Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; തിരിച്ചടികളുടെ ദിനത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമായി ഒരു കോടതി വിധി

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; തിരിച്ചടികളുടെ ദിനത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമായി ഒരു കോടതി വിധി

കൊച്ചി: പാമോലിൻ കേസിലെ സുപ്രീംകോടതിയുടെ പരാമർശം ഒരു വശത്ത്, +2 കേസിൽ സിംഗിൾ ബെഞ്ചിന്റെ വിധിയെ ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മറ്റൊരു വശത്ത്. ഇങ്ങനെ തിരിച്ചടി നേരിട്ട രണ്ട് സുപ്രധാന കോടതി തീരുമാങ്ങൾക്കിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസമായി ഒരു കോടതി വിധി. ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മന്ത്രിമാരെയും പ്രതിയാക്കി കേസെടുക്കണമെന്ന വിജിലൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു എന്നാണ് സർക്കാറിന് ആശ്വാസമായത്. കേസിന്റെ തുടരന്വേഷണ ഉത്തരവിനാണ് സ്‌റ്റേ അനുവദിച്ചത്.

മുൻ വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. മൂന്ന് ആഴ്‌ച്ചത്തേക്കാണ് സ്റ്റേ. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ പ്രതിയായ മുൻ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ തന്റെ ഭാഗം കോടതി കേട്ടില്ലെന്നും ബാലകൃഷ്ണൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദ്ദേശിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു തിരുവനന്തപുരം വിജിലൻസ് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം മന്ത്രിമാരെ പ്രതിയാക്കി കേസ് എടുക്കേണ്ടെന്ന നിയമോപദേശമാണ് സർക്കാറിന് ലഭിച്ചത്. വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനവും സർക്കാർ തിരുത്തി. കേസിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നതായി സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെയാണ് ഹൈക്കോടതി വിജിലൻസ് കോടതി വിധിക്ക് സ്‌റ്റേ അനുവദിച്ചത്.

ടൈറ്റാനിയത്തിൽ നടന്നത് ഗരുരുതരമായ അഴിമതിയാണെന്ന് വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാലിന്യ പ്ലാന്റ് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് എന്രർപ്രൈസ് ബോർഡിന്രേയും ടൈറ്റാനിയം ഡയറക്ടർ ബോർഡിന്റെയു നടപടികൾ ദുരൂഹമാണെന്ന് നിരീക്ഷിച്ച കോടതി സത്യം പുറത്തു വരാനായി കെ.കെ.രാമചന്ദ്രന്റെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ ഡി.കെ. ബാസുവിനേയും രാജീവിനേയും ചോദ്യം ചെയ്യാത്തതിനെ കോടതി വിമർശിക്കുകയുണ്ടായി.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജി ആവശ്യം നിഷേധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP