Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂർണ്ണമാകൂവെന്ന അഹങ്കാരം മാധ്യമങ്ങൾക്കുണ്ട്; ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു; നിലയ്ക്കാത്ത കൈയടിയിൽ ഇടവേള ബാബുവിന്റെ പ്രഖ്യാപനം; രക്ഷാധികാരിയാകണമെന്ന ഇന്നസെന്റിന്റെ നിർദ്ദേശത്തിന് വഴങ്ങാതെ മമ്മൂട്ടി; വെറുമൊരു അംഗമായി തുടരാമെന്ന് മെഗാതാരം; മഴവിൽ അമ്മയുടെ ചർച്ച നീണ്ടത് അഞ്ച് മിനിറ്റ്; കൈനീട്ടവും പ്രഖ്യാപിച്ചു; ഈച്ച പോലും കടക്കില്ലെന്ന് ഉറപ്പാക്കി ഇരുമ്പുമറ തീർത്ത് 'ക്രൗൺ പ്ലാസയിൽ' അമ്മയുടെ പൊതുയോഗം; താരസംഘടനയുടെ ഫെയ്‌സ് ബുക്കിൽ 'ലൈവാകാത്ത' ചർച്ചകൾ

ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂർണ്ണമാകൂവെന്ന അഹങ്കാരം മാധ്യമങ്ങൾക്കുണ്ട്; ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു; നിലയ്ക്കാത്ത കൈയടിയിൽ ഇടവേള ബാബുവിന്റെ പ്രഖ്യാപനം; രക്ഷാധികാരിയാകണമെന്ന ഇന്നസെന്റിന്റെ നിർദ്ദേശത്തിന് വഴങ്ങാതെ മമ്മൂട്ടി; വെറുമൊരു അംഗമായി തുടരാമെന്ന് മെഗാതാരം; മഴവിൽ അമ്മയുടെ ചർച്ച നീണ്ടത് അഞ്ച് മിനിറ്റ്; കൈനീട്ടവും പ്രഖ്യാപിച്ചു; ഈച്ച പോലും കടക്കില്ലെന്ന് ഉറപ്പാക്കി ഇരുമ്പുമറ തീർത്ത് 'ക്രൗൺ പ്ലാസയിൽ' അമ്മയുടെ പൊതുയോഗം; താരസംഘടനയുടെ ഫെയ്‌സ് ബുക്കിൽ 'ലൈവാകാത്ത' ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈച്ചപോലും കടക്കാനാകാത്ത ക്രൗൺ പ്ലാസ. അതിനുള്ളിൽ താരസംഘടനയുടെ ജനറൽ സെക്രട്ടറി പദത്തിലെക്കേ എത്തുന്ന ഇടവേള ബാബു വീരവാദം പറയുന്നു. നമ്മൾ പറയുന്നത് കേൾക്കാനും കാണാനും മാധ്യമ പ്രവർത്തകരില്ല. ഇതാണേ്രത അമ്മയുടെ യോഗത്തിലെ ഇത്തവണത്തെ പ്രധാന സവിശേഷത. സിപിഎമ്മിനെ പോലെ ഇരുമ്പു മറ തീർത്തുള്ള സമ്മേളനം. പുറത്ത് അറിയിക്കേണ്ടതെല്ലാം ഫെയ്‌സ് ബുക്ക് ലൈവിലൂടെ കൊടുക്കും. അതാണ് ഇത്തവണ അമ്മയുടെ രീതി.

എന്നാൽ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോർന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറൽ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്‌സ് ബുക്കിൽ കൊടുക്കും. ചില മാധ്യമങ്ങൾക്ക് തെറ്റിധാരണയുണ്ട്. അത് തീർക്കാൻ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂർണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേർക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്. അതിന് ശേഷം അമ്മ മഴവിൽ ഷോയെ കുറിച്ചുള്ള വിലയിരുത്തൽ, കൈനീട്ടം പ്രഖ്യാപനം അങ്ങനെ നീണ്ടു കാര്യങ്ങൾ. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.

മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിർദ്ദേശവുമുണ്ട്. എന്നാൽ തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടിയും പറഞ്ഞു. എന്നാൽ സ്‌നേഹ പൂർണ്ണമായ സമ്മർദ്ദം മമ്മൂട്ടിയിൽ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിർദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അമ്മ ഒറ്റക്കെട്ടാണെന്ന് വരുത്താനാണ് ഇതിലൂടെ ശ്രമം. ദിലീപിന്റെ അറസ്റ്റിനെ തുടർന്നുള്ള സംഭവ വികാസങ്ങളിൽ ദുഃഖിതനായാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിഞ്ഞത്. ഇത് സംഘടനയിൽ പലവിധ ചർച്ചയ്ക്കും വഴി വച്ചു. മോഹൻ ലാൽ പ്രസിഡന്റാകുമ്പോൾ മമ്മൂട്ടിക്കും സ്ഥാനം വേണമെന്ന നിലപാടാണ് അമ്മയിലെ പൊതു വികാരം.

മഴവിൽ അമ്മയുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. അവശകലാകാരന്മാരെ സഹായിക്കാനുള്ള കൈനീട്ടവും പ്രഖ്യാപിച്ചു. പ്രമേയ അവതരണം നടത്തിയത് ദേവനായിരുന്നു. അവാർഡുകൾ ലഭിച്ച വരെ ആദരിച്ച ശേഷം യുവനിര കലാകാരന്മാർക്ക് പ്രശംസയും അർപ്പിച്ചു. സെലിബ്രേറ്റി ബാഡ്മിന്റൺ ടീമിനേയും ക്രിക്കറ്റ് ടീമിനേയും ആദരിച്ചു. അതിന് ശേഷം പുതിയ ഭരണസമിതി നിയമനവും നടന്നു. യുവതാരങ്ങളുടെ അസാന്നിധ്യം യോഗത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള യോഗത്തിനെത്തിയിട്ടില്ല. ഇതെല്ലാം അമ്മയിലെ ഭിന്നതയ്ക്ക് തെളിവായി കണക്കാക്കുന്നു. യോഗ വേദിയെ നിയന്ത്രിക്കുന്നത് മോഹൻലാലും മമ്മൂട്ടിയും ഇന്നസെന്റും ചേർന്നാണ്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും ഈ യോഗത്തിന്റെ തുടക്കത്തിലാണ്.

വാർഷിക ജനറൽ ബോഡിയുടെ വാർത്തകൾ ചോരാതിരിക്കാൻ സിപിഎം സമ്മേളനത്തിന് സമാനമായ സുരക്ഷയൊരുക്കണമെന്ന് അമ്മ തീരുമാനച്ചിരുന്നു. ജനറൽ ബോഡി നടക്കുന്ന ക്രൗൺ പ്ലാസാ ഹോട്ടലിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകില്ല. താരങ്ങൾക്ക് യോഗ സ്ഥലത്ത് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകുന്നില്ല. മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരങ്ങൾക്ക് കടുത്ത നിർദ്ദേശമാണ് അമ്മ നേതൃത്വം നൽകിയത്. നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്‌ബുക്ക് പേജിൽ അപ്‌ഡേറ്റ് ചെയ്യും. ആ പേജ് ശ്രദ്ധിച്ചാൽ മാധ്യമങ്ങൾക്ക് ഊഹാവോഹങ്ങൾ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്‌ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറൽ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാർത്ത സമ്മേളനങ്ങൾ ഉണ്ടാകില്ല.

ഏതെങ്കിലും വിവരങ്ങൾ താരങ്ങളെ സ്‌നേഹിക്കുന്നവരോട് പങ്കുവെയ്ക്കാനുണ്ടെങ്കിൽ അത് പേജിൽ ലൈവ് നൽകും. അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്. കഴിഞ്ഞ വർഷം ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അമ്മ നേതൃത്വം പകച്ച് പോയിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും ഭാരവാഹികളും തമ്മിൽ കടുത്ത വാക്കേറ്റത്തിലേക്ക് നീങ്ങി. ഇത് ഒഴിവാക്കാനാണ് ഇത്തവണ വാർത്ത സമ്മേളനം റദ്ദ് ചെയ്തതെന്നാണ് അനൗദ്യോഗിക വിവരം.

ഒന്നിലധികം നോമിനേഷനുകൾ ഇല്ലാത്തതിനാൽ പ്രധാന സ്ഥാനങ്ങളിലേക്ക് തിരെഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും ജനറൽ ബോഡി ഏകകണഠേന തിരെഞ്ഞെടുത്തു. സെക്രട്ടറിയായി സിദ്ദീഖും, വൈസ് പ്രസിഡന്റുമാരായി മുകേഷും ഗണേശ് കുമാറും, ട്രഷററായി ജഗദീഷും ഞായറാഴ്ച ചുമതലയേറ്റു. നടി ആക്രമണ കേസിനെ തുടർന്ന് സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയ ദിലീപായിരുന്നു നേരത്തെ ട്രഷറർ. ദിലീപിനെ പുറത്താക്കിയതിന് ശേഷം മറ്റൊരു താരത്തിന് ചുമതല നൽകിയിരുന്നില്ല. എറണാകുളം ക്രൗൺ പ്ലാസാ ഹോട്ടലിൽ ശനിയാഴ്ച രാത്രി ഏഴ് മണിക്ക് എക്‌സിക്യൂട്ടിവും തുടർന്ന് ഞായറാഴാഴ്ച രാവിലെ പത്ത് മണി മുതൽ ജനറൽ ബോഡിയുമാണ് ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP