Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലയാളി വണ്ടി നിരത്തിൽ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; പിള്ളയുടെ മടിശീലയ്ക്ക് മുൻപിൽ കുനിഞ്ഞ് നിൽക്കുന്ന നേതാക്കളെ നാണം കെടുത്തണം; അഹങ്കാരത്തിന്റെ ആൾ രൂപമായ ശരണ്യ മനോജ് നമ്മുടെ നേതാവാകുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എങ്കിലും നാം കാണിക്കേണ്ടേ?

കൊലയാളി വണ്ടി നിരത്തിൽ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; പിള്ളയുടെ മടിശീലയ്ക്ക് മുൻപിൽ കുനിഞ്ഞ് നിൽക്കുന്ന നേതാക്കളെ നാണം കെടുത്തണം; അഹങ്കാരത്തിന്റെ ആൾ രൂപമായ ശരണ്യ മനോജ് നമ്മുടെ നേതാവാകുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എങ്കിലും നാം കാണിക്കേണ്ടേ?

എഡിറ്റോറിയൽ

ന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അടയാളങ്ങളിൽ ഒന്നാണ് ആർക്കും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനും തെരഞ്ഞെടുപ്പിനെ നേരിടാനുമുള്ള സ്വാതന്ത്ര്യം. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിഞ്ഞാൽ ആർക്കും ജയിക്കാം അല്ലെങ്കിൽ മന്ത്രിയാവാം എന്നൊരു ദുരാവസ്ഥ കൂടിയുണ്ട് കേരളത്തിൽ ഈ ജനാധിപത്യം നിറവേറുമ്പോൾ. യുഡിഎഫിനും എൽഡിഎഫിനും ഒക്കെ കുത്തകയായി കിടക്കുന്ന ചില മണ്ഡലങ്ങൾ ഉണ്ട്. അവയിലാണ് മത്സരമെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ള ഏത് ക്രിമിനലും മന്ത്രി വരെ ആവാം. അതുകൊണ്ട് തന്നെ കൊട്ടാരക്കരക്കാരനായ ശരണ്യ മനോജ് സമീപ ഭാവിയിൽ ഒരു മന്ത്രിയോ കുറഞ്ഞ പക്ഷ എംഎൽഎയോ വരെ ആകാനുള്ള അപകടം തെളിഞ്ഞു കാണുന്നുണ്ട്.

കേരള കോൺഗ്രസ്സ് പിള്ള വിഭാഗത്തിന്റെ നേതാവാണ് ഈ ശരണ്യ മനോജ്. പിള്ളയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നതും മനോജാണ്. അതുകൊണ്ട് തന്നെ പിള്ളക്ക് പകരം മനോജ് കൊട്ടരക്കരയിൽ ഏതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാർത്ഥി ആയിക്കൂടെന്നില്ല. ആ അപകടം ഒഴിവാക്കേണ്ടത് കേരളീയ സമൂഹത്തിന്റെ ആവശ്യങ്ങളിൽ ഒന്നാണ്. കാരണം കേരളം ഇന്നേ വരെ കണ്ടിട്ടുള്ള അഹങ്കാരിയായ മനുഷ്യരിൽ ഒരാൾ ഈ മനോജ് എന്നത് തന്നെ. മനോജിന്റെ നേതാവായ പിള്ളയ്ക്ക് മാടമ്പിത്തരങ്ങൾ ഏറെയുണ്ടെങ്കിലും അദ്ദേഹം ഒരു ജീവിതം മുഴുവൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു ജനങ്ങളുടെ ഇടയിൽ ജീവിച്ചു നേതാവായ ആളാണ്. പിള്ളയുടെ മകൻ ഗണേശൻ ആവട്ടെ ജനപ്രതിനിധി എന്ന നിലയിൽ തികച്ചും വിജയിച്ച നേതാവാണ്. അവർ രണ്ട് പേരും മന്ത്രിയോ എംഎൽഎയോ ആകുന്നത് പോലെയല്ല ജീവിതം മുഴുവൻ ഗുണ്ടായിസത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ഒക്കെ സ്വന്തം ലാഭം മാത്രം ലക്ഷ്യമായി പ്രവർത്തിച്ച ഒരു ബസ് മുതലാളി ആകുന്നത്. പ്രത്യേകിച്ച് അനേകം പേരുടെ ജീവൻ എടുക്കുകയും എന്നിട്ടും ഒരു കൂസലും ഇല്ലാതെ അഴിമതി വിരുദ്ധൻ ആണ് എന്ന് പ്രഖ്യാപിച്ച് നേതാവായി ഞെളിഞ്ഞ് നടക്കുകയും ചെയ്യുന്ന ഒരാൾ.

കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ് കൊട്ടാരക്കരയിലെ ശരണ്യ ആണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. ഈ അപകടങ്ങളുടെ എല്ലാം മുഖ്യ കാരണം ഒന്നു മാത്രമാണ്. ശരണ്യ ബസ് ഡ്രൈവർമാരുടെ അമിത വേഗത. എന്തു കൊണ്ടാണ് ശരണ്യ മാത്രം ഇങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നു മാത്രമേയുള്ളൂ. ഇടിച്ചു കൊന്നാലും തട്ടി പൊട്ടിച്ചാലും ഒന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തത്ര ശക്തമാണ് ശരണ്യ മാനേജ്‌മെന്റ് എന്നത് തന്നെ.

കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങൡ എല്ലായിടത്തും ശരണ്യയ്ക്കുള്ള പേര് ഇങ്ങനെ തന്നെയാണ്. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിക്കുന്നു. കാരണം ശരണ്യയുടെ വാല് തട്ടിയാൽ അവർ നിർത്തിയെന്നു പോലും വരില്ല. പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടാൽ അവർ കേസെടുക്കാറില്ല. അതിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ വണ്ടി ആണെങ്കിലും എംപിമാരുടെയും എംഎൽഎമാരുടെയും വണ്ടി ആണെങ്കിലും അങ്ങനെ തന്നെ. ശരണ്യ തടയാൻ ധൈര്യം കാണിച്ച നാട്ടുകാരെ ഒക്കെ ഗുണ്ടകളെ വിട്ട് തല്ലി ഒതുക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്.

കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ് കൊട്ടാരക്കരയിലെ ശരണ്യ ആണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. പാഞ്ഞ് പോകുന്നതിനിടയിൽ വാലുകൊണ്ട് തട്ടി മറ്റ് വണ്ടികൾക്ക് പരിക്കേൽപ്പിച്ച് കണ്ണാടിയിലൂടെ നോക്കി കണ്ണിറുക്കി ചിരിച്ച് കടന്നു പോകുന്ന ഡ്രൈവർമാർ വരെയുണ്ട് ശരണ്യയ്ക്ക്. മധ്യതിരുവിതാംകൂറിലെ ഒരു എം പിയുടെ ഡ്രൈവറുടെ കാറിടിച്ച് നിർത്താതെ പോയപ്പോൾ ഡ്രൈവർ എംപിയെ വിളിച്ച് പരാതിപ്പെട്ടപ്പോൾ എം പി പറയുന്നത് പൊല്ലപ്പിനൊന്നും പോവണ്ട നന്നാക്കാനുള്ള ചെലവ് താൻ തന്നേക്കാം എന്നുമായിരുന്നു. ഇത്തരം എത്രയോ അനുഭവങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ വരെ പങ്ക് വെയ്ക്കുന്നു. ശരണ്യയുമായി പ്രശ്‌നം ഉണ്ടാക്കിയതിന് എരുമേലിയിലൂടെ ഉള്ള എല്ലാ കെഎസ്ആർടിസി ബസുകളും റൂട്ട് മാറ്റി ഓടിച്ച് വൈരാഗ്യം തീർത്ത കഥ എരുമേലിക്കാർക്ക് പറയാനുണ്ട്.

ശരണ്യ മനോജിന്റെ മാടമ്പിത്തരത്തിന് ഉത്തരവാദിത്വം ഇവിടെ ഭരിക്കുന്ന ഇടത് - വലത് മുന്നണികൾക്ക് ഒരേപോലെയാണ്. ശരണ്യക്കെതിരെ ഏതെങ്കിലും വാർത്തകൾ കൊടുത്തിരുന്ന ദേശാഭിമാനിയും കൈരളിയും പോലും ഇപ്പോൾ മൗനം പാലിക്കുന്നതിലെ രാഷ്ട്രീയം അത് വ്യക്തമാക്കും. ശരണ്യയുടെ പേരു പറഞ്ഞ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന മനോരമയും ഈ രാഷ്ട്രീയത്തിന്റെ അടയാളമാണ്. മുന്നണി മാറിയപ്പോഴും സർക്കാരിന്റെ ആയപ്പോഴും ഒന്നും ശരണ്യയെ തൊടാൻ ആരും ശ്രമിച്ചില്ല എന്നതാണ് ഇതിന് ഉത്തമ ഉദാഹരണമാണ്. ഇപ്പോൾ ശരണ്യയെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിങിന്റെ പോലും മുഖം മൂടി മാറ്റുന്നതാണ് എന്നതും ഖേദകരം.

ഒരൊറ്റ റൂട്ടിൽ മുഴുവൻ പെർമിറ്റ് ഇല്ലാത്ത വണ്ടിയാണ് ശരണ്യ. രാമപുരത്ത് കുഞ്ഞിനെ ഇടിച്ചു കൊന്ന വണ്ടിക്ക് രാമപുരം വഴി പോകാൻ പെർമിറ്റ് ഇല്ലായിരുന്നു. ഏതെങ്കിലും ഒരു റൂട്ടിൽ പെർമിറ്റ് എടുത്ത ശേഷം രണ്ട് വശത്തേക്കും ആളുള്ളടുത്തോളം നീട്ടിയിട്ടും ശരണ്യയോട് നോ പറയാൻ ഒരു ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർക്കും സാധിച്ചില്ല. പത്തനംതിട്ട, കൊല്ലം ആർടിഒമാരുടെ പൂർണ്ണ അറിവോടെയാണ് നിയമലംഘനം അവർ നടത്തി കൊണ്ടിരിക്കുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പെർമിറ്റ് എടുത്ത ശേഷം സൂപ്പർഫാസ്റ്റ് ബോർഡ് വച്ച് അമിത നിരക്ക് എടുത്തുമാണ് ശരന്യ കൊള്ള ലാഭം കൊയ്യുന്നത്.ശരണ്യ മനോജിന്റെ മാടമ്പിത്തരത്തിന് ഉത്തരവാദിത്വം ഇവിടെ ഭരിക്കുന്ന ഇടത് - വലത് മുന്നണികൾക്ക് ഒരേപോലെയാണ്. ശരണ്യക്കെതിരെ ഏതെങ്കിലും വാർത്തകൾ കൊടുത്തിരുന്ന ദേശാഭിമാനിയും കൈരളിയും പോലും ഇപ്പോൾ മൗനം പാലിക്കുന്നതിലെ രാഷ്ട്രീയം അത് വ്യക്തമാക്കും. ശരണ്യയുടെ പേരു പറഞ്ഞ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന മനോരമയും ഈ രാഷ്ട്രീയത്തിന്റെ അടയാളമാണ്. മുന്നണി മാറിയപ്പോഴും സർക്കാരിന്റെ ആയപ്പോഴും ഒന്നും ശരണ്യയെ തൊടാൻ ആരും ശ്രമിച്ചില്ല എന്നതാണ് ഇതിന് ഉത്തമ ഉദാഹരണമാണ്. 

കഴിഞ്ഞ 25 വർഷമായി ശരണ്യ എന്ന പേരിൽ മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പ്പറപ്പിച്ച് മദ്ധ്യ കേരളത്തിൽ വിലസിയ ഈ കൊലയാളി കമ്പനി കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ കേരളം മുഴുവൻ കൊലക്കളമാക്കുകയാണ്. ഉന്നത ബന്ധം എന്ന് ഓരോ അപകടം വരുമ്പോഴും മീഡിയ വാർത്ത നൽകുന്നതല്ലാതെ ഈ കൊലയാളിയെ നിരത്തിൽ നിന്ന് ഒഴിവാക്കുവാൻ ഒരു മീഡിയക്കും കഴിഞ്ഞിട്ടില്ല. നഗ്നമായ ഗതാഗത നിയമ ലംഘനം നടത്തി വരുന്നത് മാറി മാറി വരുന്ന യുഡിഎഫ്, എൽഡിഎഫ് കാലഘട്ടങ്ങളിൽ ഒരേ പോലെയാണ്. അച്യുതാനന്ദനും ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ ശരണ്യ ശരവേഗത്തിൽ റോഡുകൾ കൊലക്കളങ്ങളാക്കി മാറ്റുകയാണ്. ഓരോ പ്രാവശ്യവും ആളെ കൊല്ലുമ്പോഴും മനഃപൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് നമ്മുടെ പൊലീസ് ചുമത്തുന്നത്. നാടക കഥാപാത്രങ്ങളെ വിലയിരുത്തി വിധികൾ പുറപ്പെടുവിക്കുന്ന കേരളത്തിലെ കോടതികൾ ഈ മനഃപൂർവ്വമല്ലാത്ത നരഹത്യ വകുപ്പിനെ കുറിച്ച്, ഇത് മാറ്റേണ്ട കാലഘട്ടം കഴിഞ്ഞിരിക്കുന്നു എന്നറിയാമായിട്ടും അതിലൊന്നും ഇടപെടാത്തതാണ് കൊലയാളി യാത്ര തുടരാൻ കാരണം.

മൂന്നാറിലെ റിസോർട്ടുകൾ ഇടിച്ച് നിരത്തുവാൻ പുലർത്തിയ തിടുക്കത്തിന്റെ നൂറിലൊന്ന് ശതമാനം താൽപ്പര്യമെടുത്തിരുന്നെങ്കിൽ അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഈ കൊലയാളിയെ തളയ്ക്കാമായിരുന്നു. പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരിക്കും. കോടതിയുടെ പേര് പറഞ്ഞ് കേരളത്തിലെ റോഡുകളിൽ ഇരുചക്രനാലുചക്ര വാഹനഡ്രൈവർമാരെ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് നിയമം പറഞ്ഞ് കൊടും കുറ്റവാളിയെന്ന പോലെ പെരുമാറുന്ന പൊലീസ് സംവിധാനം കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒരു പെർമിറ്റുമില്ലാതെ ശരണ്യ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ശരണ്യയെ സല്യൂട്ട് ചെയ്യുന്നത് പരസ്യമായ രഹസ്യമാണ്. പണ്ട് തമിഴ്‌നാട്ടിൽ ജയലളിത ഏതെങ്കിലും വീടോ വസ്തുവോ ഇഷ്ടപ്പെട്ടാൽ പറയുന്ന വിലക്ക് ഉടമസ്ഥന് നൽകിയില്ലെങ്കിൽ കേസുകളിലൂടെ അവ സ്വന്തമാക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കേരളത്തിൽ ശരണ്യ ബസ് കമ്പനി ഏതെങ്കിലും നല്ല റൂട്ട് ഇഷ്ടപ്പെട്ടാൽ ആ പെർമിറ്റും വാഹനവും ചോദിക്കുകയും നൽകിയില്ലെങ്കിൽ മുന്നിലും പിന്നിലും പുതിയ പെർമിറ്റുകൾ സമ്പാദിച്ചും കെഎസ്ആർടിസി. ബസുകൾ ഓടിച്ചും ഒറ്റ വണ്ടിക്കാരനെ കുത്തുപാളയെടുപ്പിച്ച കാര്യങ്ങളും കേരളത്തിലെ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നന്നായിട്ടറിയാം.

ശരണ്യയുടെ നക്കാപ്പിച്ച നക്കി കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണുതുറക്കണം. ശരണ്യയെ തളക്കണം. മറ്റ് പല കാര്യങ്ങളിലും അമിതാവേശത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കോടതികൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാവുന്നതാണ്. ഇനിയെങ്കിലും ഈ കൊലയാളി ബസിനെതിരെ ജനവികാരം ഉയരേണ്ടിയിരിക്കുന്നു. അഞ്ചോ പത്തോ മിനിട്ട് വൈകി ലക്ഷ്യ സ്ഥാനത്തി ചെന്നാലും ശരണ്യയിൽ കയറില്ലെന്ന് തീരുമാനിക്കാൻ ഈ പ്രദേശങ്ങളിലെ ജനങ്ങൾ തന്റേടം കാണിക്കണം. പെർമിറ്റുകൾ ഇല്ലാതെ റോഡിൽ ഇറങ്ങി കൊല നടത്താൻ അനുവദിച്ച ആർടിഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം. ഓരോ കൊലപാതകങ്ങളും അന്വേഷിച്ച് ഡ്രൈവർമാർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം. അവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദ് ചെയ്ത് വീട്ടിൽ ഇരുത്തണം. പിള്‌ലുടെ അച്ചാരം വാങ്ങി ഇത് മുക്കിയ നേതാക്കളുടെ തനിനിറം പുറത്തുകൊണ്ടു വരണം.ശരണ്യയുടെ നക്കാപ്പിച്ച നക്കി കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണുതുറക്കണം. ശരണ്യയെ തളക്കണം. മറ്റ് പല കാര്യങ്ങളിലും അമിതാവേശത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കോടതികൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാവുന്നതാണ്. ഇനിയെങ്കിലും ഈ കൊലയാളി ബസിനെതിരെ ജനവികാരം ഉയരേണ്ടിയിരിക്കുന്നു.

ശരണ്യയ്‌ക്കെതിരെയുള്ള നീക്കം കേരളത്തിലെ ഏറ്റവും വലിയ മാഫിയ സ്വകാര്യ ബസ് ഉടമകൾക്കെതിരെയുള്ള സമരത്തിന്റെ തുടക്കമായി മാറണം. തൃശ്ശൂർ- കോഴിക്കോട് റൂട്ടിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളെയാണ് അതിന് ശേഷം പാഠം പഠിപ്പിക്കേണ്ടത്. കോഴിക്കോട് കളക്ടർ പ്രശാന്ത് ഇടപെടുന്നത് വരെ ഇവിടെ എത്രയോ മരണങ്ങൾ നടന്നിരിക്കുന്നു. സ്വകാര്യ ബസ് മുതലാളിമാരുടെ നിയമം ലംഘിച്ചുള്ള തേരോട്ടത്തിന് എതിരെയുള്ള ജനവികാരമായി മാറണം ശരണ്യക്കെതിരെയുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP