ കാറുമാണ് സൂറത്തിലെ ഋഷികേശ് എക്‌സ്‌പോട്ടേഴ്‌സ് ഉടമ പൽകി സാവ്ജി ഭായി ദീപാവലി സമ്മാനങ്ങളായി നൽകിയത്. സമ്മാനമായി ലഭിച്ച കാറും വീടും വജ്രാഭ്രണങ്ങളും സ്വപ്നമല്ല, സത്യമാണെന്ന് ഉറപ്പുവരുത്തുന്ന തിരക്കിലാണ് ജീവനക്കാർ.

ദീപാവലി സമ്മാനങ്ങൾക്കായി 50 കോടി രൂപയാണ് ഇത്തവണ ഈ തൊഴിലുടമ ചെലവഴിച്ചത്. തന്റെ ജീവനക്കാർ ഈ സാമ്പത്തികവർഷത്തെ ടാർജറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ കരസ്ഥമാക്കിയതിനാലാണ് ഈ സമ്മാനവർഷത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ലോകവിപണിയിൽ ഗുജറാത്തിൽ നിന്നുള്ള വജ്രങ്ങളും വജ്രാഭരണങ്ങളും ഏറെ പേരെടുത്തവയാണ്.

തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾ കഠിനാധ്വാനികളാണെന്നും ഇങ്ങനെയുള്ള കഠിനാധ്വാനികൾക്കാണ് സമ്മാനം നൽകിയതെന്നുമാണ് ഉടമയുടെ പക്ഷം. ജീവനക്കാരെ മനസിലാക്കി, അവർക്ക് ആവശ്യമായതാണ് താൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചിത ലക്ഷ്യം തികച്ചവരിൽ നിന്നാണ് ഈ അപൂർവ ബോണസ് ദാനത്തിന് അർഹരായവരെ സവ്ജിഭായ് തെരഞ്ഞെടുത്തത്. എന്തായാലും ഉടമസ്ഥന്റെ ബോണസിൽ അതീവ സന്തുഷ്ടരാണ് ജീവനക്കാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP