1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

വിലങ്ങുവച്ചതിന് പൊലീസിനു നേരെ കതിരൂർ മനോജ് വധക്കേസ് പ്രതി വിക്രമന്റെ കൊലവിളി; ബസിൽ കയറ്റിയ ഉടനെ വിലങ്ങഴിക്കാൻ 'ഉന്നത നിർദ്ദേശം'; കൊലക്കേസ് പ്രതിയുടെ ധാർഷ്ട്യവും വെല്ലുവിളിയും കോടതിയിൽനിന്നു ജയിലിലേക്കു കൊണ്ടുപോകുമ്പോൾ

May 25, 2017

കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധകേസിലെ പ്രതികളെ കോടതിയിലെത്തിച്ച് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വിക്രമനെ വിലങ്ങ് വെച്ച പൊലീസുകാർക്ക് നേരെ അസഭ്യവർഷവും ഭീഷണിയും. കേരളം ഭരിക്കുന്നത് കണ്ണൂരിന്റെ നേതാവാണെന്നും, കൈയിൽ വിലങ്ങ് വച്ചാൽ നിന്റെയെല്ലാം പണിത...

ക്രൈസ്തവ സഭകളുടെ പേരുവച്ചുള്ള അച്ചന്മാരുടെയും പാസ്റ്റർമാരുടെ വിദ്യാഭ്യാസ കച്ചവടം പുതിയ രീതിയിൽ; സ്ത്രീകളെ മുന്നിൽ നിർത്തി സംഘങ്ങളുടെ പുതിയ തന്ത്രം; തിരുവസ്ത്രം കാട്ടി കുഞ്ഞാടുകൾക്കു അഡ്‌മിഷൻ വാങ്ങി നൽകുന്ന രീതി മാറ്റിയത് തട്ടിപ്പിനെ കുറിച്ചുള്ള മറുനാടൻ വാർത്തയെ തുടർന്ന്

May 24, 2017

ബംഗളുരു /മംഗളുരു : കർണാടകത്തിലെ കോളേജ് ലോബികൾക്കു വേണ്ടി പ്രവർത്തിക്കുന്ന അഡ്‌മിഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് മറുനാടൻ അടുത്തിടെ വിശദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവ സഭകളിലെ അച്ചന്മാരെയും പാസ്റ്റർമാരെയും മുൻപിൽ നിർത്തി അഡ്‌മിഷൻ പി...

യൂണിഫോം അണിയാൻ താൽപര്യമില്ലാത്ത ജേക്കബ് തോമസ് പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്; സെൻകുമാർ വിരമിച്ചാൽ ബെഹ്റ തന്നെ ഡിജിപിയാകും; അനുമതിയോടെ പുസ്തകമെഴുതിയ ഡിജിപിക്കെതിരെ നടപടിയുണ്ടായേക്കില്ല; പുതിയ സർവീസ് സ്റ്റോറി ആഗസ്റ്റിൽ

May 24, 2017

തിരുവനന്തപുരം: പുസ്തക വിവാദത്തിൽ കുടുങ്ങിയ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകില്ല. കഴിഞ്ഞ നവംബറിൽ തന്നെ ജേക്കബ് തോമസ് പുസ്തക രചനയെ കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അഴിമതിക്കെതിരെ സംസാരിച്ച...

ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് വീരവാദം; 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ചാണ്ടിയുടെ ബംബറെന്ന് സിഎജിയും: എന്തു ചെയ്യണമെന്നറിയാതെ പിണറായി സർക്കാർ

May 24, 2017

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തിരുവനന്തപുരത്തിന്റെ വികസന നാഴിക കല്ലിലെ സുപ്രധാന പദ്ധതിയാണെന്ന വിധത്തിലുള്ള പ്രചരണത്തിന്റെ അകമ്പടകളോടെയാണ് പദ്ധതിയുടെ കരാർ ഗൗതം അദാനിക്ക് നൽകിയത്. പ്രതിപക്ഷമായ സി.പി.എം ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് പദ്...

തടവ് പുള്ളികൾക്കായുള്ള ചടങ്ങിൽ അതിഥിയായി ക്ഷണിക്കും; അടുപ്പം കൂടി സീരിയിൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ കറക്കം; താരങ്ങൾക്ക് വീട്ടിൽ സർക്കാർ ചെലവിൽ അത്താഴമൊരുക്കലും; കാരണവർ കേസ് പ്രതി ഷെറിനുമായി ബന്ധമെന്നും ആരോപണം; ജയിൽ ഡിഐജി പ്രദീപ് വിവാദത്തിൽ

May 23, 2017

തിരുവനന്തപുരം. സർക്കാർ അനുവദിച്ച് ഒദ്യോഗിക വാഹനത്തിൽ സീരിയൽ നടിയുമായി കറങ്ങിയ ജയിൽ ഡി ഐ ജി ക്ക് ഒടുവിൽ പിടിവീണു.ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപിനെതിരെയാണ് ജയിൽ മേധാവി ആർ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ജയിൽ ആസ്ഥാനത്ത് കിട്ടിയ പരാതിയുടെ അ...

ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന്റെ വാശി മെട്രോ സർവീസ് തുടങ്ങിയിട്ടും അടങ്ങിയില്ല; സെന്റിന് 80 ലക്ഷം നൽകാൻ രാജമാണിക്യം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാറിന് നിയമസാധുത ഇല്ലെന്ന് റെവന്യൂ വകുപ്പ്; പുതിയ കരാർ വേണമെന്നും നിർദ്ദേശം; കാശ് കൂട്ടികിട്ടിയേ തീരുവെന്ന് കാണിച്ച് ശീമാട്ടി ഹൈക്കോടതിയിലേക്ക്

May 22, 2017

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കയാണിപ്പോൾ. പ്രധാനമന്ത്രിയുടെ തീയ്യതി ലഭിച്ചാൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കയാണ് മെട്രോ റെയിൽ അധികൃതരും. പല പ്രതിസന്ധി ഘട്...

വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ

May 22, 2017

മാള: കത്തോലിക്കാ പുരോഹിതന്മാരുടെ പെണ്ണുകേസുകൾക്ക് ഒരു കുറവുമില്ലെന്നാണ് മാളയിൽ നിന്നുള്ള പുതിയ സംഭവം തെളിയിക്കുന്നത്. ഭർത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്‌ക്കൊപ്പം മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന...

സ്‌കോഡാ കാറും ലാപ്‌ടോപ്പും മോഷ്ടിച്ചു മുംബൈയിലെ ധാരാവിയിലേക്ക് മുങ്ങിയതും പൊലീസ് പിടിയിലായതും മലയാള മനോരമയുടെ ജേണലിസം സ്‌കൂളിലെ വിദ്യാർത്ഥിനി; ഫീസടക്കാനായി വീട്ടിൽ നിന്നും നൽകിയ പണമടക്കാതെ മയക്കുമരുന്നടിച്ചു കിറുങ്ങി രേവതി; ഒടുവിൽ യുവാക്കളെയും കൂട്ടി മുങ്ങി; മോഷ്ടിച്ച സ്‌കോഡാ വിറ്റത് അമ്പതിനായിരം രൂപയ്ക്ക്

May 19, 2017

കൊച്ചി: കോട്ടയം കലക്ടറേറ്റിന് സമീപത്തെ ഹോം സ്‌റ്റേയിൽ നിന്നും മോഷണം നടത്തിയ ആഡംബര കാറും ലാപ്‌ടോപ്പിനെയും തേടിയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. മോഷണം നടത്തിയ ആഡംബര കാറും ലാപ്ടോപ്പും വിറ്റത് വെറും അൻപതിനായിരം രൂപയിൽ താഴെ വി...

മഞ്ജു വാര്യരെ തടഞ്ഞു വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചെങ്കൽചൂളയിൽ നടിയെ അപമാനിച്ചത് ഫാൻസുകാരെന്ന് ആരോപണം; ഷൂട്ടിങ് മുടങ്ങാതിരിക്കാൻ പ്രശ്‌നം ഒതുക്കി തീർത്ത് അണിയറക്കാർ; കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി അപമാനിച്ചിട്ടും പാഠം പഠിക്കാതെ സിനിമാക്കാർ; ഒത്തുതീർപ്പിൽ ഭിന്നത രൂക്ഷം

May 18, 2017

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആർക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാൻ എല്ലാം അണിയറക്കാർ തന്നെ പറഞ്ഞ് കോപ്ലിമെന്റ്‌സാക്കി. ഇനിയും ഇതേ ലൊക്കേഷനിൽ ഷൂട്ടിങ് ഉ...

വീണ്ടും സമ്മേളനകാലം അടുക്കുമ്പോൾ പൊട്ടിത്തെറിപ്പേടിയിൽ സിപിഐഎം; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉറച്ചകോട്ടയായി അണിനിരന്നവർ മുഖ്യമന്ത്രി പിണറായിയെ വിമർശിക്കാനൊരുങ്ങുന്നു; എല്ലാം ശരിയാക്കാൻ വന്നിട്ട് സകലതും കുളമായെന്ന വിമർശനം കീഴ്ഘടകങ്ങളിൽ സജീവം; വിമർശനം മുതലാക്കി പാർട്ടി പിടിക്കാൻ മോഹിച്ച് കോടിയേരി

May 18, 2017

തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ സമ്മേളനങ്ങൾ നടക്കാനിരിക്കേ വീണ്ടുമൊരു പൊട്ടിത്തെറി പേടിച്ച് സിപിഐഎം. നിരവധി വിഷയങ്ങളാണ് പാർട്ടിയിൽ ചർച്ചയാകാനിരിക്കുന്നത്. അതിലേറെയും മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിമർശനങ്ങളാണ്. പാർട്ടി സെക്രട്ടറിയായിരുന്നപ്പ...

കുര്യൻ സാർ പന്തെറിഞ്ഞു: സച്ചിൻ സിക്സറടിച്ചു; ബൗണ്ടറിയിൽ പന്ത് പിടിച്ചത് പത്തനംതിട്ടക്കാരൻ ബിനോയ് വക്കീലും മക്കളും! ചെന്നീർക്കരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ക്രിക്കറ്റ് ദൈവത്തിന്റെ കൈയൊപ്പുമായി മലയാളി സഹോദരങ്ങൾ പഠിക്കാൻ എത്തുന്ന കഥ ഇങ്ങനെ

May 17, 2017

പത്തനംതിട്ട: കേന്ദ്രീയ വിദ്യാലയ ചെന്നീർക്കരയിലെ കുട്ടികൾ ആവേശത്തിലാണ്. ക്രിക്കറ്റാണ് ഇവിടുത്തെ കുട്ടികളുടേയും ഇഷ്ട കായിക വിനോദം. അടുത്ത വർഷം സ്‌കൂളിലെ വാർഷികത്തിന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ തന്നെ എത്തിക്കാനാകുമോ എന്ന ആകാംഷയിലാണ് അദ്ധ്യാപകർ. ഇത്തവണത...

പൊലീസിൽ സീനിയോറിട്ടി കിറുകൃത്യമാക്കാൻ മുഖ്യമന്ത്രി; ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കി ഇമേജ് പിടിക്കാൻ പിണറായി; അനുവദിക്കില്ലെന്ന നിലപാടിൽ കോടിയേരിയും; ഹേമചന്ദ്രന് വേണ്ടി കരുക്കൾ നീക്കി പാർട്ടി സെക്രട്ടറി; സെൻകുമാറിന്റെ പിൻഗാമിയെ ചൊല്ലി സിപിഎമ്മിൽ അടുത്ത കലാപം തുടങ്ങുന്നു; സമവായമുണ്ടാക്കാൻ യെച്ചൂരി ഇടപെട്ടേക്കും

May 17, 2017

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഇനി ടിപി സെൻകുമാറിന് ഉള്ളത് വെറും 44 ദിനങ്ങൾ. സുപ്രീംകോടതിയുടെ ബലത്തിൽ പൊലീസ് മേധാവിയായ ടിപി സെൻകുമാറിനെപകരക്കാരന് കണ്ടെത്താൻ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നീക്കങ്ങൾ സജീവമാണ്. ടിപി സെൻകുമാർ കഴിഞ്ഞാൽ ജേക്കബ് ...

വെളിച്ചെണ്ണയുടെ തൂക്കം കൂടാൻ തേങ്ങയുടെ പുറം തോട് ഉണക്കി പൊടിച്ചു ചേർക്കും; നിറത്തിനും കേടാകാതിരിക്കാനും രാസ പദാർത്ഥങ്ങൾ; ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ മായമയം; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ അശ്വതി, ഗീത ഓയിലുകൾ അടക്കം 20 നിർമ്മാതാക്കൾ കുടുങ്ങി

May 16, 2017

കോഴിക്കോട്: ഭക്ഷണം പാചകം ചെയ്യാനായി വിപണിയിൽ ലഭിക്കുന്ന എണ്ണയിൽ ഭൂരിഭാഗവും മായം കലർന്നത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇരുപതോളം എണ്ണ നിർമ്മാണ കേന്ദ്രങ്ങൾ കുടുങ്ങി. രാസ പദാർത്ഥങ്ങളും തൂക്കം വർധിക്കാൻ പ്രത്യേക തരം പൗഡറും ഉപയോഗിച്...

ഉമ്മൻ ചാണ്ടിയേയും സലിംരാജിനേയും പ്രതിസ്ഥാനത്താക്കിയവരുടെ കാലത്തും കടകംപള്ളിയിലെ ഭൂമി തട്ടിപ്പിന് തുടർച്ച; ശൂന്യ തണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിയും ഇടതു ഭരണത്തിലും കള്ളക്കളി തുടരുന്നു; കണ്ടെത്തിയത് വില്ലേജ് ഓഫീസർ മനോഹരൻ തമ്പിക്ക് എതിരായ തെളിവുകൾ; റവന്യൂ വകുപ്പ് മുക്കിയ അന്വേഷണ റിപ്പോർട്ട് മറുനാടൻ പുറത്തു വിടുന്നു

May 16, 2017

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധമായ കടകംപള്ളി വില്ലേജിൽ ഇടതുഭരണകാലത്തും ഭൂമിതട്ടിപ്പ് നടന്നതിന്റെ രേഖകൾ പുറത്തുവന്നു. സ്വന്തമല്ലാത്ത ഭൂമി. പോക്കുവരവ് ചെയ്ത് നൽകിയാണ് തട്ടിപ്പ്...

ടാറ്റയ്ക്കും ബിർളയ്ക്കും കെഎസ്ഇബി വൈദ്യുതി നൽകുന്നത് തുച്ഛമായ വിലയ്ക്ക്; അതിസമ്പന്നരുടെ സ്വിമ്മിങ് പൂളുകൾക്ക് പോലും തുച്ഛമായ തുക; സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് ഷോക്കടിപ്പിക്കുന്ന വിധത്തിൽ ഉയർന്ന നിരക്കും; ചാർജ്ജ് നിർണയ അധികാരം ഉദ്യോഗസ്ഥ കമ്മീഷന് നൽകിയതോടെ കോളടിച്ചത് വൻകിടക്കാർക്ക്: നിരക്കു വർദ്ധനവിൽ വൻ അഴിമതിയെന്ന് ആരോപണം

May 15, 2017

തിരുവനന്തപുരം: മഴയുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് വൈദ്യുതോൽപ്പാദനം കടുത്ത പ്രതിസന്ധിയിലാണ്. ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവായതിനാൽ വൈദ്യുതി ഉൽപ്പാദവനും കുറവാണ്. എങ്കിലും പവർക്കട്ടിലേക്ക് ലോഡ് ഷെഡ്ഡിംഗിലേക്കോ പോകാതെ കെഎസ്ഇബി ഇത്തവണ കൈകാര്യം ചെയ്തു. എന്ന...

MNM Recommends