Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ ചോദ്യം ചെയ്യലിനിടെ ഇറങ്ങിയോടി; പിന്നാലെ ഓടിയ പൊലീസുകാരൻ കല്ലിൽ തട്ടി വീണപ്പോൾ പുഴയിൽ ചാടി മുങ്ങി; രക്ഷപെട്ടത് 18 കേസിൽ പ്രതിയായ ആളെന്ന് പൊലീസ്

മോഷണ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ ചോദ്യം ചെയ്യലിനിടെ ഇറങ്ങിയോടി; പിന്നാലെ ഓടിയ പൊലീസുകാരൻ കല്ലിൽ തട്ടി വീണപ്പോൾ പുഴയിൽ ചാടി മുങ്ങി; രക്ഷപെട്ടത് 18 കേസിൽ പ്രതിയായ ആളെന്ന് പൊലീസ്

എം പി റാഫി

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടു വന്ന ആൾ പുഴയിൽ ചാടി രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിയെ ഇതുവരെ കണ്ടെത്താനാവാത്തത് കുറ്റ്യാടി പൊലീസിന് തലവേദനയായിരിക്കുകയാണ്. മോഷണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. മലപ്പുറം ഒളമതിൽ സ്വദേശി കുന്നത്ത് പറമ്പിൽ ഹനീഫ(27) യാണ് ഇന്നലെ കുറ്റ്യാടി പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ ഓടി പുഴയിലേക്ക് ചാടി രക്ഷപ്പെട്ടത്. നാദാപുരം മുകേരിക്കടുത്ത് കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഹനീഫയെ കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും മോഷണം പോയതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ക്രൈം നമ്പർ 900/14 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നാദാപുരം സി.ഐ സുരേഷ് കുമാർ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംശയം തോന്നിയ പല ആളുകളെയും സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ ഭാഗമായി കേസുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ സംശയം തോന്നിയ മലപ്പുറം സ്വദേശി ഹനീഫയെ നാദാപുരം ടൗൺ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു. എന്നാൽ കേസിനെ കുറിച്ച് ചോദ്യം ചെയ്യലിൽ ഹനീഫ യാതൊന്നും പറയുകയോ സമ്മതിക്കുകയോ ചെയ്തില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. ഇതോടെ പൊലീസിന് ഇയാളിൽ കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

മോഷണ കേസുമായി ബന്ധപ്പെട്ട് പേലീസുകാർ ഹനീഫയെ ചോദ്യം ചെയ്‌തെങ്കിലും കൂടുതലൊന്നും പറയാൻ തയ്യാറായില്ല. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥൻ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ ഒരുഭാഗത്തേക്ക് മാറ്റി നിർത്തി. ഈ അവസരം മുതലെടുത്ത് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് സ്റ്റേഷനടുത്തുള്ള ശുചിമുറിയിൽ പോയി പൊലീസിന്റെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ മൂന്ന് പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്.

പ്രതി രക്ഷപ്പെടുന്നത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ പിന്തുടർന്നെങ്കിലും ഓട്ടത്തിനിടയിൽ പൊലീസുകാരൻ കല്ല് തടഞ്ഞ് വീണത് പ്രതിക്ക് രക്ഷപ്പെടാൻ ആക്കം കൂട്ടി. കുറ്റ്യാടി പൊലീസ് സ്റ്റേഷന് 40 മീറ്റർ അകലെയുള്ള പാലത്തിന് അടിയിലേക്കായിരുന്നു പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് പുഴയിൽ ചാടിയിട്ടുണ്ടാകുമെന്നാണ് നിഗമനം. പരിസര പ്രദേശങ്ങളിലെല്ലാം പൊലീസ് അന്വേഷിച്ചെങ്കിലും രക്ഷപ്പെട്ടയാളെ കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭിച്ചില്ല. അതേസമയം പൊലീസിന്റെ കസ്റ്റഡി മർദനത്തെ തുടർന്നാണ് പ്രതി ഓടി രക്ഷപ്പെട്ടതെന്ന് നാട്ടുകാരിൽ നിന്നും പൊലീസിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

കുറ്റ്യാടി ഭാഗത്ത് ജോലിക്കായെത്തിയ രക്ഷപ്പെട്ട ഹനീഫ എന്നയാൾ കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലായി 18 കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ സുരേഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. മലപ്പുറം സ്വദേശിയായ ഇയാൾ നാദാപുരത്ത് ദിവസങ്ങളായി അലഞ്ഞു നടക്കുകയായിരുന്നു. ഇയാൾക്ക് ഇതെല്ലെങ്കിൽ മറ്റൊരു മോഷണത്തിൽ ബന്ധമുണ്ടാകണം അതുകൊണ്ടാണ് ഓടി രക്ഷപ്പെട്ടതെന്നും സി.ഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP