Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യാനെറ്റ് ആനന്ദ് ടിവി അവാർഡിൽ നിന്നും അവസാന നിമിഷം മോഹൻലാൽ വിട്ടു നിന്നത് സംഘാടകന് മമ്മൂട്ടിയോടുള്ള ആത്മബന്ധം മൂലമോ? ലാലേട്ടന്റെ ചതിയെ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ വെട്ടിയത് അനിൽ കപൂറിനെ ഇറക്കി

ഏഷ്യാനെറ്റ് ആനന്ദ് ടിവി അവാർഡിൽ നിന്നും അവസാന നിമിഷം മോഹൻലാൽ വിട്ടു നിന്നത് സംഘാടകന് മമ്മൂട്ടിയോടുള്ള ആത്മബന്ധം മൂലമോ? ലാലേട്ടന്റെ ചതിയെ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ വെട്ടിയത് അനിൽ കപൂറിനെ ഇറക്കി

പ്രത്യേക ലേഖകൻ

ലണ്ടൻ: ഏഷ്യാനെറ്റിന്റെ യൂറോപ്യൻ ഡയറക്ടർ ശ്രീകുമാർ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനാണ്. ഏറ്റവും പുതിയ ഐഫോൺ ഇറങ്ങുമ്പോൾ ഒക്കെ മമ്മൂട്ടിക്ക് നാട്ടിൽ കൊണ്ടു കൊടുക്കുന്നതും മമ്മൂട്ടി ലണ്ടനിൽ എത്തിയാൽ ഇഷ്ടമുള്ളിടത്തെല്ലാം ഡ്രൈവ് ചെയ്തു കൊണ്ടുപോകുന്നതും ഒക്കെ ശ്രീകുമാറാണ്. അതുകൊണ്ടാണ് ഐപിടിവി തരംഗം തുടങ്ങിയപ്പോൾ ആനന്ദ് ടിവി എന്ന പേരിൽ ഒരു ലോക്കൽ ചാനൽ ശ്രീകുമാർ ആരംഭിച്ചതും അതിന്റെ പ്രചാരത്തിനായി നടത്തിയ ആദ്യ സ്റ്റേജ് ഷോയിൽ മമ്മൂട്ടിയെ എത്തിയതും.

കഴിഞ്ഞ വർഷം മമ്മൂട്ടി എത്തിയ ആദ്യ ആനന്ദ് ടിവി അവാർഡ് വമ്പൻ വിജയമായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയെ സ്‌റ്റേജിലേയ്ക്ക് ക്ഷണിച്ചപ്പോൾ മമ്മൂട്ടി തടഞ്ഞതും മമ്ത മോഹൻദാസിന്റെ ക്ലീവേജ് കാട്ടിയുള്ള വസ്ത്രവും ആയിരുന്നു അവാർഡിന് ശേഷമുള്ള ഹൈലൈറ്റുകൾ. വമ്പൻ സ്‌പോൺസർഷിപ്പുകൾ നേടി യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന ഷോ പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തും വൻ ലാഭകരമായിരുന്നു.

അതുകൊണ്ട് തന്നെ രണ്ടാം എപ്പിസോഡിൽ സംഘാടകനായ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാറിന് മോഹൻലാൽ അല്ലാതെ മറ്റൊരാളെ മുഖ്യാതിഥിയായി ക്ഷണിക്കാൻ ഇല്ലായിരുന്നു. ഒപ്പത്തിന്റെയും പുലിമുരുകന്റെയും വിജയത്തോടെ താരസിംഹാനത്തിൽ എല്ലാവരുടെയും റെക്കോർഡ് മറിടകടന്ന് മുന്നേറിയ മോഹൻലാലിനെ ശ്രീകുമാർ നേരിട്ട് തന്നെയാണ് ക്ഷണിച്ചത്. കൂടാതെ ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ മാധവനും മോഹൻലാലിനെ വീട്ടിൽ ചെന്നു കണ്ട് ഉറപ്പ് വരുത്തി.

തുടർന്ന് മോഹൻലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും ആനന്ദ് ടിവിയുടെ സ്‌പോൺസർഷിപ്പ് വിസയ്ക്ക് അപേക്ഷിച്ചു. വിസ നേടി. മൂവർക്കും ബിസിനസ് ക്ലാസ് ടിക്കറ്റും എടുത്തു. ലക്ഷങ്ങളായിരുന്നു പുരസ്‌കാരം വാങ്ങുന്നതിനായി മോഹൻലാലിന് കൊടുക്കാം എന്നേറ്റിരുന്നത്. മോഹൻലാലിനെ ഹൈലൈറ്റ് ചെയ്തു സംഘാടകർ വൻ തോതിൽ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

എന്നാൽ അവാർഡ് നിശയുടെ ഏതാനും ദിവസം മുമ്പ് മോഹൻലാലിന്റെ യുകെ സന്ദർശനം റദ്ദ് ചെയ്തിരിക്കുന്നു എന്ന പത്രവാർത്ത കണ്ടു സംഘാടകർ ഞെട്ടി. വിവരം അറിയാൻ ശ്രീകുമാർ വിളിച്ചപ്പോൾ ഇപ്പോൾ നടക്കുന്ന ഷൂട്ടിങ് മുടങ്ങിയാൽ 18 കോടി നഷ്ടം വരുമെന്നു മോഹൻലാൽ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. കോടികൾ മുടക്കി ഇങ്ങനെ ഒരു പരിപാടി നടത്തുന്നതിന്റെ ആശങ്ക മോഹൻലാലിന് ഒട്ടും ഇല്ലായിരുന്നു എന്നതാണ് ഏറെ വേദനിപ്പിച്ചതൈന്നു ശ്രീകുമാർ സുഹൃത്തുക്കളോട് പറഞ്ഞതായി ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മമ്മൂട്ടി വന്നു പോയതിനാൽ മോഹൻലാലിന് പകരം വേറൊരാളെ കണ്ടെത്താൻ അവസാന നിമിഷം അസാധ്യമായതിനാൽ ഏഷ്യാനെറ്റ് ഉടമകളെയും എം ജി ശ്രീകുമാർ അടക്കമുള്ള അടുപ്പക്കാരെയും ഒക്കെ വീട്ടിൽ വിട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും മോഹൻലാൽ വഴങ്ങിയില്ല. എന്താണ് പ്രശ്‌നം എന്നു പറഞ്ഞാൽ അത് പരിഹരിക്കാം എന്നു ശക്തമായി പറഞ്ഞിട്ടും മോഹൻലാൽ ഗൗനിച്ചില്ലെന്നാണ് ശ്രീകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന് ശേഷം പേടിച്ച് പോയതുകൊണ്ടാണ് എന്നാണ് ഒരു വാദം. അതല്ല മമ്മൂട്ടിയുടെ അടുപ്പക്കാരന്റെ ഷോ തന്റെ ചെലവിൽ വേണ്ട എന്ന തോന്നൽ മൂലമാണ് എന്ന വാദവും ഉയരുന്നുണ്ട്. എന്തായാലും ഇത്തവണ മോഹൻലാലിന്റെ ചതി ആയിരുന്നു ഈ അവാർഡ് നൈറ്റിന്റെ പ്രധാന ഹൈലൈറ്റ്. നിരവധി പേരാണ് ലാൽ ഇല്ലാത്തതിനാൽ വാങ്ങിയ ടിക്കറ്റ് മടക്കി നൽകിയത്.

എന്നാൽ അങ്ങനെ അങ്ങു തളരാൻ മനസില്ലെന്നു പറഞ്ഞു കോടികളുമായി ശ്രീകുമാർ രംഗത്തിറങ്ങി. യുകെ വിസയുള്ള ഒരാളെ മോഹൻലാലിന് പകരക്കാരനായി എത്തിക്കാൻ ആയിരുന്നു ശ്രമം. അങ്ങനെയാണ് അനിൽകപൂറിൽ എത്തിയത്. അനിൽ കപൂറിനും സംഘത്തിനുമായി അവസാന നിമിഷം സംഘാടകർ നൽകിയത് കോടികളാണ് എന്നാണ് സൂചന. വരാൻ മടിച്ചു നിന്ന നിവിൻ പോളിയെ എത്തിച്ചു മോഹൻലാലിന് നൽകാനിരുന്ന അവാർഡ് നൽകിയും സംഘാടകർ മധുരപ്രതികാരം തീർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP