Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജുബി പൗലോസിനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയത് അന്നാ കണ്ടത്തിലോ? ഷീലാ തോമസുമായി സുവിഷേശ പ്രവർത്തകയ്ക്ക് ബിസിനസ് ബന്ധങ്ങൾ; അന്വേഷണ ഉദ്യോഗസ്ഥനുമായും ഫയർവിങ്‌സ് സ്ഥാപകയ്ക്ക് അടുപ്പം; സിപിഐ(എം) ഏര്യാസെക്രട്ടറി കുടുങ്ങിയ കേസിൽ യാഥാർത്ഥ പ്രതികൾ വലയ്ക്ക് പുറത്ത്

ജുബി പൗലോസിനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയത് അന്നാ കണ്ടത്തിലോ? ഷീലാ തോമസുമായി സുവിഷേശ പ്രവർത്തകയ്ക്ക് ബിസിനസ് ബന്ധങ്ങൾ; അന്വേഷണ ഉദ്യോഗസ്ഥനുമായും ഫയർവിങ്‌സ് സ്ഥാപകയ്ക്ക് അടുപ്പം; സിപിഐ(എം) ഏര്യാസെക്രട്ടറി കുടുങ്ങിയ കേസിൽ യാഥാർത്ഥ പ്രതികൾ വലയ്ക്ക് പുറത്ത്

അർജുൻ സി വനജ്

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീർ ഹുസൈന്റെ കൂട്ടുപ്രതി ഷീല തോമസിന് താങ്ങും തണലുമാകുന്നത് കോട്ടയത്തെ സുവിശേഷക പ്രവർത്തക അന്ന കണ്ടത്തിലാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

അന്ന കണ്ടത്തലിന്റെ നിയന്ത്രണത്തിലുള്ള മിസ്പ എക്സ്പോർട്ട്സ് ആൻഡ് സർവീസസിന്റെ ഡൊമെയിൻ ഉടമ ഷീല തോമസാണെന്നാണ് ഡൊമെയിൻ രജിസ്ട്രേഷൻ രേഖയിൽ വ്യക്തമാക്കുന്നത്. ഡയറി ഫാം വ്യവസായി ജൂബി പൗലോസുമായി ഓഹരിത്തർക്കത്തിലുണ്ടായിരുന്ന അക്സാ ഓർഗനൈസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടതിനു പിന്നാലെ, സുവിശേഷപ്രവർത്തക അന്ന കണ്ടത്തിലിനു വിറ്റതായുള്ള രേഖയും മറുനാടൻ മലയാളിക്ക് ലഭിച്ചു.

അക്സയുടെ പ്രോഡക്ടായ അഷ്രെയ് പാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിൽക്കാൻ പാടില്ലെന്ന് കഴിഞ്ഞ വർഷം മാർച്ച 17 ന് കൊച്ചി മുൻസിഫ് കോടതി ഉത്തരവിട്ടതാണ്. ഈ ഉത്തരവ് മറികടക്കാനാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപയ്്ക്ക് കമ്പനി അന്ന കണ്ടത്തിലിന് വിറ്റതായി കാണിച്ചിരിക്കുന്നത്. സ്ഥാപനം വിറ്റതോടൊപ്പം അഷ്രെയ് എന്ന പേരിൽ ചെറിയ മാറ്റം വരുത്തി അഷ്രെയെ എന്നാക്കി. എന്നാൽ അനക്കിമാറ്റാൻ പറ്റുന്ന യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും മാത്രമേ അഞ്ഞൂറു രൂപയുടെ മുദ്രപത്രത്തിൽ എഴുതിയ വിൽപ്പന കരാർപ്രകാരം വിൽക്കാനാകൂവെന്നാണ് നിയമം.

അതേസമയം ഈ നിയമത്തിന്റെ പരിധി ലംഘിച്ച് സ്ഥിരമായി ഉറപ്പിച്ചു വച്ച യന്ത്രസാമഗ്രികളും വിൽപ്പന കരാറിൽ ഉൾപ്പെടുത്തിയതായി കഴിഞ്ഞ വർഷം മെയ് മാസം ഉണ്ടാക്കിയ കരാറിന്റെ പകർപ്പിൽ വ്യക്തമാണ്. പ്ലേറ്റ് ഹീറ്റ് എക്സ്‌ചേഞ്ചേഴ്സ്, വാൽക്ക് ഇൻ ഫ്രീസർ, എല്ലാ യന്ത്രങ്ങളുടേയും പൈപ്പുകളും മറ്റ് ഫിറ്റിങ്സുകളും, വാൽക്ക് ഇൻ ചില്ലർ, കൺടിന്യൂസ് പ്രീസർ എന്നിവയടക്കം അനക്കിമാറ്റാൻ പറ്റാത്ത വസ്തുക്കളും വിൽപ്പന പത്രത്തിൽ ഉൾപ്പെടുത്തിയതായി കാണാം.

അന്ന കണ്ടത്തിലിന്റെ നിയന്ത്രണത്തിലുള്ള മിസ്പ എക്സ്പോർട്ട്സ് ആൻഡ് സർവീസസിന്റെ ഡൊമെയിൻ ഉടമയുടെ സ്ഥാനത്ത് ഷീല തോമസിന്റെ പേരും വിലാസവും ടെലിഫോൺ നമ്പറുമാണ് നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ ഒരു കമ്പനിക്കു വേണ്ടിയുള്ള ഡൊമെയിൽ വാങ്ങുന്നത്, അതത് കമ്പനിയുടെ ഉടമയുടെ പേരിലാണ്. അല്ലെങ്കിൽ ഉടമയ്ക്ക് തത്തുല്ല്യമായവരുടെ പേരിലും. ഈ രണ്ട് സംഭവങ്ങളിൽ നിന്നുമായി ഷീല തോമസും അന്ന കണ്ടത്തിലും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാണ്.

അതേസമയം ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തുന്നതിന് കളമശ്ശേരി സിപിഐ(എം) ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് ക്വട്ടേഷൻ നൽകിയ അന്ന കണ്ടത്തിലിനെ കേസിൽ പ്രതിചേർക്കാൻ പൊലീസ് ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. ' അന്ന കണ്ടത്തിലിനെതിരെ കളിക്കാൻ നീ ആയോടാ ' എന്ന് പറഞ്ഞാണ് ജൂബിയെ തട്ടിക്കൊണ്ടുപോയി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം ജൂബി മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ആയ ബിജു അലക്സാണ്ടറും സുവിശേഷക പ്രവർത്തകയായ അന്ന കണ്ടത്തിലും അടുത്ത ബന്ധമാണ്.

ബിജു അലക്സാണ്ടർ ഇവർക്ക് വേണ്ടി നിയമവിരുദ്ധമായി പ്രവർത്തിച്ചതായി ജുബി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ പറയുന്നുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും കേസിലെ നാലാം പ്രതി ഷീല തോമസിനെ അറസ്റ്റ് ചെയ്യാനോ, വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. ഒന്നാം പ്രതി സക്കീർ ഹുസൈൻ ഒളിവിൽ പോയെങ്കിലും, ഫോർട്ട് കൊച്ചിയിലെ വെളി റോഡിൽ ഫോർബ്സ് ബംഗ്ലാവിൽ ഷീല തോമസ് ചൊവ്വാഴ്ച രാവിലെ വരെയുണ്ടായിരുന്നു എന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്. അന്നു സംസ്ഥാന രജിസ്ട്രേഷൻ കാറിൽ ഇവർ നഗരത്തിൽ സാധാരണരീതിയിൽ ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നു. സർക്കാരിലെ ഉന്നതരുമായി അന്ന കണ്ടത്തിലിന് ഉള്ള ഉറ്റ ബന്ധമാണ് ഷീല തോമസിനെതിരെ അന്വേഷണ സംഘത്തിന് നടപടിയെടുക്കാൻ വൈകിപ്പിക്കുന്നത്.

ഷീല തോമസിന് വേണ്ടി മലയാള മനോരമയിലെ ഉന്നതൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതായും കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മനോരമയുടെ മാനേജിങ് എഡിറ്ററുടെ മകൻ റിയാദ് മാത്യുവിന്റെ ഭാര്യമാതാവ്, മോഹൻ തോമസിന്റെ സഹോദരിയാണ്. ഷീല തോമസിന്റെ ഭർത്താവാണ് മോഹൻ തോമസ്. മനോരമയിലെ ഉന്നതൻ ഷീല തോമസിനെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചതായി മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് മറുനാടൻ മലയാളിക്ക് സ്ഥിരീകരണം ലഭിച്ചു. ഫയർവിങ്‌സ് എന്ന പെന്തകോസ്ത് വിഭാഗത്തിലെ സുവിശേഷ പ്രവർത്തകയാണ് അന്നാ കണ്ടത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP