Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽവാസിക്ക് കടം നൽകിയ 30 പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും തിരികേ നൽകിയില്ല; ടെറസിൽ കയറി വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി

അയൽവാസിക്ക് കടം നൽകിയ 30 പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും തിരികേ നൽകിയില്ല; ടെറസിൽ കയറി വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി

ചങ്ങനാശേരി: കടംവാങ്ങിയ പണവും സ്വർണ്ണവും തിരികെ ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ വീടിന്റെ ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തൃക്കൊടിത്താനം ഇളശേരി തെക്കെക്കുറ്റിയിൽ പ്രമീളയാണ് (35)പണം നൽകാനുള്ള ആളിന്റെ വീടിന് മുകളിൽകയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്നീട് പൊലീസും ഫയർഫോഴ്‌സും ദനപ്രതിനിധികളും ചേർന്ന് അനുനയിപ്പിച്ച് വീട്ടമ്മയെ ടെറസിൽ നിന്നും താഴെയിറക്കുകയായിരുന്നു.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഫാത്തിമാപുരം കുന്നുപുറം സുധീർ മൻസിൽ അൻസാരി, പ്രമീളയിൽ നിന്ന് പലപ്പോഴായി മുപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷത്തോളം രൂപയും കടമായി വാങ്ങിയിരുന്നു. ഈ സ്വർണ്ണവും പണവും തിരികേ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരോ കാര്യങ്ങൾ പറഞ്ഞ് പണം നൽകാതെ വഴുതി മാറുകയായിരു്‌നു അൻസാരി.

ഇന്ന് രാവിലെയും പണം ചോദിച്ച് വീട്ടിലെത്തിയ പ്രമീള അൻസാരി കബളിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുനിലയുള്ള വീടിനു മുകളിൽക്കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.

തുടർന്ന് ചങ്ങനാശേരി പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇവർ ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ജനപ്രതിനിധികളടക്കമുള്ളവർ പ്രശനത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഇവർ താഴെയിറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP