Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20,000 രൂപയ്ക്ക് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അമ്മയുൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ

20,000 രൂപയ്ക്ക് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അമ്മയുൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ

ഹൈദരാബാദ്: 20000 രൂപയ്ക്ക് 15 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബൻസിലാൽപേട്ട് എന്ന സ്ഥലത്താണ് സംഭവം. കുഞ്ഞിന്റെ അമ്മയായ വെങ്കിടലക്ഷ്മിയുൾപ്പെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പണത്തിന് ആവശ്യം നേരിട്ടപ്പോൾ വെങ്കിടലക്ഷ്മി കുഞ്ഞിനെ 20,000 രൂപയ്ക്ക് മാധവി എന്ന സ്ത്രീയ്ക്ക് വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏജന്റുമാരായ ഗംഗാധർ റെഡ്ഡി, ശ്രീദേവി എന്നിവർ മുഖേനയാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവർ ഒത്തുചേർന്ന വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നാലുപേരെയും അറസ്റ്റ് ചെയ്തതെന്ന് ഗാന്ധി നഗർ പൊലീസ് ഇൻസ്‌പെക്ടർ എ സഞ്ജീവ റാവു പറയുന്നു. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഏജന്റുമാരായ റെഡ്ഡിയും ശ്രീദേവിയും മുമ്പും സമാനമായ സംഭവങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP