Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭപാത്രത്തിൽ കുരുക്കളുണ്ടാകുന്ന രോഗം കണ്ടെത്താതെ യുവതി ഗർഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സിച്ചു; സ്വകാര്യ പ്രാക്ടീസിനിടെ ഡോക്ടർക്കുണ്ടായ പിഴവിന് ശിക്ഷ വിധിച്ച് കോടതി

ഗർഭപാത്രത്തിൽ കുരുക്കളുണ്ടാകുന്ന രോഗം കണ്ടെത്താതെ യുവതി ഗർഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സിച്ചു; സ്വകാര്യ പ്രാക്ടീസിനിടെ ഡോക്ടർക്കുണ്ടായ പിഴവിന് ശിക്ഷ വിധിച്ച് കോടതി

കട്ടപ്പന: വേണ്ട രീതിയിലുള്ള പരിശോധന നടത്താതെ ഗർഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ അഞ്ചുമാസം ചികിത്സിച്ച ഡോക്ടർക്ക് പിഴ. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മുൻ ഡോക്ടർക്കാണ് ഒരു ലക്ഷം രൂപയും ഈ തുകയ്ക്ക് 2009 മുതലുള്ള ആറു ശതമാനം പലിശയും കേസ് ചെലവും നൽകാൻ കോടതി വിധിച്ചത്.

കോമ്പയാർ കഞ്ഞിക്കൽപടികത്തിൽ ജോർജ് ടൈറ്റസിന്റെ ഭാര്യ സഷേങ്ക നൽകിയ പരാതിയിലാണ് ഡോക്ടർ സുശീലയ്‌ക്കെതിരെ നടപടിയെടുത്തത്. 2007 ഡിസംബർ ഒന്നു മുതൽ 2008 ഏപ്രിൽ 17 വരെയാണ് ഗർഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് സഷേങ്കയെ ഡോക്ടർ ചികിത്സിച്ചത്.

തുടർന്ന് അഞ്ച് മാസത്തോളം ഗർഭിണിയാണെന്നു കരുതിയിരുന്ന സഷേങ്ക പ്രസവത്തിനായി തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തുടർചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ലിസിയാമ്മ ജോർജിനെ സമീപിച്ചപ്പോഴാണ് സഷേങ്ക ഗർഭിണിയല്ലെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജിലെ പരിശോധനയിൽ ഗർഭപാത്രത്തിൽ കുരുക്കളുണ്ടാകുന്ന പിസിഒഡി എന്ന രോഗമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഷേങ്ക കട്ടപ്പന സബ്‌കോടതിയിൽ സംസ്ഥാന സർക്കാരിനേയും ഡോ. സുശീലയേയും പ്രതിയാക്കി കേസ് ഫയൽ ചെയ്തത്.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യവെ ഡോ. സുശീല സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായാണ് സഷേങ്കയെ ചികിത്സതെന്നു കോടതി കണ്ടെത്തി. വ്യക്തമായ പരിശോധനകൾ നടത്തി ഗർഭം സ്ഥിരീകരിക്കാതെയാണ് അഞ്ചുമാസം ചികിത്സിച്ചതെന്നും ഇതു ഡോക്ടറിന്റെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായി ചികിത്സിച്ചതിനാൽ സംസ്ഥാന സർക്കാരിനെ കേസിൽ നിന്ന് ഒഴിവാക്കി.

കട്ടപ്പന സബ്‌കോടതി ജഡ്ജി സി മുജീബ് റഹ്മാനാണ് വിധി പ്രസ്താവിച്ചത്. സഷേങ്കയ്ക്കു വേണ്ടി അഭിഭാഷകരായ എൻ ജെ ജിൽസ്, ബൈജു എബ്രഹാം എന്നിവരും സർക്കാരിനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സിബി സ്‌കറിയ പുളിക്കലും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP