Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാർ ഉയരം 152 അടിയാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ച് ജയലളിത; താഴ്‌വരയിൽ വീണ്ടും ആശങ്ക; തേക്കടി ഒന്നാകെ വെള്ളത്തിൽ മുങ്ങും

മുല്ലപ്പെരിയാർ ഉയരം 152 അടിയാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ച് ജയലളിത; താഴ്‌വരയിൽ വീണ്ടും ആശങ്ക; തേക്കടി ഒന്നാകെ വെള്ളത്തിൽ മുങ്ങും

ചെന്നൈ: ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. 142 അടിയാക്കി ജലനിരപ്പുയർത്താൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കു നന്ദി പറഞ്ഞ ജയലളിത, വീണ്ടും പത്തടി കൂടി ജലനിരപ്പ് വർദ്ധിപ്പിക്കുമെന്നാണ് മധുരയിൽ കർഷകസംഘടനകളുടെ സ്വീകരണ യോഗത്തിൽ പ്രഖ്യാപിച്ചത്. 152 അടിയായി ജലനിരപ്പുയർത്തുമെന്ന ജയലളിതയുടെ പ്രഖ്യാപനം കുമളിയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താനുള്ള സുപ്രീം കോടതി വിധി തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും തമിഴ്‌നാടിനു ലഭിച്ച നീതിയുടെ ആഘോഷമാണ് നാം നടത്തുന്നത് എന്നും കർഷകരെ സാക്ഷി നിർത്തി ജയലളിത ഉദ്ഘോഷിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ തന്റെ മക്കളാണ്. അതുകൊണ്ടാണു മുല്ലപ്പെരിയാർ പ്രശ്‌നത്തെ തന്റെ സ്വന്തം പ്രശ്‌നമായി കണ്ടു പരിഹരിക്കാൻ താൻ മുൻകയ്യെടുത്തതെന്നും ജയലളിത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP