Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോക്കിയ വേണ്ട; 'അമ്മ' മൊബൈൽ മതി; മൈക്രോസോഫ്റ്റ് ഒഴിവാക്കിയ പ്ലാന്റ് സർക്കാർ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട്ടിലെ യൂണിയനുകൾ

നോക്കിയ വേണ്ട; 'അമ്മ' മൊബൈൽ മതി; മൈക്രോസോഫ്റ്റ് ഒഴിവാക്കിയ പ്ലാന്റ് സർക്കാർ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട്ടിലെ യൂണിയനുകൾ

ചെന്നൈ: അമ്മ ഹോട്ടൽ, അമ്മ സിമന്റ്.. തമിഴ്‌നാട്ടിലെ ഈ ശ്രേണിയിലേക്ക് അമ്മ മൊബൈലും വരുമോ? സമീപകാല സംഭവങ്ങൾ പരിശോധിച്ചാൽ അമ്മ മൊബൈലും ഉടൻ പിറവിയെടുക്കുമെന്നു തന്നെ കരുതേണ്ടിവരും.

നവംബർ ഒന്ന് മുതൽ ഉൽപാദനം നിർത്തുന്ന ശ്രീപെരുംപൂതൂരിലെ നോക്കിയ പ്ലാന്റ് തമിഴ്‌നാട് സർക്കാർ ഏറ്റെടുക്കണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടുകഴിഞ്ഞു. സർക്കാർ ഏറ്റെടുത്ത് ഉൽപാദനം ആരംഭിച്ചാൽ ന്യായവില കേന്ദ്രങ്ങൾ വഴി മൊബൈലുകൾ വിറ്റഴിക്കാമെന്നാണ് യൂണിയനുകൾ പറയുന്നത്.

സർക്കാർ ആരംഭിച്ച അമ്മ ഹോട്ടലും അമ്മ സിമന്റുമെല്ലാം തമിഴ്‌നാട്ടിൽ സൂപ്പർ ഹിറ്റാണ്. അതുപോലെ അമ്മ മൊബൈലും ഹിറ്റാകുമെന്നാണ് യൂണിയനുകളുടെ വാദം. സർക്കാരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് നോക്കിയ ഇന്ത്യ തൊഴിലാളി യൂണിയൻ നേതാവും സിപിഐ(എം) എംഎൽഎയുമായ സൗന്ദരരാജൻ പറഞ്ഞു. ടിവി , ലാപ്‌ടോപ് തുടങ്ങിയവ സൗജന്യമായി കൊടുക്കുന്നതിനോടൊപ്പം മൊബൈലും വിതരണംചെയ്യണമെന്നാണ് സൗന്ദരരാജൻ പറയുന്നത്.

മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ ശ്രീപെരുംപൂതൂരിലെ പ്ലാന്റ് ഇതുവരെ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി കരാറടിസ്ഥാനത്തിലാണ് മൈക്രോസോഫ്റ്റിന് ഈ പ്ലാന്റിൽ നിന്ന് മൊബൈൽ നിർമ്മിച്ചു നൽകുന്നത്. നോക്കിയയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ വരുമാനമില്ലാതായതാണ് ഉൽപാദനം നിർത്താൻ കാരണം. ശ്രീപെരുംപൂതൂരിലെ നോക്കിയ പ്ലാന്റിൽ 851 തൊഴിലാളികളാണുള്ളത്. സഹായമഭ്യർഥിച്ച് തൊഴിലാളികൾ കേന്ദ്രമന്ത്രി നിർമല സീതാരാമനുമായും ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP