Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുശ്‌രിക്കുകളും കാഫിറുകളും ശത്രുക്കൾ; ജനാധിപത്യത്തെ പുകഴ്‌ത്തുന്നത് അനിസ്ലാമികം; അറബ് രാജ്യങ്ങളേക്കാൾ നല്ലത് ഇന്ത്യയെന്നു മുസ്ലിങ്ങൾ പറയരുത്; ഇന്ത്യയിലുള്ള കാഫിറിനേക്കാളും വലുത് അമേരിക്കയിലുള്ള മുസ്ലിം': തീവ്രമായ രാജ്യവിരുദ്ധ- മതവിദ്വേഷ പരാമർശങ്ങളുമായി വീണ്ടുമൊരു സലഫി പ്രഭാഷകൻ; നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണം വിവാദത്തിൽ

'മുശ്‌രിക്കുകളും കാഫിറുകളും ശത്രുക്കൾ; ജനാധിപത്യത്തെ പുകഴ്‌ത്തുന്നത് അനിസ്ലാമികം; അറബ് രാജ്യങ്ങളേക്കാൾ നല്ലത് ഇന്ത്യയെന്നു മുസ്ലിങ്ങൾ പറയരുത്; ഇന്ത്യയിലുള്ള കാഫിറിനേക്കാളും വലുത് അമേരിക്കയിലുള്ള മുസ്ലിം': തീവ്രമായ രാജ്യവിരുദ്ധ- മതവിദ്വേഷ പരാമർശങ്ങളുമായി വീണ്ടുമൊരു സലഫി പ്രഭാഷകൻ; നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണം വിവാദത്തിൽ

എം പി റാഫി

കോഴിക്കോട്: ഒരു മുസ്ലിമിന് ഇന്ത്യയിൽ നിന്നും ഇസ്ലാമിക രാജ്യത്തേക്ക് ഹിജ്‌റ പോകൽ പുണ്യകരവും ജനാധിപത്യത്തെ പുകഴ്‌ത്തൽ അനിസ്ലാമികവുമാണെന്ന വാദവുമായി മറ്റൊരു സലഫി പ്രഭാഷകൻ കൂടി രംഗത്ത്. സലഫി പണ്ഡിതൻ നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണ ഓഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മുശ്‌രിക്കുകളെയും കാഫിറുകളെയും ശത്രുക്കളായി കാണമെന്നും, ഇന്ത്യയിലുള്ള കാഫിറിനേക്കാളും അമേരിക്കയിലുള്ള മുസ്ലിമായ ഒരാളാണ് വലുതെന്നും ദേശീയത പറയുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും തുടങ്ങി അതി തീവ്രമായ ആശയങ്ങളടങ്ങളടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിൽ. യൂട്യൂബിലൂടെയും മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും നിയാഫ് ബിൻ ഖാലിദിന്റെ നിരവധി പ്രഭാഷണങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അതി തീവ്രവും വിഷം തുപ്പുന്നതുമായ പരാമർശങ്ങളുള്ള പ്രഭാഷണ ഭാഗങ്ങളാണ് മറുനാടൻ മലയാളിക്കു ലഭിച്ചത്.

ഇപ്പോൾ സമയമായിട്ടില്ലെന്നും ജിഹാദിന്റെ സമയം ഒത്തു വന്നാൽ ഇറങ്ങണമെന്നും ആഹ്വാനം ചെയ്യുന്ന പ്രഭാഷണമാണിത്. മതപഠന ക്ലാസിൽ വച്ചാണ് വിഷം വമിക്കുന്ന ആശയങ്ങൾ പ്രഭാഷകൻ ശ്രോതാക്കളിൽ കുത്തി നിറയ്ക്കുന്നത്.

മതവിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തിയതിനെ തുടർന്ന് കേസെടുക്കുകയും ഇന്ത്യയിൽ നിരോധിച്ച ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചതിന് യുഎപിഎ വകുപ്പ് ചുമത്തുകയും ചെയ്ത ഷംസുദ്ദീൻ ഫരീദ് പാലത്ത് ഉൾകൊള്ളുന്ന അതേ മുജാഹിദ് ഗ്രൂപ്പിൽപ്പെട്ടയാളാണ് നിയാഫ് ബിൻ ഖാലിദ്. ടിപി അബ്ദുള്ളക്കോയ മദനി നേതൃത്വം കൊടുക്കുന്ന കെ.എൻ.എം സംഘടനയിൽ നിന്നും വിഘടിച്ച് മറ്റൊരു ഗ്രൂപ്പാവുകയും അതിൽ നിന്നും വിഘടിച്ച് വീണ്ടും ഗ്രൂപ്പായി രൂപാന്തരപ്പെട്ട തീവ്രസലഫികൾ ഉൾകൊള്ളന്ന സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. കുട്ടികളെ സ്‌കൂളിലേക്കു വിടരുതെന്ന് പ്രസംഗിച്ച സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്‌സിൻ ഐദീദും ഇതേ ഗ്രൂപ്പിൽപ്പെട്ടയാളാണ്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തെ പുകയ്ത്തി പ്രസംഗിച്ച വിസ്ഡം ഗ്രൂപ്പ് നേതാവ് സിപി സലീമിനെതിരെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചു കടന്നാക്രമിച്ചു പ്രസംഗിച്ച സംഭവത്തിൽ നിയാഫ് ബിൻ ഖാലിദിനെ ഇവിടെനിന്നും കമ്മറ്റി പുറത്താക്കിയിരുന്നു. ഇപ്പോഴും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിയാഫ് ബിൻ ഖാലിദിന്റെ ക്ലാസുകൾ വീടുകൾ കേന്ദ്രീകരിച്ചും സലഫി സെന്ററുകളിലും നടന്നു വരുന്നുണ്ട്. തിരോധാന സംഭവങ്ങൾക്കു പിന്നാലെ പൊലീസ് ഇയാളെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം സ്വന്തം പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ട് നിയാഫ് ഡിലീറ്റ് ചെയ്തിരുന്നു. മതവിദ്വേഷം പരത്തുന്നതും ഇസ്ലാമിനെ തെറ്റായി പ്രചരിപ്പിക്കുന്നതുമാണ് ഈ പ്രഭാഷണം. 22 മിനുട്ട് ദൈർഘ്യം വരുന്ന പ്രഭാഷണ ഭാഗമാണ് ഇപ്പോൾ വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്.

ഖുർആൻ, ഹദീസ് വാഖ്യങ്ങളിൽ ഇഷ്ട വ്യാഖ്യാനം നൽകിയാണ് പ്രഭാഷകൻ തീവ്രആശയങ്ങളിലേക്ക് പ്രേരിപ്പിക്കുന്നത്. നിബന്ധനകളൊക്കാതെ(ശർത്തുകൾ) ജിഹാദിനിറങ്ങണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദമെന്നും എന്നാൽ സമയമായാൽ നിബന്ധനകൾക്കനുസൃതമായി ജിഹാദിനിറങ്ങണമെന്നാണ് നിയാഫ് പറയുന്നത്. അതുവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും പ്രബോധനം നടത്തിയും ഇവിടെ ജിവിക്കണമെന്നും നിയാഫ് പറയുന്നുണ്ട്. പ്രഭാഷണ ഭാഗങ്ങളിൽ പറയുന്നതിന്റെ പൂർണ രൂപം ഇങ്ങനെയാണ്:

'ജിഹാദിന്റെ വിഷയത്തിൽ മുശ് രിക്കുകളോട് (ബഹുദൈവാരാധകർ) രണ്ട് നിബന്ധനയും അഹ് ലു കിതാബിന് അതായത് യഹൂദികളും നസ്രാണ്ികൾക്കും മൂന്ന് നിബന്ധനയുമാണ്. മുസ്ലിമാവുക, അല്ലെങ്കിൽ മുസ്ലിംങ്ങളുമായി യുദ്ധം ചെയ്യുക. അഹ് ലു കിതാബിന് അധികമുള്ള ഒരു നിബന്ധന ജിസ് യ (സംരക്ഷണ നികുതി) നൽകി മുസ്ലിം രാജ്യത്തിനു കീഴിൽ കഴിയുക എന്നതാണ്. അവരുടെ ആരാധനാലയങ്ങൾ അങ്ങിനെ നിലനിർത്താം, പുതിയത് എടുക്കാൻ പാടില്ല. ഇത് അറേബ്യൻ ഭൂകണ്ഡമല്ലാത്ത രാജ്യങ്ങളിലാണ്. ജസീറത്തുൽ അറബിയ്യയിൽ രണ്ട് ദീൻ ഒരുമിക്കാൻ പാടില്ല. കാഫിറുകളെ അറബ് രാജ്യങ്ങളിൽ നിന്നും പുറത്താക്കണം, സ്ഥിരമായി താമസിക്കാൻ പാടില്ല. ജിഹാദിന്റെ നിബന്ധന ഒത്തു വന്നില്ലെങ്കിൽ സംഘം സംഘമായി ജിഹാദിനിറങ്ങൽ ശരിയല്ല. ഇങ്ങനെയാണ് ഒരു കൂട്ടരെങ്കിൽ മറ്റേ കൂട്ടർ കാഫിറുകളുടെ ഭരണ വ്യവസ്ഥയെ പൊക്കി പൊക്കി പുകയ്ത്തി പറയുന്നവരാണ്. ഇത് ഒരിക്കലും ഇസ്ലാം അനു വദിക്കാത്ത കാര്യമാകുന്നു.

ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് നിന്ന് ഒരു മുസ്ലിമിന് ഹിജ്‌റ പോകൻ പുണ്യകരമാണ്. ഇവിടെ നിൽക്കുകയാണെങ്കിൽ ഇസ്ലാം പ്രചരിപ്പിക്കുകയും പ്രബോധനം നടത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ അവരെ പൊക്കി പറയൽ കുഫ്‌റിനെ പൊക്കലാണ്. ജനാധിപത്യത്തെ കുറിച്ച് സലഫി പണ്ഡിതന്മാരെല്ലാം പറഞ്ഞ കാര്യമാണിത്. ഒറ്റ സലഫി പണ്ഡിതനും ജനാധിപത്യം ഇസ്ലാമികമാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ കുഫ്‌റാണെന്നാണ് പറഞ്ഞിട്ടുള്ളത്. ജനങ്ങളല്ല ഭരണാധികാരിയെ തെരഞ്ഞെടുക്കലും ഭരണത്തെ നിശ്ചയിക്കലും. അള്ളാഹുവിന്റെ വിധികളും നിയമങ്ങളുമാണ് ഭരണത്തിന് ആധാരമാകേണ്ടത്. ജനാധിപത്യ വ്യവസ്തയെ പുകയ്ത്തി പറയുന്നത് ഒരിക്കലും പാടില്ലാത്തതാണ്. നമ്മൾ സലഫികളാണെങ്കിൽ ഒരിക്കലും അങ്ങിനെ പറയാൻ പാടില്ല. ചിലർ പറയും അറബ് രാജ്യങ്ങളെക്കാൾ നല്ലതാണ് ഇന്ത്യയെന്ന്. ഒരു മുസ്ലിമിനത് പറയാൻ പാടുണ്ടോ? ഒരിക്കലും പാടില്ലാത്തതാണ്. മുസ്ലിം രാജ്യങ്ങളിൽ ഭരണാധികാരികളെ പരസ്യമായി എതിർക്കാൻ പാടില്ല. ഏത് രാജ്യത്ത് താമസിക്കുന്ന മുസ്ലിമും നമ്മുടെ സഹോദരങ്ങളാണ്. പക്ഷേ ഇസ്ലാമിൽ ദേശേയത എന്ന ഒന്നില്ല. ഇവിടെയുള്ള കാഫിനേക്കാളും അമേരിക്കയിലുള്ള മുസ്ലിംമിനാണ് വിലകൽപിക്കേണ്ടത്. സങ്കുചിത ദേശീയതയുള്ളവർ കിണറ്റിലെ തവളകളെ പോലെയാണ്. നാടുകളുടെ അതിർത്തികൾ മാറി മാറി പുതിയത് വന്നു കൊണ്ടിരിക്കും ഇതനുസരിച്ച് ദേശീയത പറയരുത്. അത് അനിസ്ലാമികമാണ്. ഫലസ്തീനികൾ ഇസ്ലാമിനു വേണ്ടിയല്ല, അവരുടെ ദേശീയതക്കു വേണ്ടിയാണ് പോരാടുന്നത്. അതുകൊണ്ടാണ് അവർക്ക് അള്ളാഹുവിന്റെ സഹായമില്ലാത്തത്.

മറ്റുള്ളവരുടെ മുന്നിൽ മതേതര വാദിയാണെന്ന് അഭിനയിക്കാൻ വേണ്ടിയാണ് പലരും ദേശീയത പറയുന്നത്. ഈമാനിന്റെ ഭാഗമാണ് രാജ്യസ്‌നേഹമെന്നത് നബി പഠിപ്പിക്കാത്ത കാര്യം തെറ്റായി പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രചരണം നടത്തുന്നത് കാഫിറുകളുടെ പേരിൽ അഭിമാനം കൊള്ളുന്നവരാണ്. എന്ത് മതേതര വാദിയായി അഭിനയിച്ചാലും അവർ നമ്മെ അംഗീകരിക്കാൻ പോകുന്നില്ല. മുശ് രിക്കുകളെയും കാഫിറുകളെയും ശത്രുക്കളായി കാണണം. ഇത്തരം കാര്യങ്ങൾ നമ്മൾ ഒരിക്കലും മറച്ചു വെയ്ക്കരുത്. ഇപ്പോൾ നമ്മളുടെ ചുമതല തൗഹീദ് (ഏക ദൈവ വിശ്വാസം)പഠിപ്പിക്കലാണ്. ഇപ്പോൾ ജിഹാദിന്റെ സമയല്ല, അതിന് ഒത്തുവന്നാൽ ഇറങ്ങേണ്ടതാണ്. ജനാധിപത്യത്തെ ഒരിക്കലും ഇസ്ലാം അനുവദിക്കുന്നുമില്ല. 18 വയസ് പൂർത്തിയായാലേ പെൺകുട്ടികളെ വിവാഹം കഴിക്കാൻ പൂറ്റു, ഭൂരിപക്ഷം നോക്കി നിയമം തീരുമാനിക്കൽ ഇതെല്ലാം ഇസ്ലാമിക നിയമത്തിന് എതിരാണ്. അള്ളാഹുവിന്റെ നിയമമാണ് പാലിക്കേണ്ടത്.'

ജനാധിപത്യം അനുസരിച്ച് ജീവിക്കരുതെന്നുള്ള പരാമർശത്തിൽ ഓഡിയൻസ് സംശയം ഉന്നയിക്കുന്നതും ഇതിനു പ്രഭാശകൻ മറുപടി പറയുന്നതും ഓഡിയോയിൽ കേൾക്കാൻ കഴിയും. ജനാധിപത്യ രാജ്യമായതിനാലാണ് പ്രഭാഷണത്തിനു വരെ അവസരം ഉണ്ടായതെന്നു മറന്നായിരുന്നു നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണം. ഇസ്ലാമിക്ക് സ്റ്റേറ്റ് വച്ചു പുലർത്തുന്നതിനു സമാനമായ ആശയങ്ങളും പ്രഭാഷണത്തിനിടക്ക് കേൾക്കാൻ കഴിയും. മനുഷ്യ നിർമ്മിതമായ ജനാധിപത്യമടക്കമുള്ള സംവിധാനം ഐസിസ് എതിർക്കുകയും ഇതിനെ ദാറുൽ കുഫ്‌റ് ആയാണ് കാണുന്നതും. ദേശീയത എന്നതിനെ ഐസിസും എതിർക്കുന്നു. ഇസ്ലാമിക രാജ്യം എന്ന ശരിയായ ഒറ്റ സംവിധാനം മാത്രമെ ലോകത്തുള്ളു എന്നുമാണ് ഐസിസിന്റെ വാദം. മാത്രമല്ല, ഫലസ്തീൻ ഇസ്ലാമിക ഖിലാഫത്തിനു വേണ്ടിയല്ല, പകരം അവരുടെ ദേശീയതക്കു വേണ്ടി മാത്രമാണ് പോരാടുന്നതെന്ന വാദം തന്നെയാണ് ഐസിസിനും ഉ്ള്ളത്. ഫലസ്തീൻ പതാക എന്നത് ഇസ്ലാമിൽ ആദരിക്കപ്പെടേണ്ടതല്ലെന്നും കുരിശു യുദ്ധക്കാരനായ 'മാർക്ക്‌സ് സൈക്‌സ്'ഡിസൈൻ ചെയ്ത പതാകയാണിതെന്നുമാണ് ഐസിസിന്റെ വാദം. ഈ വാതങ്ങൾ നിയാഫ് ബിൻ ഖാലിദിന്റെ പ്രാഭാഷണത്തിലും കാണാം. അതേസമയം ഐസിസ് ഉയർത്തുന്ന ജിഹാദിന്റെ ആശയം ശരിയല്ലെന്നും നിബന്ധന ഒത്തു വന്നാലേ ജിഹാദിനിറങ്ങാവൂ എന്നും പ്രഭാഷണത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP