Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മതം മാറിയവർ സ്വന്തം മതത്തിലേക്ക് മടങ്ങുമ്പോൾ ആർക്കാണ് കുരു പൊട്ടുന്നത്? ഘർവാപ്പസി എന്ന് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്ന തിരുമേനിമാരും മുല്ലമാരും അറിയാൻ

ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മതം മാറിയവർ സ്വന്തം മതത്തിലേക്ക് മടങ്ങുമ്പോൾ ആർക്കാണ് കുരു പൊട്ടുന്നത്? ഘർവാപ്പസി എന്ന് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്ന തിരുമേനിമാരും മുല്ലമാരും അറിയാൻ

എഡിറ്റോറിയൽ

പൊതുവേ കേരളത്തിൽ ദേശീയ വിഷയങ്ങൾ വേണ്ട പോലെ ചർച്ച ചെയ്യപ്പെടാറില്ല. മാദ്ധ്യമ പ്രശസ്തി ലക്ഷ്യമാക്കിയുള്ള നേതാക്കളുടെ മനഃപൂർവ്വമുള്ള പ്രവർത്തനങ്ങളും സരിതയെ പോലെയുള്ള ഭൂലോക തട്ടിപ്പുകാരുടെ സംഭാഷണങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രധാന ചർച്ചാ വിഷയം. എന്നാൽ ഏതാനും ആഴ്ചകളായി 'ഘർവാപ്പസി' എന്ന ഒരു ഹിന്ദി വാക്ക് ഇവിടെ ദൈനം ദിനം ചർച്ചയാകുന്നു. ആഗ്രയിൽ ആരംഭിച്ച ഈ പുനർമതമാറ്റം വലിയ വിവാദമായി കത്തിപ്പടരുകയാണ്. കേരളത്തിലെ ചില പ്രദേശങ്ങളിലും ഈ പുനർ മത പരിവർത്തനം നടന്നതോടെ സോഷ്യൽ മീഡിയ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളും ഇത് ആഘോഷമാക്കുന്നു.

ഇതിന്റെ ചുവട് പിടിച്ച് അനേകം പ്രസ്താവനകൾ പുറത്ത് വന്നുകഴിഞ്ഞു. സഖാവ് പിണറായി വിജയൻ മുതൽ ആഭ്യന്തര മന്ത്രി വരെ 'ഘർവാപ്പസി'യുടെ പേരിൽ ഹൈന്ദവ സംഘടനകളെ വിമർശിച്ചു വരുന്നു. ഇന്ത്യയുടെ മതേതര പാരമ്പര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഘർവാപ്പസി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഈ വാദത്തോട് യോജിക്കാൻ പൂർണ്ണമായും ഞങ്ങൾക്ക് കഴിയുന്നില്ല. ഘർവാപ്പസി എന്ന പേര് മുതൽ ഇതിന്റെ ധർമ്മത്തെക്കുറിച്ചുള്ള വ്യക്തമായ നിർവ്വചനം വരെ നിയമ വിരുദ്ധമോ ധാർമ്മിക വിരുദ്ധമോ അല്ല. എന്നാൽ കേന്ദ്രത്തിൽ മോദി സർക്കാർ ഭരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഇത് വലിയ വിവാദം ആവുകയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ പദ്ധതിയുടെ ഭാഗമാണ് എന്ന് വിലയിരുത്തപ്പെടുകയുമാണ്.

വാസ്തവത്തിൽ എന്താണ് ഈ ഘർവാപ്പസി. മുൻപ് പല കാരണങ്ങൾ കൊണ്ട് ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്ക് പോയവരെ ഇങ്ങോട്ട് മടക്കി കൊണ്ട് വരുന്ന പ്രക്രിയയാണ് എന്ന് ചുരുക്കി പറയാം. രണ്ട് തരത്തിൽ ഇതിനെ വ്യാഖ്യാനിക്കാം. ഹിന്ദുക്കൾ മാത്രമുണ്ടായിരുന്ന ഇന്ത്യാ മഹാരാജ്യത്ത് മറ്റ് മതങ്ങൾ ഉണ്ടായതിന്റെ കണക്കെടുപ്പ് നടത്തുകയാണ് ആദ്യത്തേത്. അങ്ങനെ ചെയ്താൽ ഇന്ത്യയിലെ മുഴുവൻ മതക്കാരെയും തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടു വരേണ്ടി വരും. എന്നാൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഘർവാപ്പസി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന മത പരിവർത്തനങ്ങളെക്കുറിച്ചുള്ള പുനർ വിചിന്തനം മാത്രമാണ്. ആദ്യത്തെ അർത്ഥത്തിൽ അല്ല, ഈ അർത്ഥത്തിൽ മാത്രമാണ് ഘർവാപ്പസി അപകടകാരിയല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്.

ഹിന്ദു മതത്തിൽ നിന്നും ഏറ്റവും കൂടുതൽ പരിവർത്തനം ആദ്യ ഘട്ടത്തിൽ നടന്നത് ബുദ്ധ മതത്തിലേക്കായിരുന്നു. തികച്ചും ആശയ പരമായിരുന്നു ഈ മാറ്റം. എന്നാൽ ഹിന്ദു മതത്തേക്കാൾ ദുർബലമായിരുന്നു ഇന്ത്യയിലെ ബുദ്ധമത പൗരോഹിത്യത്തിന്റെ സ്വാധീനം എന്നതിനാൽ ഈ ഒഴുക്ക് തുടർന്നില്ല എന്ന് മാത്രമല്ല ബുദ്ധമതം ഇന്ത്യയിലെ വളരെ ചെറിയൊരു മതമായി മാറുകയും ചെയ്തു. ക്രിസ്ത്യൻ - മുസ്ലിം സമുദായങ്ങളിലേക്കാണ് പിന്നീട് പരിവർത്തനം മുഴുവൻ നടന്നത്. മുസ്ലിം സമുദായത്തേക്കാൾ വളരെ ചെറിയൊരു സമുദായം ആയിട്ട് കൂടി ഹിന്ദു മതത്തിൽ നിന്നും കൂടുതൽ പേർ എത്തിയത് ക്രിസ്ത്യൻ മതങ്ങളിലേക്കായിരുന്നു.ഇന്ത്യയുടെ മതേതര പാരമ്പര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഘർവാപ്പസി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഈ വാദത്തോട് വിയോജിക്കാൻ പൂർണ്ണമായും ഞങ്ങൾക്ക് കഴിയുന്നില്ല. ഘർവാപ്പസി എന്ന പേര് മുതൽ ഇതിന്റെ ധർമ്മത്തെക്കുറിച്ചുള്ള വ്യക്തമായ നിർവ്വചനം വരെ നിയമ വിരുദ്ധമോ ധാർമ്മിക വിരുദ്ധമോ അല്ല. എന്നാൽ കേന്ദ്രത്തിൽ മോദി സർക്കാർ ഭരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഇത് വലിയ വിവാദം ആവുകയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ പദ്ധതിയുടെ ഭാഗമാണ് എന്ന് വിലയിരുത്തപ്പെടുകയുമാണ്.

ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരിൽ മഹാ ഭൂരിപക്ഷവും ആശയപരമായ മാറ്റത്തിന്റെ പേരിൽ ആയിരുന്നെങ്കിൽ ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവരിൽ ഭൂരിപക്ഷവും വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ മാത്രമായിരുന്നു. ഇങ്ങനെ മതം മാറിയവരിൽ മഹാ ഭൂരിപക്ഷവും ആദിവാസികളും പട്ടികജാതി പട്ടികവർഗ്ഗങ്ങളും മറ്റ് പിന്നോക്ക സമുദായങ്ങളും ആയിരുന്നു. ക്രിസ്ത്യാനിയാകുന്നതോടെ സാമൂഹികമായ അംഗീകാരം ലഭിക്കും എന്ന തോന്നലും ഈ പരിവർത്തനത്തിന് വാഗ്ദാനം ചെയ്യപ്പെട്ട പണം അടക്കമുള്ള പ്രലോഭനങ്ങളും ആയിരുന്നു മുഖ്യ കാരണം. ഒരു വർഷം മതപരിവർത്തനത്തിന് മാത്രം പാശ്ചാത്യ നാടുകളിൽ വിവിധ ക്രിസ്ത്യൻ സമുദായങ്ങൾക്ക് എത്തി ചേരുന്നത് 10, 500 കോടി രൂപ ആണെന്ന റിപ്പോർട്ടുകൾ മറുനാടൻ മലയാളി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മതം മാറിയ സമയത്ത് നൽകിയ ഉപ്പും മുളകും അരിയും പഞ്ചസാരയുമല്ലാതെ മറ്റൊന്നും ഈ പാവപ്പെട്ടവർക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. യാതൊരു തത്വദീക്ഷയുമില്ലാതെ പക്ഷേ, ഇവർ മതം മാറ്റം തുടർന്ന് കൊണ്ടിരുന്നു. വ്യവസ്ഥാപിത ക്രൈസ്തവ സഭകളേക്കാൾ ഇക്കാര്യത്തിൽ ആവേശം കാട്ടിയതും വിജയക്കൊടി പാറിച്ചതും പെന്തക്കോസ്തൽ സഭകൾ ആയിരുന്നു. മർത്തോമ്മ സഭ പോലെയുള്ള പൗരോഹ്യത്തിന്റെ സ്വാധീനം ദുർബലമായ സഭകളിൽ നിന്നുമുണ്ടായ ഒഴുക്ക് മറന്ന് കൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്. ഇന്ത്യയിലെ പെന്തക്കോസ്തൽ സഭകളുടെ അനുദിനം ഉണ്ടായ പെരുക്കവും ഇവിടങ്ങളിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളും ദളിത് ഹിന്ദുക്കൾ തന്നെ ആയിരുന്നു. എന്നാൽ രോഗശാന്തി വാഗ്ദാനം പോലെയുള്ള വ്യാജ അവകാശ വാദങ്ങൾ ഉയർത്തി വ്യവസ്ഥാപിത സഭകളും ഇത് ചെറിയ തോതിൽ എങ്കിലും തുടർന്നു.മതം മാറിയ സമയത്ത് നൽകിയ ഉപ്പും മുളകും അരിയും പഞ്ചസാരയല്ലാത്ത മറ്റൊന്നും ഈ പാവപ്പെട്ടവർക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. യാതൊരു തത്വദീക്ഷയുമില്ലാതെ പക്ഷേ, ഇവർ മതം മാറ്റം തുടർന്ന് കൊണ്ടിരുന്നു. വ്യവസ്ഥാപിത ക്രൈസ്തവ സഭകളേക്കാൾ ഇക്കാര്യത്തിൽ ആവേശം കാട്ടിയതും വിജയക്കൊടി പാറിച്ചതും പെന്തക്കോസ്തൽ സഭകൾ ആയിരുന്നു. മർത്തോമ്മ സഭ പോലെയുള്ള പൗരോഹ്യത്തിന്റെ സ്വാധീനം ദുർബലമായ സഭകളിൽ നിന്നുമുണ്ടായ ഒഴുക്ക് മറന്ന് കൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്. 

ഹിന്ദു സമുദായത്തിൽ നിന്നും ഇങ്ങനെ മറ്റ് സമുദായങ്ങളിലേക്ക് വിശ്വാസികൾ മാറിയതിന്റെ പ്രധാന കാരണം വ്യാജ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ആയിരുന്നുവെങ്കിലും ഹിന്ദു മതത്തിലെ അനാചാരങ്ങളും പൗരോഹ്യത്തിന്റെ സ്വാധീനമില്ലായ്മയും പ്രധാന ഘടകമായി. എന്നാൽ ഈ മതം മാറ്റം ഇവർക്ക് നഷ്ടക്കച്ചവടമായി മാറുകയായിരുന്നു. ക്രൈസ്തവ സമുദായമായി മാറിയതോടെ ഇവർക്ക് ലഭിച്ചു കൊണ്ടിരുന്ന സംവരാണാനുകൂല്യം ഇല്ലാതായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി. ദളിത് ക്രൈസ്തവരെ സംവരണപ്പട്ടികയിൽ ഉൾപ്പെടുത്താൻ മെത്രാന്മാർ വലിയ തരത്തിലുള്ള സമ്മർദ്ദം ചെലുത്തിയത് ഈ മത പരിവർത്തനം തുടരാൻ വേണ്ടിയായിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്ന് പറയുന്ന കോൺഗ്രസ്സിന് പോലും അത് സാധിച്ചില്ല. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ ദളിത് ക്രൈസ്തവ സംവരണം ഒരു വിദൂര സ്വപ്നം പോലും അല്ലാതായി മാറിയത് ഘർവാപ്പസിക്ക് വളക്കൂറായിട്ടുണ്ട്.

ഇതിനേക്കാൾ പ്രധാനം മതം മാറി ചെന്ന സമുദായത്തിൽ ലഭിക്കാതെ പോയ സാമൂഹിക അംഗീകാരമാണ്. ദളിത് ക്രൈസ്തവർ എന്ന് ഭംഗിയായും പുതു ക്രിസ്ത്യാനി എന്ന് പ്രാവർത്തികമായും വിളിക്കുന്ന മറ്റൊരു സമുദായമായി മാത്രമാണ് ഇവരെ സഭ അംഗീകരിച്ചത്. മതപരിവർത്തനത്തിന്റെ പേരിൽ കോടാനുകോടി ഉണ്ടാക്കിയ സഭ പേരിന് വേണ്ടി വീടു വയ്ക്കാനും പെൺമക്കളെ കെട്ടിക്കാനും ഒക്കെ ചില സഹായങ്ങൾ ചെയ്തു കൊടുത്തതൊഴിച്ചാൽ ഇവരുടെ സാമൂഹിക പിന്നോക്കാവസ്ഥ മാറ്റാൻ യാതൊന്നും ചെയ്തില്ല. ദളിത് ക്രൈസ്തവരെ മുൻപേ അംഗീകരിച്ചിട്ടുള്ള ലത്തീൻ സഭ ഒഴിച്ചാൽ മറ്റ് സഭകൾ ഒന്നും ഒരു ദളിതനെ വൈദികൻ ആക്കാൻ പോലും തുനിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ മെത്രാൻ ആക്കുന്ന കാര്യം ചിന്തിക്കേണ്ടല്ലോ?

വൈദികനും മെത്രാനും ഒക്കെ ആക്കുന്നത് അവിടെ നിൽക്കട്ടെ. ഇവരിൽ എത്ര പേരെ വീട്ടിൽ കയറ്റി മറ്റ് അതിഥികൾക്കൊപ്പം ഭക്ഷണം കൊടുക്കാൻ സഭാ വിശ്വാസികൾക്ക് സാധിച്ചിട്ടുണ്ട് എന്നെങ്കിലും ചിന്തിക്കേണ്ടതല്ലേ? ഏതെങ്കിലും ഒരു പാരമ്പര്യ വിശ്വാസി തങ്ങളുടെ മക്കളെ ഒരു പുതു ക്രിസ്ത്യാനിക്ക് കെട്ടിച്ച് കൊടുക്കാൻ ധൈര്യം കാണിച്ചിട്ടുണ്ടോ? അഥവാ വല്ല പ്രണയവും അരങ്ങേറിയാൽ എന്തെങ്കിലും പുലഭ്യ വാക്കുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്‌മിഷൻ നൽകാനോ ജോലി നൽകാനോ ഈ പറയുന്ന ദളിത് ക്രിസ്ത്യാനിക്ക് ഇവർ സംവരണം നൽകിയിട്ടുണ്ടോ? നൽകിയിട്ടില്ല എന്ന് മാത്രമല്ല ദളിത് ക്രൈസ്തവനും പാരമ്പര്യ ക്രിസ്ത്യാനിയും ഒരേ തസ്തികയിലേക്ക് അപേക്ഷിച്ചാൽ മുൻഗണന പാരമ്പര്യ ക്രിസ്ത്യാനിക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ഇവർ തങ്ങളുടെ യഥാർത്ഥ പാരമ്പര്യത്തിലേക്ക് മടങ്ങി പോകുന്നതിൽ ആർക്കാണ് ഇത്ര അസ്വസ്ഥത? ശവക്കുഴി വെട്ടാനും പള്ളിയിലെ തൂപ്പു പണി നടത്താനും വേണ്ടിയാണ് മത പരിവർത്തനം എന്ന് തെളിഞ്ഞിരിക്കെ അവർ തങ്ങളുടെ പാരമ്പര്യത്തിലേക്ക് മടങ്ങി പോവട്ടെ. അങ്ങനെ മടങ്ങി പോവുന്നവർക്ക് ഒന്നുമല്ലെങ്കിൽ പുതു ക്രിസ്ത്യാനി എന്ന അപമാനം എങ്കിലും മറികടക്കാൻ കഴിയും. മത പരിവർത്തനത്തിന്റെ ആത്മീയ കാഴ്ചപ്പാടിൽ സമീപിക്കാതെ ഭൗതിക നേട്ടത്തിന് വേണ്ടി സമീപിച്ച ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്ക് ഇതൊരു വലിയ തിരിച്ചറിവാകണം. ഇഷ്ടമില്ലാതെ അപമാനിക്കാൻ മാത്രം നൽകിയ പുതു ക്രിസ്ത്യാനി എന്ന പദവി തിരിച്ചെടുത്ത് അവരെ അന്തസായി സ്വന്തം തറവാട്ടിലേക്ക് മടക്കി അയക്കാനാണ് സഭാ നേതാക്കന്മാർ വിവേകം കാണിക്കേണ്ടത്.ശവക്കുഴി വെട്ടാനും പള്ളിയിലെ തൂപ്പു പണി നടത്താനും വേണ്ടിയാണ് മത പരിവർത്തനം എന്ന് തെളിഞ്ഞിരിക്കെ അവർ തങ്ങളുടെ പാരമ്പര്യത്തിലേക്ക് മടങ്ങി പോവട്ടെ. അങ്ങനെ മടങ്ങി പോവുന്നവർക്ക് ഒന്നുമല്ലെങ്കിൽ പുതു ക്രിസ്ത്യാനി എന്ന അപമാനം എങ്കിലും മറികടക്കാൻ കഴിയും. മത പരിവർത്തനത്തിന്റെ ആത്മീയ കാഴ്ചപ്പാടിൽ സമീപിക്കാതെ ഭൗതിക നേട്ടത്തിന് വേണ്ടി സമീപിച്ച ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്ക് ഇതൊരു വലിയ തിരിച്ചറിവാകണം 

മത പരിവർത്തനം എന്നത് ഒരു കാരണവശാലും ഒരു ചർച്ചയാവാൻ പാടില്ലാത്തതാണ്. ഇന്ത്യൻ ഭരണഘടന അതിന് അനുമതി നൽകുന്നുണ്ട്. മതപരിവർത്തന നിരോധനം എന്നൊക്കെ ചിലർ മുറവിളി കൂട്ടുന്നത് അവർക്ക് ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്. എന്നാൽ ഇവിടെ ആരും ആരെയും നിർബന്ധിച്ച് പരിവർത്തനം നടത്തിക്കാൻ പാടില്ല. ഹിന്ദു മതത്തിൽ നിന്നും പരിവർത്തനം ഉണ്ടായപ്പോൾ ഭരണഘടന ഉയർത്തി കാട്ടിയവർ അത് തിരിച്ച് സംഭവിച്ചപ്പോൾ ഭരണഘടന പറയുന്നത് അൽപ്പത്തരം മാത്രമാണ്. അതുകൊണ്ട് മതം മാറാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാവണം. ക്രിസ്ത്യാനിയും മൂസ്ലീമും ഹിന്ദു ആകുമ്പോൾ മാത്രം ചിലരുടെ കുരു പൊട്ടുന്നത് മതേതരത്വം എന്ന ഭരണഘടന വാക്കിനെ അവർ സ്വന്തം ഇഷ്ടത്തിന് വേണ്ടി മാത്രം വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് അതുകൊണ്ട് നിർബന്ധമല്ലാത്ത ഘർവാപ്പസി യഥേഷ്ടം നടക്കട്ടെ എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP